Wednesday, 28 February 2018

KERALA TODAY

മറച്ചു വെക്കേണ്ടെതെല്ലാം തുറന്നു വെച്ച് ആരെങ്കിലും തുറിച്ചു നോക്കുന്നുണ്ടോന്നു തുറിച്ചു നോക്കികൊണ്ടുള്ള ഒരുത്തിയുടെ മുലയൂട്ടൽ ഫോട്ടോ കണ്ടപ്പോൾ ചിരിയാണ് വരുന്നത് ...
മുലയൂട്ടുമ്പോൾ അമ്മയും കുഞ്ഞും തമ്മിൽ നടക്കുന്ന ഒരു സംസാരമുണ്ട് കണ്ണുകൾ കൊണ്ട് മൊഴിഞ്ഞു ഹൃദയം കൊണ്ട് കേൾക്കുന്ന അവർക്ക് മാത്രം മനസ്സിലാവുന്ന ഭാഷ .. തന്റെ കുഞ്ഞിന്റെ വയറു നിറയുമ്പോൾ അമ്മയുടെ ഉള്ളു നിറയുന്ന വികാരം അതറിയണമെങ്കിൽ ആണിനെ വെല്ലുവിളിക്കുന്ന പെണ്ണായല്ല തന്റെ കുഞ്ഞിന്റെ അമ്മയായി തന്നെ മുലയൂട്ടണം
നാലാൾ കൂടുന്നിടത്തു വെച്ച് പലപ്പോഴും ഞാൻ ഉൾപ്പടെയുള്ള അമ്മമാർ മുലയൂട്ടാറുണ്ട് ഒരാണുപോലും തുറിച്ചു നോക്കുന്നതോ വെള്ളമിറക്കുന്നതോ കണ്ടിട്ടില്ല .. നിർത്താത്തയുള്ള കുഞ്ഞിന്റെ കരച്ചലിൽ പലപ്പോഴും കേട്ട് നിൽക്കുന്ന ആണുങ്ങൾ ഉൾപ്പടെ ഉള്ളവർ നിർദ്ദേശിക്കാറുണ്ട് കുഞ്ഞിന് പാല് കൊടുക്കൂ എന്ന് ...
എല്ലാം തുറന്നു വെച്ചുള്ള മുകളിലെ മുലയൂട്ടലിൽ തുറിച്ചു നോക്കരുതെന്നു പറഞ്ഞിട്ടും പെണ്ണായ ഞാൻ പോലും തുറിച്ചു തന്നെ നോക്കി ഇനിയും നോക്കും ....
ആ കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്കല്ല ,...പെണ്ണേ നിന്റെ നഗ്‌ന മേനിയിലേക്ക് തന്നെ shanisharaf

TRUE STORY


തന്റെ കുട്ടികൾക്ക് ഭക്ഷണം നൽകാനായി 5മുട്ടമോഷ്ടിച്ച ഈ സ്ത്രീയെ..അറസ്റ്റ് ചെയ്യുന്നതിന്പകരം രണ്ട് ട്രക്ക് നിറയെ ഭക്ഷണം എത്തിച്ചുകൊടുത്ത ഈ ഓഫീസറാണ് ഞാൻ കണ്ട ഹീറോ...

Monday, 26 February 2018

THE GREAT ESCAPE


THIS IN MUMBAI


SHREE DAVI DETH

ശ്രീദേവിയുടെ മരണം ബാത്ത് റൂമിനുള്ളില്‍ തെന്നിവീണെന്ന് പുതിയ വെളിപ്പെടുത്തല്‍

ദുബായ്: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത. ശ്രീദേവിയുടെ മരണം ബാത്ത് റൂമില്‍ തെന്നി വീണതിനെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ, ഹൃദയാഘാതം മൂലം നടി അന്തരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്.
എന്നാല്‍, ദുബായ് എമിറേറ്റ്‌സ് ടവറിലെ ഹോട്ടലിലെ ബാത്ത് റൂമില്‍ വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീദേവിയെ ഉടന്‍ തന്നെ ദുബായിലെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നുവത്രെ.
അതേസമയം, ശ്രീദേവിയുടെ മരണം സംബന്ധിച്ച് ബര്‍ ദുബായ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മാത്രമേ ഇതിനൊരു സ്ഥിരീകരണമുണ്ടാകൂ. ഞായറാഴ്ച ഉച്ചയോടുകൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്.
ദുബായില്‍ നടന്‍ മോഹിത് മാര്‍വയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.ദേവരാഗം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.
രണ്ട് സംസ്ഥാന ചലിച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ശ്രീദേവിയെ തേടിയെത്തിയിട്ടുണ്ട്.
1976ല്‍ മുണ്ട്ര മുടിച്ച് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു തുടക്കം.
ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം
1990കളില്‍ രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയും ശ്രീദേവിയായിരുന്നു.
1997ല്‍ താല്‍ക്കാലികമായി അഭിനയത്തോട് വിട പറഞ്ഞെങ്കിലും 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചു വന്നു.
2017ല്‍ പുറത്തിറങ്ങിയ മാം ആണ് അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.
2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.
ശ്രീദേവിയുടെ ആകസ്മിക നിര്യാണത്തില്‍ സര്‍വ്വരും ഞെട്ടിയിരിക്കുകയാണ്

COMMING BACK NEW STYLE



Sunday, 25 February 2018

UAE today


India Today


INDIA S GREAT CM


ഇന്ത്യ കണ്ട ഏറ്റവും നല്ല  മുഖ്യൻ അതാണ് കെജ്‌രിവാൾ.👍👍👍
Read Full & Forward to all
ബസ് ചാർജ് കുറച്ചും വെള്ളം ഫ്രീ ആയി കൊടുത്തും വൈദ്യുതി ചാർജ് പകുതിയാക്കിയും കുറഞ്ഞ വിലക്ക് ഭക്ഷണം കൊടുക്കുന്ന കാന്റീനുകൾ നിർമ്മിച്ചും ഫ്രീ ആയിട്ട് ചികിത്സ നൽകിയും തെരുവിൽ കിടക്കുന്നവന് അന്തിയുറങ്ങാനുള്ള സംവിധാനങ്ങളുണ്ടാക്കിയും കര്ഷകന് ഏക്കറിന്  നഷ്ടപരിഹാരം കൊടുത്തും കെജ്‌രിവാൾ തന്റെ പ്രയാണം തുടരുന്നു.

ഇതാ ഡൽഹി സർക്കാർ ചെയ്തു കൂട്ടിയ ജനോപഹാര നടപടികൾ.

1. വൈദ്യുതി ബിൽ പകുതിയാക്കി,
2. മാസം 20,000 ലിറ്റർ വെള്ളം സൗജന്യമാക്കി.
3. യമുന ശുചീകരണ പരുപാടി ആരംഭിച്ചു.
4. 1984 ലെ സിക്ക് കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി.
5. കർഷകർക്ക് റെകോർഡ് നഷ്ടപരിഹാരം, 50,000 രൂപ പ്രതി ഹെക്ടർ.
6. ആം ആദ്മി മോഹല്ല ക്ലിനിക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു. AC യോടുകൂടി അത്യാധുനീക സൗകര്യങ്ങളോടു കൂടിയ ക്ലിനിക് സ്ഥാപിക്കാൻ ചിലവായത് 20 ലക്ഷം രൂപ മാത്രം (മറ്റു സർക്കാരുകൾ രണ്ടു കോടിക്ക് ചെയ്തത്).  ഈ വർഷം ഇത്തരത്തിലുള്ള 1000 ക്ലിനിക്കുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. ടെസ്റ്റുകളും മരുന്നും ഫ്രീ.
7. ആം ആദ്മി പൊളിക്ലിനിക് ആരംഭിച്ചു. 100 പൊളി ക്ലിനിക് സ്ഥാപിക്കാൻ പദ്ധതി.
8. പുതിയ 1000 ബസ്സുകൾ ഇറക്കി. വരും വർഷങ്ങളിൽ കൂടുതൽ ബസ്സുകൾ.
9.ജൻ ലോക്പാൽ ബിൽ പാസാക്കി.
10 സർക്കാർ സ്കൂളുകൾ പ്രൈവറ്റ് സ്കൂളുകളെ വെല്ലുന്ന രീതിയിൽ മാറ്റിക്കൊണ്ടിരിക്കുന്നു. പ്രൈവറ്റ് സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്!
11.സ്ത്രീ സുരക്ഷക്ക് ബസ്സുകളിൽ മാർഷൽ മാരെ നിയമിച്ചു.
12.ബസ്സിൽ CCTV ആരംഭിച്ചു.
13.ഡൽഹിയിൽ CCTV സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
14. JJ ക്ലസ്റ്റരിൽ 2000 ടോയലറ്റുകൾ നിർമ്മിച്ചു.
15.അഴിമതി കുറച്ചു കൊണ്ടുവന്നു.
16. സർട്ടിഫികറ്റുകളിൽ സ്വയം സാക്ഷ്യപെടുത്തൽ.
17. അപ്ലികേഷൻ ഓൺലെയിൻ ആക്കുകയും അഫിടെവിറ്റ് ഒഴിവാക്കുകയും ചെയ്തു.
18.സേവനം അവകാശമാക്കി. ഉദ്ധ്യോഗസ്ഥർ സേവനത്തിനു താമസം വരുത്തിയാൽ പിഴശിക്ഷ ഉറപ്പു വരുത്തി.
19. തെരുവിൽ ഉറങ്ങുന്നവർക്ക് രാത്രി താമസ സൗകര്യം ഏർപ്പാടാക്കി.
20.മലിനീകരണം തടയാൻ പ്രവർത്തനങ്ങൾ തുടങ്ങി.
21.എല്ലാ മരുന്നുകളും സർക്കാർ ആശുപത്രിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, ആശുപത്രികളിൽ എല്ലാ മരുന്നുകളും സൗജന്യമാക്കി.
22.മാനേജ്മെന്റ് ക്വാട്ട നിർത്തലാക്കി.
23.സുതാര്യമായ അഡ്മിഷനായി നടപടികൾ ആരംഭിച്ചു.
24. MLA മാർക്ക് മാന്യമായ ശമ്പളം.
25. മന്ത്രി സഭയിലെ ഒരു മന്ത്രി അഴിമതി കാട്ടി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ മന്ത്രിയെ പുറത്താക്കി.
26. അഴിമതി കാണിച്ച നിരവധി ഉദ്ധ്യോഗസ്ഥരെ പുറത്താക്കി.
27.ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡുകൾ നവീകരിച്ചു.
28.വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി.
29.ഉന്നത വിദ്യാഭ്യാസത്തിനു എല്ലാ വിദ്യാർഥികള്ക്കും് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ. സർക്കാർ വിദ്യാർഥികൾക്ക് വേണ്ടി ജാമ്യം നിൽക്കും.
30. ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ മരണമടയുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 1 കോടി രൂപ നഷ്ടപരിഹാരം
31.. ഡെങ്കി, മലിനീകരണം തുടങ്ങി സർക്കാർ പരുപാടികളെ കുറിച്ച് അവഭോധം നൽകുന്നതിനു TV റേഡിയോ പത്ര പരസ്യങ്ങൾ നൽകി.
32.കുറഞ്ഞ ചിലവിൽ ഭഷണം 5 രൂപക്ക് ഊണ് ആം ആദ്മി കാന്ടീനുകൾ.
33.വാട്ടർ ATM, 20 Ltr വെള്ളം 2 രൂപക്ക്
34.ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക്
35.ട്രാഫിക് കുറക്കാൻ Odd Even പദ്ധതി
36. ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയ മേഡിക്കൽ കോളേജ്‌.
37. തെരുവിൽ കഴിഞ്ഞിരുന്ന വീടില്ലാത്ത 500 ലധികം കുടുംബങ്ങളെ ഫ്ലാറ്റ്‌ നിർമ്മിച്ച്‌ പുരധിസിപ്പിച്ചു.
38. തരുവിൽ ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കാൻ പ്രത്യേകം പദ്ധതി.
39. പ്രൊഫഷണൽ വിദ്യാഭ്യാസ വായ്പ10 ലക്ഷം സർക്കാർ ഗ്യാരണ്ടിയിൽ!

എങ്ങിനെയാണ് ഒരു സർക്കാരിന് ഇത്രയധികം സേവനങ്ങൾ ഫ്രീ ആയി കൊടുക്കാൻ സാധിക്കുന്നത്? അവിശ്വസനീയം അല്ലേ? എന്നാൽ കേട്ടോളൂ. ......
950 കോടി ബഡ്ജറ്റിട്ട 3 ഓവർ ബ്രിഡ്ജുകൾ, (കൊല്ലങ്ങൾക്കുശേഷം പണിയുമ്പോൾ, സാധാരണ ഗതിയിൽ ബഡ്ജറ്റ് 12OO കോടിയാക്കി ഉയർത്തേണ്ടതാണ്. ) പക്ഷെ,പണി അഴിമതി രഹിതമാക്കിയപ്പോൾ 6oo കോടി രൂപയ്ക്ക് തീർക്കാൻ സാധിച്ചു. ലാഭം 350 കോടി!
നഷ്ടത്തിലോടിയിരുന്ന ഡെൽഹി ജലബോർഡ് അഴിമതി വിമുക്തമാക്കിയപ്പോൾ 178 കോടി ലാഭം! അതും 20000 ലി.വെള്ളം ഫ്രീ ആയി കൊടുത്ത ശേഷവും!
G

‘’രാഷ്ട്രീയം സേവനമാണ്, പണമുണ്ടാക്കാനുള്ള ഉപാധിയല്ല’’.
ഇതു എല്ലാവർക്കും അയച്ചില്ല എങ്കിൽ ഭാരതാമ്മയുടെ ശാപം ഏൽക്കും . അതു കൊണ്ട് നമ്മുടെ രാഷ്ട്രീയക്കാരുടെ ഒരു കണ്ണെങ്കിലും തുറന്ന് അഴിമതി അവസാനിപ്പിക്കാൻ ഇതു സഹായിച്ചേക്കാം'

Friday, 23 February 2018

ONE STORY

നീയെന്ത് നേടി ......?
××××××××××××××××××

                    രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു .

നീയാണോ പുതിയ രക്തസാക്ഷി ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ കണ്ണുരിൽ നിന്നാണോ ..?

അയാൾ തല താഴ്ത്തി പറഞ്ഞു അതെ .

ആഹാ അതൊരു പുതുമയല്ലല്ലോ ..! ആട്ടെ എത്ര വെട്ടു കൊണ്ടു ..?

ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട് .

ഉം ... ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ് , രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായിയാരു വരും ..?

ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച്ച കാണിച്ചു തരാം .

അയാൾ ദൈവത്തെ പിന്തുടർന്നു .

മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി .

ആ കാണുന്നതെന്താണ് ..?

അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു .

എന്റെ വീട് , എന്റെ പ്രിയപ്പെട്ടവർ .

ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..? ബാക്കി കുടി കാണുക.

അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി .

ശവമടക്കു കഴിഞ്ഞ തന്റെ വീട് ,മൂകമായ ചുറ്റുപ്പാട് ,ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു . വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി മകൾ ..,

അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുവാൻ തുടങ്ങി .., എന്റെ മോളെ ., അയാൾ ഉച്ചത്തിൽ വിളിച്ചു .ആരും കേൾക്കാത്ത ആ നിലവിളി ആകാശത്ത് മാത്രം പ്രതിധ്വനിച്ചു.

അയാൾ തന്റെ ഭാര്യയെ തിരഞ്ഞു .

അകത്തെ മുറിയിൽ തേങ്ങലോടെ കിടക്കുന്ന തന്റെ പ്രിയതമ ദു:ഖം തളം കെട്ടിയ കണ്ണുകൾ .

തന്റെ മകൾ അമ്മയോടെന്തൊ ചോദിക്കുന്നു അയാൾ ചെവികൾ കൂർമ്മിച്ചു .,

അമ്മെ , എന്റെ അച്ഛനെവിടെ .,

അവളുടെ ചോദ്യം അയാളിൽ തുളച്ചു കയറി ..പുറകെ ഭാര്യയുടെ നിലവിളിയും .

ഒരു തുള്ളി വെള്ളം പോലുമിറക്കാതെ മോനെ വിളിച്ചു കരയുന്ന ആ മാതാവിനെ അയാൾക്ക് ഒരു വട്ടമെ നോക്കാൻ കഴിഞ്ഞുള്ളു .

വലിച്ചിട്ട  ബീഡി കുറ്റിയുടെ അരികിലിരിക്കുന്ന അച്ഛന്റെ മുഖത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു . വലിച്ച ബീഡി മുറ്റത്തേക്കെറിഞ്ഞ് അകത്തേക്ക് നടന്ന അച്ഛനെ അയാളുടെ കണ്ണുകൾ പിന്തുടർന്നു .

അകത്തെ ചായ്പ്പിലെ ഇരുമ്പുപ്പെട്ടിയിൽ നിന്നും അച്ഛനെന്തൊ തിരയുന്നു .നിമിഷ നേരത്തെ തിരച്ചിലിന് ശേഷം അച്ഛന്റെ അഴിച്ചു വെച്ച പഴയ ചുമട്ടു തൊഴിലാളിയുടെ വേഷം പുറത്തെടുത്തു . ഹൃദയത്തിൽ ഒരു ദു:ഖകടൽ ആർത്തിരമ്പുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.

നീയെന്തു നേടി ...?

ദൈവത്തിന്റെ ചോദ്യം കേട്ട് അയാൾ ദു:ഖകാഴ്ച്ചയിൽ നിന്നു കണ്ണെടുത്തു .

നിന്റെ അച്ഛൻ ഇപ്പോൾ ചിന്തിക്കുന്നത് എന്താണെന്ന് നിനക്കറിയുമോ ...?

ഇല്ല ... അയാൾ വാവിട്ടു കരഞ്ഞു.

പ്രായം തളർത്തിയ ചുമലുകൾ ,ഇനിയെന്തു വന്നാലും ഭാരം ചുമക്കണം . അവൻ വിട്ടിട്ടു പോയ കുഞ്ഞുമോളെയും , ഭാര്യയും ,രോഗിയായ അവന്റെ അമ്മയേയും നോക്കേണ്ടത് ഞാനാണ് . അതു കൊണ്ട് തളരാൻ പാടില്ല , കരയാൻ പാടില്ല .... ഇല്ല ഞാൻ കരയില്ല ...,

അച്ഛന്റെ ചിന്തകൾ ദൈവം അയാൾക്ക് പകർത്തി നൽകിയപ്പോൾ അയാൾ നിലവിളിക്കുകയായിരുന്നു .

നീയെന്ത് നേടി ....? ദൈവത്തിന്റെ ശബ്ദം ഉച്ചത്തിലായി . നിന്റെ പ്രിയപ്പെട്ടവർക്ക് ആര് ജീവിതം നൽകും ...?

അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല .

ഇനിയൊരു വേറെ കാഴ്ച്ച കാണിച്ചു തരാം . ദൈവം വീണ്ടും വിരൽ ചൂണ്ടി . അയാളുടെ നേതാവിന്റെ വീട്ടിലേക്കായിരുന്നു ദൈവം വിരൽ ചൂണ്ടിയത് .

അയാളുടെ കണ്ണിൽ തെളിഞ്ഞ കാഴ്ച്ചയിൽ ,

നേതാവും കുടുംബവും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു . ദു:ഖത്തിന്റെ ഒരു ചെറു നിഴൽ പോലും അവിടെ അലയടിച്ചിരുന്നില്ല. ചിരിയും കളിയുമായി സുഖത്തിന്റെ, സന്തോഷത്തിന്റെ അലയടി മാത്രം. പുറത്ത് കാവൽക്കാരും ,കാറുകളും സുഖ സൗകര്യങ്ങളുടെ പറുദീസയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത് .

ചിന്തയിൽ തന്റെ വീടും നേതാവിന്റെ വീടും അയാൾ താരതമ്യം ചെയ്തു .

നീ എന്തു നേടി ...?

അയാൾ ദൈവത്തെ ദയനീയമായി നോക്കി .

വീണ്ടും ചോദ്യങ്ങളുടെ ഒരു നിര ദൈവം നിരത്തി .

നിങ്ങളിൽ മരിച്ചു വീണ ഏതെങ്കിലും ഒരാളിൽ പ്രമുഖനായ നേതാവുണ്ടായിരുന്നോ ...?

ഉത്തരമില്ല ..,

കച്ചവടത്തിൽ നഷ്ടം നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും ,ലാഭം നേതാക്കൾക്കും പാർട്ടിക്കും ഇനിയെങ്കിലും നിന്റെ പിൻഗാമികൾ ചിന്തിച്ചു തുടങ്ങുമോ ..?

ഉത്തരമില്ല ...,

നിങ്ങൾ അണികൾ തമ്മിൽ തമ്മിൽ തല്ലുന്നു ,മരിച്ചു വീഴുന്നു നിന്റെ പാർട്ടിയിലേയോ എതിർ പാർട്ടിയിലേയോ  നേതാക്കാൻമാർ വാക്ക് പോരല്ലാതെ .,തമ്മിൽ തല്ലു കൂടുന്നത് നീയോ നിന്റെ പിൻഗാമികളോ കണ്ടിട്ടുണ്ടോ ..?

ഉത്തരമില്ല ..,

രക്തസാക്ഷി പട്ടം നിനക്കിപ്പോൾ ഭാരമായി തോന്നുന്നുണ്ടോ ..?

ഉത്തരത്തിന് പകരം കണ്ണുനീർ നികത്താൽ പറ്റാത്ത വിടവുകളിലേക്ക്  ഒലിച്ചിറങ്ങി ......

ദാനമായി നൽകിയ ജീവിതം ഭാരമായി വലിച്ചെറിയുന്ന വിണ്ഡികൾ .ദൈവം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു അയാൾ പുറകേയും.

ഒലിച്ചിറങ്ങിയ അയാളുടെ കണ്ണുനീർ ഒരു പെരുമഴയായി ഭൂമിയിൽ പതിച്ചു ആ മഴ അയാളുടെ വീടിനെയും നനച്ചു കൊണ്ടിരുന്നു .

ഇടിമുഴങ്ങുന്ന പോലെ ഒരു ചോദ്യം മാത്രം അട്ടഹസിച്ചു ....

നീയെന്ത് നേടി ...???

We care full

പെണ്‍കുട്ടികള്‍ ജാഗ്രതയോടെ ഇരിക്കൂ ; റോഹിപ്നോള്‍ മരുന്ന് കേരളത്തില്‍ സുലഭം…
BY TASTY RECIPES · FEBRUARY 15, 2018

കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണിത്. ഒരു പെണ്‍കുട്ടിയെ അഞ്ചുപേർ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കഴിഞ്ഞ് ഒരു ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. പിന്നീട് അവശയായി കിടന്ന കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്.

പക്ഷേ തലേദിവസം സംഭവിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അവള്‍ക്കു യാതൊന്നും തന്നെ ഓര്‍മ്മയുണ്ടായിരുന്നുമില്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.എന്നാല്‍ ഡോക്ടര്‍മാരും പോലീസും റിപ്പോര്‍ട്ട് ചെയ്തത് അവള്‍ തുടര്‍ച്ചയായി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നുമാണ്.



ആശുപത്രിയില്‍ മാറി മാറിയുള്ള പരിശോധനകളില്‍ നിന്നുമാണ് “റോഹിപ്നോള്‍” എന്ന മരുന്നിന്റെ അവശിഷ്ടം ആ കുട്ടിയില്‍ കണ്ടെത്തിയത്. ഈ മരുന്ന് തന്നെയാണ് റേപ്ഡ്രഗ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച മരുന്ന്.

ഈ മരുന്ന് എങ്ങനെയെങ്കിലും ഏതെങ്കിലും രീതിയില്‍ ഉള്ളില്‍ ചെന്നാല്‍ മതി, പിറ്റേ ദിവസം വരെ സംഭവിക്കുന്ന കാര്യങ്ങള്‍ യാതൊന്നും തന്നെ ഓര്‍മ്മയില്‍ ഉണ്ടാകില്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം.

അതു മാത്രമല്ല, ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്.

ഇത് പല രീതിയിലും ആളുകളുടെ ഉള്ളില്‍ എത്തിക്കാം. സാധാരണയായി കുടിക്കുന്ന പാനീയങ്ങളില്‍ കലര്‍ത്തിയാണ് നല്‍കുന്നത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത് എന്നതിനു പുറമേ നിറമോ മണമോ രുചിവ്യത്യാസമോ ഒന്നും തന്നെ അറിയാന്‍ കഴിയുകയുമില്ല.

ഈ മരുന്നിന്റെ ലഭ്യത ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തില്‍ ആയതാണ് ഇത്ര അപകടകരമായത്.

സല്‍ക്കാര പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നവരായ പെണ്‍കുട്ടികളും സ്ത്രീകളുമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. മാത്രമല്ല പരിചയമില്ലാത്ത സ്ഥലങ്ങളിലൊക്കെ സഞ്ചരിക്കുന്നവരും ശ്രദ്ധിക്കണം. പ്രത്യേകിച്ചും ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍. നിങ്ങള്‍ ചതിക്കപ്പെടാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ടു തന്നെ ഒരിക്കലും വിശ്വാസമില്ലാത്തവരുടെ കയ്യില്‍നിന്ന് പാനീയങ്ങള്‍ വാങ്ങി കുടിക്കുകയോ നമ്മുടെ കയ്യില്‍ ഇരിക്കുന്ന കുപ്പി വെള്ളങ്ങള്‍ എവിടെയെങ്കിലും വച്ച് മറക്കുകയാണെങ്കില്‍ വീണ്ടും അതു കുടിക്കാതിരിക്കുകയോ ചെയ്യേണ്ടതാണ്.

കഴിവതും സീല്‍ ചെയ്ത ടിന്‍ അല്ലെങ്കില്‍ ബോട്ടില്‍ വെള്ളങ്ങള്‍ അല്ലെങ്കില്‍ പാനീയങ്ങള്‍ എന്നിവയില്‍ നിന്നു നമ്മള്‍ തന്നെ തുറന്നു കഴിക്കാന്‍ ശ്രദ്ധിക്കുക.

ഈ സന്ദേശം പരമാവധി എല്ലാ സഹോദരിമാരിലും എത്തിക്കാന്‍ ശ്രമിക്കുക .

KERALA TODAY




Thursday, 22 February 2018

KERALA TODAY


KERALA TODAY


സാക്ഷര - സംസ്കാര കേരളമേ ലജ്ജിക്കുക
ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച്‌ അട്ടപ്പാടിയിൽ മധു എന്ന മാനസീകാസ്വാസ്‌ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ-
മധു ഒരു പാർട്ടിയുടേയും ആളല്ലാത്തതിനാൽ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല-
കേസുകൾ തേഞ്ഞുമാഞ്ഞുപോകും
എങ്കിലും കൊല്ലപ്പെടുന്നതിനു മുബ്‌ കൈകൾകെട്ടിയിട്ടു മർദ്ദിക്കുന്നതിന്റെ മുന്നോടിയായി സെൽഫി എടുത്ത്‌ ആനന്ദിക്കുന്ന മലയാളിയെ ഓർത്ത്‌ നമുക്ക്‌ ലജ്ജിക്കാം
ശെരിക്കും അവനെ കൊല്ലുന്നതിനല്ല നിങ്ങൾ മികവ് പുലർത്തേണ്ടി ഇരുന്നത്.. ആ പാവത്തിന് ഒരു നേരത്തെ ഭക്ഷണമെങ്കിലും വാങ്ങി കൊടുത്തിട്ടാവണമായിരുന്നു. ഏകിൽ ആ പാവത്തിൻ്റെ പ്രാർത്ഥന എന്നും നിങ്ങളെ മേൽ ഉണ്ടാകുമായിരുന്നു... ഒരു പക്ഷേ നിങ്ങൾ കൊന്നത് കൊണ്ട് ഒരു കുടുംബത്തിലെ ആശ്രയമാവും തഷ്ട്ടപെട്ടിട്ടുണ്ടാവുക... കൂടപ്പിറപ്പ് നഷ്ട്ടപ്പെടുന്നവൻ്റെ വേദന അവർക്കും നമ്മക്കും വിത്യസ്ഥമല്ല. ഒരു പോലെയാണ്. ( തല്ലി കൊല്ലുന്നതിന് മുമ്പ് ഒന്ന് ചോതിക്കണമായിരുന്നു നീയും നിൻ്റെ കുടുംമ്പവും എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്ന് .) 100 % സാക്ഷരതയുള്ള നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു മൃഗീയ അവസ്ഥയുണ്ടായതിൽ കേരള മണ്ണിൽ ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു.
Gods own coundry↔️Gosts own country ആയി കൊണ്ടിരിക്കുകയാണോ?

The Family - Shot Film


MY LIFE

......👨‍👦👨‍👧അച്ഛനെ മറക്കുന്ന മക്കളോട്😷.........



        എട്ടാം വയസ്സിൽ കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണ യാൾ🚶🏻.... പല ജോലികൾ.. പല സ്ഥലങ്ങൾ.. വിവാഹം💑 കഴിഞതോടെ വർഷങ്ങളോളം  പ്രവാസവും....😪
  ചെറുതാണെങ്കിലും     മനോഹരമായൊരു വീട്  വെച്ചു....🏡
മക്കളെയെല്ലാം 👨‍👨‍👦‍👦 👫വിവാഹം  കഴിപ്പിച്ചു... എന്നിട്ടും അയാൾ പ്രവാസത്തിലേക്ക് വഴുതിപ്പോയി....😔 ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ  അയാൾ  വീടിനുള്ളിൽ തനിച്ചായി🚶🏻.....
മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന്  അയാൾക്ക് തോന്നി തുടങ്ങി😰... കാരണം ...  മക്കളെല്ലാം 👫 പങ്കുവെക്കുന്നത്... അവരുടെ അമ്മയോടാണ്...👩‍👦 അയാൾക്കുള്ളിലെ  പിതാവ് എന്നും ഒരു തോൽവിയായി  മാറി.....🚶🏻
  സ്വന്തം ഇഷ്ടങ്ങളും.. ആഗ്രഹങ്ങളും.. സ്വപ്നങ്ങളും.. ഉപേക്ഷിച്ച്  കുടുംബത്തിനു വേണ്ടി  ജീവിച്ച  ആ മനുഷ്യന് തന്നെ🚶🏻 ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നായിരുന്നു  യഥാർത്ഥ  പ്രശ്നം.😰... ഇത് ഒരാളുടെ മാത്രം  പ്രശ്നമല്ല.. നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങനെ..🤦🏻‍♂ മാതാവിന്റെ 👩‍👦 മഹത്യത്തെ കുറിച്ച്  എല്ലാരും  വാഴ്ത്തി പാടും..
          ഇതിനിടക്ക് പിതാവിനെ 👨‍👧 മറക്കും...
പലപ്പോഴും  കരയുന്ന  അമ്മമാരെ മക്കൾ  കാണും..
 കരയുന്ന പിതാവിനെ മക്കൾ  കാണില്ല.....
   പത്തു മാസം നൊന്തു പെറ്റ അമ്മയുടെ കഥ  എത്രയോ വട്ടം  മക്കൾ കേട്ടു കാണും...  രാത്രിയെ  പകലാക്കി  മാറ്റി  പണിയെടുത്ത കഥ  ഒരിക്കൽ പോലും  പറയാത്ത.. അറിയിക്കാത്ത.. 😪 അച്ഛൻ ഇതിഹാസം തന്നെയല്ലേ...

അമ്മയെന്ന പുഴയെ  ധ്യാനിക്കുമ്പോൾ....
അച്ഛനെന്ന കടലിനെ  മറക്കുന്നു  പലപ്പോഴും....

 അച്ഛന് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല. പ്രകടിപ്പിക്കുന്നത്  ശരിയല്ല  എന്നൊക്കെയാണ്  പൊതുവെ വിചാരങ്ങൾ.... അതൊക്കെ തന്നെയാണ്... ചില അച്ചന്മാർ വീട്ടിൽ  പോലും 😞😞 അന്യരാക്കുന്നത്..

മകളെ  വിവാഹം  കഴിച്ച യക്കുമ്പോൾ അച്ഛന്റെ കണ്ണുകളിലേക്ക്  ഒന്നു നോക്കണം'...........



     
  ...... കടലോളം  ദു:ഖം ഒളിപ്പിച്ചുവെച്ച്   അഭിമാനത്തോടെ  തല  ഉയർത്തി നിൽക്കുന്ന... ആ  കണ്ണിൽ  ശരിക്കൊന്നു  നോക്കിയാൽ  കാണാം...  കണ്ണീരിന്റെ നനവ്😰😢....





 അച്ഛനോട് സ്നേഹമുള്ള  മക്കളാണെങ്കിൽ Share  ചെയ്യുക... ലോകം അറിയട്ടേ...

  ✌ പിതാവിന്റെ മഹത്വം..✌🏻

The Mobile & The Child!!!!


INDIA TODAY


Wednesday, 21 February 2018

Here's a Talent

"എത്ര പൂക്കാലമിനി എത്ര മധുമാസം "... 
മേശയിൽ താളം പിടിച്ചുകൊണ്ടു പാടി വിസ്മയിപ്പിക്കുന്ന പ്രകടനവുമായി എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി.. 

Playing with snakes


THIS IS TRUE


മാസങ്ങള്‍ക്ക് മുന്‍പേ ഉറുമ്പ് അരിമണി കൂട്ടി വെക്കുന്ന പോലെ വാങ്ങി വെച്ച സാധനങ്ങളെല്ലാം അടുക്കി വെച്ച്, വൃത്തിയായി പാക്ക് ചെയത് മുഖത്ത് നിറഞ്ഞ ചിരിയുമായി നാട്ടിലേക്ക് വിമാനം കയറാന്‍ വരുന്ന പ്രവാസിയോട്‌ തൂക്കം കൂടിയെന്നു പറഞ്ഞ് സാധനം എടുത്തു മാറ്റാന്‍ പറയുമ്പോള്‍ 
കെട്ടു അഴിക്കുന്നതിന് പകരം നൂറു ദിര്‍ഹത്തിന്റെ സാധനത്തിന് നൂറ്റി അമ്പതു ദിര്‍ഹം ഡ്യൂട്ടി അടച്ചു കൊണ്ട് വരുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു.
അത് ആ കെട്ടഴിച്ചു ഒന്നൂടെ മാറ്റി കെട്ടാന്‍ അവനു മടി ആയതു കൊണ്ടല്ല .
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി പ്രിയത്തോടെ വാങ്ങിയ സാധനങ്ങള്‍ എയര്‍ പോര്‍ട്ടില്‍ ഉപേക്ഷിച്ചു വരാനുള്ള മടി ഒന്ന് കൊണ്ട് മാത്രമാണ്.അതവര്‍ക്ക് കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് വിടരുന്ന സന്തോഷം കണ്ടു ആനന്ദിക്കാനാണ്.

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന സാധരണക്കാരില്‍ അധിക പേരും കണക്കില്‍ കൂടുതല്‍ ഒരു ചായ പോലും അധികം കുടിക്കാതെ മുണ്ട് മുറുക്കി ഉടുത്തും മാസത്തിലെ അവസാന ദിവസങ്ങളില്‍ ചിലതെങ്കിലും പട്ടിണി കിടന്നും ഒക്കെ തന്നെയാണ് ഇപ്പോഴും ഇതൊക്കെ വാങ്ങി വരുന്നത് .
ഇങ്ങനെ ഉള്ളവരുടെ മുതലാണ്‌ കള്ളന്മാര്‍ പോലും നാണിച്ചു പോകുന്ന ലാഘവത്തോടെ കുറച്ചു പേര്‍ അടിച്ചു മാറ്റുന്നത് ...

ഉളുപ്പുണ്ട്രോ ..
ഉളുപ്പ് ..

ഇങ്ങിനെ കയ്യിലാക്കിയതിന്റെ ബാക്കി വീട്ടില്‍ ഉള്ലോര്‍ക്ക് തിന്നാന്‍ കൊടുത്തിട്ട് അവര്‍ക്കത്‌ ദഹിക്കെടോ ..

ഒരു ഉറുപ്പ്യ നിങ്ങള്‍ അനധികൃതമായി
സമ്പാധിച്ചിട്ടുണ്ടെങ്കില്‍ പത്ത് ഉറുപ്പ്യ വേറെ വഴിക്ക്
നിങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടിരിക്കും .
വിശ്വാസി ആയതു കൊണ്ട് ഞാന്‍ വിശ്വസിക്കുന്നത് അത് പടച്ചോന്റെ കളി ആണെന്നാണ് .
ഇനി വിശ്വാസം ഇല്ലത്തോര്‍ വേണെങ്കി പ്രകൃതി നിയമം ന്നോ മറ്റോ പറഞ്ഞോളൂ ..
കാരണം സംഭവം സത്യമാണ് ..

നോക്കേണ്ട ചെങ്ങായി ...
പ്രാക്കെന്നാണ് ..
ഒടുക്കത്തെ പ്രാക്ക് 

Tuesday, 20 February 2018

Today Cartoons



RBI NEW INFORMATION


RBI യുടെ പ്രത്യേക ഒരറിയിപ്പുണ്ടു വ്യാപകമായി 500 രൂപയുടെ വ്യാജനോട്ടുകള്‍ ഇറങ്ങിയിരിക്കുന്നു. വ്യാജനോട്ടില്‍ സെക്യൂരിറ്റി ത്രെഡ് റിസര്‍വ് ബാങ്കുഗവര്‍ണറുടെ ഒപ്പിനുമുകളില്‍ കൂടിയാണ് പോയിരിക്കുന്നത്. എല്ലാവരും മനസ്സിലാക്കുക ഷെയര്‍ ചെയ്യുക👇👇👇👇👇
വിവിധ ഹാർബറുകൾ കേന്ദ്രികരിച്ചു വ്യപകമായി കള്ളനോട്ടുകൾ മാറ്റിയെടുക്കുന്നതായി സുചന പ്രിയ സഹോദരങ്ങൾ ശ്രദ്ധിക്കുക

an accidental


Please Share and Taking Care Your Kids


Kerala Today



Sunday, 18 February 2018

Railway Track Making Machine


THIS IS TRUE

എന്തുകൊണ്ടാണ്
ഈ നേതാക്കന്മാർ
തമ്മിൽ കുത്തി
ചാവാത്തത്?
ഒരിക്കലെങ്കലും
ഈ ചാകുകയും
പ്രതിയാക്കപ്പെടുകയും
ചെയ്യുന്ന
വിഡ്ഢി അണികൾ
ചിന്തിച്ചിട്ടുണ്ടോ?
കുമ്മനം എത്ര അടുത്തു
കിട്ടിയാലും
പിണറായിയെ കുത്തില്ല.
ജയരാജൻ
എത്ര അടുത്തു കിട്ടിയാലും
ഉമ്മൻ ചാണ്ടിയെ വെട്ടില്ല
ചെന്നിത്തല
എത്ര അടുത്തു കിട്ടിയാലും
പിണറായിയെ കൊല്ലില്ല,
ഇതെന്താ ഇങ്ങനെ?
ഇനിയും ഇര ആകാനിരിക്കുന്ന
അണികളും
പ്രതി ആക്കപ്പെടാനിരിക്കുന്ന
അണികളും
ചിന്തിക്കുമോ?

we care ful

#രാത്രി_യാത്രക്കാർ_ജാഗ്രത_പാലിക്കുക.
ചെങ്ങന്നൂര്‍ നാട്ടുകൂട്ടം ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ ഫെബ്രുവരി 18. 2018 രാത്രി 12.30AM ഉണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം
"ശബരിമല ദര്‍ശനം ശേഷം ചെങ്ങന്നൂര്‍ വഴി മാന്നാര്‍ ലേക്ക് പോകുക ആയിരുന്നു ഞാനും എന്റെ സുഹൃത്തും. പേരിശ്ശേരി പഴയാറ്റില്‍ ദേവി ക്ഷേത്രത്തിനും പുലിയൂര്‍ ഗണപതി ക്ഷേത്രത്തിനും മധ്യേ ഒരു ടു വീലര്‍ വര്‍ക്ക്ഷോപ്പ് ഉണ്ട്. ആ ഭാഗത്ത് എത്തിയപ്പോള്‍ എന്തോ ഒരു ശബ്ദം( പട്ടി കരയും പോലെ) കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരുവന്‍ ഒരു തുണി തലയില്‍ കൂടി ഇട്ട് നടക്കുന്നു. ഞങ്ങൾക്ക് എതിരെ വന്ന ബൈക്ക് യാത്രികന് നേരെയും അവന്‍ പെട്ടന്ന് തുണി ഉയർത്തി അലറി. അപ്പോൾ ആണ് സംഭവം മനസിലായത്. റോഡില്‍ കൂടി രാത്രി യാത്ര ചെയ്യുന്നവനെ പേടിപ്പിക്കുകയാണ് ലക്ഷ്യം. ഞങ്ങൾ കാർ നിർത്തി ഒന്ന് നോക്കി. അവന്‍ വീണ്ടും നടന്ന്‌ വരുന്നു. മാനസിക രോഗി വല്ലോം ആണോ എന്ന് സംശയിച്ച് ഞങ്ങൾ കാറിന്റെ ഗ്ലാസ്സുകള്‍ കയറ്റി ഇട്ട ശേഷം പിന്നിലേക്ക് എടുത്തു. അടുത്ത് എത്തിയതും അവന്‍ കടയുടെ പിന്നിലേക്ക് ഓടി രക്ഷപ്പെട്ടു. അല്‍പ്പ സമയം ഞങ്ങൾ അവിടെ നിർത്തി അപ്പോൾ വടക്ക് ഭാഗത്ത് നിന്നും 4 ചെറുപ്പക്കാര്‍ (ഏകദേശം 18-23 വയസ്സ് മാത്രം തോന്നിക്കുന്ന) റോഡിലേക്ക് വന്നു. ഒരുവന്റെ കൈയിൽ 5 അടിയോളം വരുന്ന വടിയും ഉണ്ട്. ഇവനെ പിടിക്കാൻ വന്നവർ ആണോ എന്ന് ഒന്ന് സംശയിച്ചു എങ്കിലും ഓടി രക്ഷപ്പെട്ടവനും കൂട്ടത്തിൽ ഉണ്ട് എന്ന് മനസിലാക്കിയ ഞങ്ങൾ വാഹനം മുമ്പോട്ട് എടുത്തു. കാറിന്റെ അടുത്തേക്ക് ഓടി എത്തിയ അവർ കാറിൽ അടിച്ചു. ഞങ്ങൾ കുറച്ച് മാറ്റി ശ്രാവണ തട്ടുകട യുടെ അരികില്‍ നിർത്തി 100 ഇല്‍ വിളിച്ചു. എന്നാൽ ലൈന്‍ കിട്ടിയില്ല. അവർ ഞങ്ങളുടെ നേരെ ഓടി എത്താന്‍ ശ്രമിച്ചു. ഞങ്ങൾ കാർ എടുത്ത് പുലിയൂര്‍ എത്തി ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പട്രോളിംഗിന് പോയിരിക്കുന്ന പൊലീസിനോട് കാര്യം പറയാം എന്ന് അവർ മറുപടി പറഞ്ഞു.." #Ysk
പതിനെട്ട് - ഇരുപത്തി മൂന്ന്‌ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഇവരുടെ ലക്ഷ്യം എന്താണ്‌.? കളവ് തന്നെയോ? മാരകമായ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ചിന്ത ശേഷി നഷ്ടപ്പെട്ട ഒരു കൂട്ടം യുവാക്കള്‍ ആണോ അവർ.?
എന്നിരുന്നാലും രാത്രി യാത്രികര്‍ ശ്രദ്ധിക്കുക. നമ്മെ കാത്തിരിക്കുവാൻ ഒരു കുടുംബം ഉണ്ട്...
പൊതുജന ശ്രദ്ധക്കായി ഈ പോസ്റ്റ്‌ കോപ്പി ചെയ്തത് ചെങ്ങന്നൂര്‍ നാട്ടുക്കൂട്ടം ഗ്രൂപ്പില്‍ നിന്നും.

Kerala Today


Thursday, 15 February 2018

Kerala today


Kerala Today


The Mother


Nurse strick today



ഇതാണ് ഞങ്ങള്‍ നേഴ്സുമാരുടെ ഐക്യം ദേ. ..ഇങ്ങോട്ട് നോക്കിയേ. ... എല്ലാവരും കണ്ടല്ലോ. ......ചാനലുകളിലെ മാധ്യമ പ്രവർത്തകർക്ക് ഇതിന് ഒന്നിനും സമയമില്ലാത്ത കൊണ്ട് ഇത് ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി സമർപ്പിക്കുന്നു...ഇന്ന് തലസ്ഥാന നഗരിയില്‍ നടന്ന സാധാരണക്കാരായ നേഴ്സുമാരുടെ ന്യായമായ അവകാശങ്ങൾക്കും വേണ്ടിയുളള ഒരു പോരാട്ടത്തിൻറ്റ കുറച്ചു ദൃശ്യമാണ്. ...

Wednesday, 14 February 2018

happy valentine day


KERALA TODAY

വായ്പ തിരിച്ചടക്കാന്‍ പണമില്ല; മല്യക്ക് ആഴ്ചയില്‍ ചെലവാക്കാവുന്ന തുക 16 ലക്ഷമാക്കി ഉയര്‍ത്തി കോടതി 


ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ ഇന്ത്യയില്‍ നിന്ന് മുങ്ങി ലണ്ടനില്‍ സുഖജീവിതം നയിക്കുന്ന വിവാദ വ്യവസായി വിജയ് മല്യക്ക് കോടതിയുടെ തലോടല്‍. നല്ലകാലത്തിന്‍റെ രാജാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന മല്യക്ക് ലണ്ടന്‍ ഹൈക്കോടതി ആഴ്ചയില്‍ ചെലവാക്കാവുന്ന തുകയുടെ പരിധിയാണ് മൂന്നിരട്ടിയിലേറെ വര്‍ധിപ്പിച്ച് നല്‍കിയത്.
ഇതുവരെ നാലര ലക്ഷം രൂപയായിരുന്നു മല്യക്ക് ആഴ്ചയില്‍ ചെലവാക്കാവുന്ന തുക. ഇത് 16 ലക്ഷമായാണ് കോടതി വര്‍ധിപ്പിച്ചത്. ഇതേസമയം, ലോകത്തെമ്പാടുമുള്ള മല്യയുടെ സ്വത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മരവിപ്പിക്കല്‍ ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയെ കബളിപ്പിച്ച് ലണ്ടനിലേക്ക് കടന്ന മല്യക്ക് കോടതി ഉത്തരവ് ചോദിച്ചുവാങ്ങിയ അനുഗ്രഹമാണ്. മല്യയെ ഇന്ത്യയില്‍ എത്തിച്ച് നിയമനടപടികളിലേക്ക് കടക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ വന്ന കോടതി ഉത്തരവിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആഢംബര ജീവിതശൈലിക്ക് വേണ്ടിയല്ല, നിയമസഹായത്തിന് ആവശ്യമായി വരുന്ന ഭീമന്‍ തുകയ്ക്ക് വേണ്ടിയാണ് ചെലവഴിക്കാനുള്ള തുകയുടെ പരിധി വര്‍ധിപ്പിച്ചതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ലണ്ടനില്‍ അറസ്റ്റിലായ മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ മാസങ്ങള്‍ നീണ്ട നടപടികള്‍ക്ക് ഇനിയും ഫലമുണ്ടായിട്ടില്ല. 

Kerala todya


Tuesday, 13 February 2018

Kerala today


INDIA TODAY

ഇന്ത്യന്‍ സേന ആക്രമണത്തിന് ഒരുങ്ങുന്നു. . പാക്കിസ്ഥാന് ‘മുന്നറിയിപ്പ്’ നല്‍കി ചൈന !

ന്യൂഡല്‍ഹി: അതിര്‍ത്തിയിലും സൈനിക ക്യാംപിലും നടന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേന തയ്യാറെടുക്കുന്നതായി പാക്കിസ്ഥാന് ചൈനയുടെ മുന്നറിയിപ്പ്.
മുന്‍പ് നടന്ന മിന്നല്‍ ആക്രമണം പോലെ ഒന്നല്ല ,അതിനേക്കാള്‍ മാരകമായ പ്രഹരം നല്‍കാനാണ് ശ്രമമെന്നാണ് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പാക്ക് അധീന കാശ്മിരിലൂടെ ബലൂചിസ്ഥാനിലെ ഗോദര്‍ തുറമുഖത്തെത്തുന്ന സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ഇന്ത്യ ലക്ഷൃമിടുന്നതായും ചൈന സംശയിക്കുന്നു.
സൈനിക ക്യാംപില്‍ അടക്കം കയറി പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. പാക്ക് സൈന്യത്തിന്റെ സഹായത്തോടെ നടന്ന ആക്രമണങ്ങളായാണ് ലോക രാഷ്ട്രങ്ങള്‍ ഇതിനെ നോക്കിക്കാണുന്നത്.
അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ആക്രമണത്തിനെതിരെ ഉയരുന്ന രോഷം അനുകൂലമാക്കി പാക്കിസ്ഥാനെ പ്രഹരിക്കാന്‍ ഇന്ത്യ തയ്യാറായാല്‍ അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍ ഇസ്രയേല്‍ അടക്കമുള്ള സൈനിക ശക്തികളും ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന ഭയം ചൈനക്കുണ്ട്.
മേഖലയിലെ നിര്‍ണ്ണായക ശക്തിയായ റഷ്യയും ഭീകര ആക്രമണങ്ങള്‍ക്കെതിരെ രോഷത്തിലാണെന്ന റിപ്പോര്‍ട്ടുകളും പാക്കിസ്ഥാനെ മാത്രമല്ല, ചൈനയെയും ആശങ്കപ്പെടുത്തുന്നുണ്ട്.
ലോക രാഷ്ട്രങ്ങളുടെ ഈ പ്രതിഷേധം ക്ഷമിപ്പിക്കാനും ഇന്ത്യയെ ‘അനുനയിപ്പിക്കാനും’ ഉദ്ദേശിച്ചാണ് ഇപ്പോള്‍ കൊടും ഭീകരന്‍ ഹാഫീസ് സയിദിനെ തീവ്രവാദിയായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചതെന്നാണ് സൂചന.
സ്വപ്ന പദ്ധതിയായ സാമ്പത്തിക ഇടനാഴിക്ക് വേണ്ടി പാക്കിസ്ഥാനില്‍ വന്‍ മുതല്‍മുടക്ക് നടത്തിയ ചൈനയും പ്രതിഷേധം ക്ഷമിപ്പിക്കാന്‍ ഇത്തരമൊരു ‘പൊടി കൈ’ പ്രയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ഈ ‘ചെപ്പടിവിദ്യകളൊന്നും’ മുഖവിലക്കെടുക്കില്ലന്ന നിലപാടിലാണ് ഇന്ത്യ.
ഭീകരരെ മുന്‍ നിര്‍ത്തി ആക്രമണം നടത്തുന്ന പാക്കിസ്ഥാന് ഒരിക്കലും മറക്കാന്‍ കഴിയാത്ത മറുപടി കൊടുക്കണമെന്ന നിലപാടിലാണ് സേന. പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുത്ത് ഭീകരരെ ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് സേന.
അതിര്‍ത്തിയില്‍ പ്രത്യോക്രമണം നടത്തുക എന്നതിലുപരി ശാശ്വതമായ സമാധാനത്തിന് ഇത്തരമൊരു നീക്കമാണ് ഇന്ത്യന്‍ സേന ആഗ്രഹിക്കുന്നത്.
ഈ ‘അപകടം’ മുന്നില്‍ കണ്ടാണ് ചൈന പാക്കിസ്ഥാനിപ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

INDIA OLD STORY



ഇന്ത്യ ഭരിക്കുന്നതൊരു പെണ്ണ് എന്ന ചിന്തയിലാണ് 1971ല്‍ പാക്കിസ്ഥാന്‍ ചൊറിയാന്‍ വന്നത്,,,,
പലതവണ ഇന്ദിരാഗാന്ധി പറഞ്ഞു നോക്കി,,, ഭാരതീയന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുവാൻ തുടങ്ങിയപ്പോ ഇന്ദിരാജി പട്ടാളത്തോട് പറഞ്ഞു കേറി പണി തുടങ്ങിക്കോളാന്‍,,,
പിന്നെ കാണുന്നത് പാക്കിസ്ഥാന്‍റെ ഭൂപടത്തില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാന്‍ മാഞ്ഞു പോകുന്നതാണ്,,,,,
വിറച്ചു പോയ പാക്കിസ്ഥാനെ രക്ഷിക്കാന്‍ സാക്ഷാല്‍ അമേരിക്കയുടെ വീരായുധം ഏഴാം കപ്പല്‍പ്പട ഇന്ത്യയെ ആക്രമിക്കാന്‍ കുതിച്ചെത്തുന്നതറിഞ്ഞ ഇന്ദിരാഗാന്ധി അമേരിക്കയോട് പറഞ്ഞു ''ഏഴാം കപ്പല്‍പ്പടയൊക്കെ വരുന്നത് കൊള്ളാം, പക്ഷേ എന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തി ലംഘിച്ചാല്‍ ഏഴാം കപ്പല്‍പ്പടയില്‍ തിരിച്ചു പോകാന്‍ ഒരു കപ്പല്‍ പോലും കാണുകയില്ല,,,,,
ആ അമ്മയുടെ അസാമാന്യമായ ധൈര്യത്തിനു മുന്നില്‍ പകച്ചു പോയ അമേരിക്കയുടെ വീരായുധം അവിടെത്തന്നെ നങ്കൂരമിട്ടുതും ചരിത്രം,,,,,,
പതിമൂന്ന് ദിവസം കൊണ്ട് പാക്കിസ്ഥാന്‍റെ ദുർബലപ്പെടുത്തിയ ഇന്ദിരാജി ഒരു ലക്ഷത്തോളം പാക്കിസ്ഥാന്‍ സൈന്യത്തെ തടങ്കലിലാക്കി,,,!!
ചെയ്ത തെറ്റിന് പാക്കിസ്ഥാനെ കൊണ്ട് കാല് പിടിച്ച് മാപ്പ് പറയിച്ച ആ ചരിത്ര വനിതയെ
''ഇന്ത്യാ മഹാരാജൃത്തിന്‍റെ നാലതിരുകളും കാക്കാന്‍ ദൈവം നിയോഗിച്ച ദുര്‍ഗയാണ് ശ്രീമതി ഇന്ദിരാ ഗാന്ധി'' എന്ന് വിശേഷിപ്പിച്ചത് മോദിയുടെ മുന്‍ഗാമി സാക്ഷാല്‍ അടല്‍ ബിഹാരി ബാജ്പേയിയാണ്,,,,!!

പഞ്ചാബിനെ ഇന്ത്യയുടെ ഭൂപടത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി ഹൃദയത്തിലേക്കും ഗര്‍ഭപാത്രത്തിലേക്കും വെടിയുണ്ടകളേറ്റ് വാങ്ങിയ ഇന്ദിരാജി എന്ന ധീരവനിതയുടെ ചങ്കൂറ്റത്തിന് ഒരായിരം സലൂട്ട്

ഇന്ദിരാഗാന്ധി യുടെ മൃതദേഹ ത്തിന്റെ മുന്നിൽ നിന്നു പൊട്ടി കരഞ്ഞു കൊണ്ട് എന്റെ അമ്മക്ക് പിറക്കാതെ പോയ എന്റെ സഹോദരി എന്ന് പറഞ്ഞു സാക്ഷാൽ യാസർ അറാഫത് നെ സാന്ദർപികമായി ഓർക്കുന്നു

''ഇന്ദിരയെന്ന ഇന്ത്യയുടെ അമ്മ എന്നും മരണം ഇല്ലാതെ മനുഷ്യ ഹൃദയങ്ങളിൽ ജീവിക്കും,,,,,

Sunday, 11 February 2018

valentine's day special

ഒരു വാട്സാപ്പ് മെസ്സേജോ, ഒരു ഫേസ്ബുക്ക് ഐഡിയോ ഇല്ലാതെ നാലാം ദിവസം പെൺകുട്ടികളെ വളച്ചെടുത്ത തലമുറ ഈ നാട്ടിലുണ്ടായിരുന്നു.
തമ്മിൽ കണ്ട രണ്ടാം ദിവസം ഇഷ്ടമാണെന്നു പറഞ്ഞ ചങ്കുറപ്പുള്ള ആൺകുട്ടികളുണ്ടായിരുന്നു.
പ്രണയിച്ച പെണ്ണിനെ ഒരു നോക്കു കാണാൻ കിലോമീറ്ററുകളോളം സൈക്കിളുമെടുത്തു പാഞ്ഞ നല്ലൊരു യൗവന കാലമുണ്ടായിരുന്നു.
പ്രൊപ്പോസൽ ഡേയും, വാലന്റിയൻ ഡേയുമില്ലാത്ത കാലത്തും ഉത്സവ സ്ഥലത്തും, കല്യാണ വീടുകളിലും ഒരു നോട്ടംകൊണ്ടു മാത്രം പ്രണയം പങ്കുവെച്ച കമിതാക്കളുണ്ട്. കാഡ്ബറിയും, ഫൈവ്സ്റ്റാർ ചോക്‌ളേറ്റും ബേക്കറിയുടെ കണ്ണാടി കൂട്ടിൽ മാത്രം ഇരിയ്ക്കുന്നതു കണ്ടിട്ടു, കയ്യിലുള്ള നാരങ്ങ മിഠായിയും, തേൻ മിഠായിയും പങ്കുവെച്ചെടുത്ത യൗവനമുണ്ടായിരുന്നു.
ഒരു മൊബൈലുമില്ലാതെ പ്രണയലേഖനമെഴുതിയും, കൈമാറുകയും ചെയ്ത നാട്ടുവഴികളുണ്ട്.
സെൽഫികൾക്കു പകരം എസ് എസ് എൽ സി ബുക്കിൽ ഒട്ടിയ്ക്കാൻ വാങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ സൂക്ഷിച്ചവർ.
ഒരു സോഷ്യൽ മീഡിയയുടെയും സഹായമില്ലാതെ പ്രണയിച്ചപ്പെണ്ണിനെ സ്വന്തമാക്കിയവർ. ലൈക്കുകളും, ഷെയറുകളുമില്ലാതെ ജീവിതം തുടങ്ങിയവർ.
അങ്ങനെ ജീവിതത്തിന്റെ സുന്ദരമായ പ്രണയകാലം ആസ്വദിച്ചവർ..... !

good advice


Kerala Today


Today Wedding



WHAT SHE TELLING ?


71 PEOPLE DETH


മോസ്‌കോ: റഷ്യന്‍ വിമാനം 71 യാത്രക്കാരുമായി തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം തകര്‍ന്നുവൂണു. ഞായറാഴ്ച വൈകീട്ടാണ് അപകടം നടന്നത്. യാത്രക്കാര്‍ ആരും രക്ഷപെടാന്‍ സാധ്യതയില്ലെന്ന് റഷ്യന്‍ എമര്‍ജന്‍സി സര്‍വീസ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രാജ്യതലസ്ഥാനത്തെ ദോമോദേദോവോ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന സരാട്ടോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍ 148 വിമാനമാണ് തകര്‍ന്നത്. ഓര്‍ക്‌സ് നഗരത്തിലേക്ക് പോവുകയായിരുന്നു വിമാനം. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉള്ളതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Saturday, 10 February 2018

UAE UP COME TEMPLE


അബുദാബി: ഹിന്ദുക്ഷേത്രം നിര്‍മ്മിക്കാന്‍ അബുദാബിയില്‍ പതിമൂന്ന് ഏക്കര്‍ സ്ഥലം നല്‍കി യുഎഇ ഭരണകൂടം. കിരീടവകാശിയുടെ നിര്‍ദ്ദേശപ്രകാരം അബുദാബി-ദുബയ് ഹൈവേയില്‍ കണ്ടെത്തിയ പ്രധാന സ്ഥലമാണ് ഇന്ത്യയിലെ സന്ന്യാസികള്‍ക്ക് കൈമാറുന്നത്. എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന മന്ദിരമാണ് നിര്‍മ്മിക്കുകയെന്ന് സ്വാമിനാരായാണ സന്‍സ്തയുടെ മുഖ്യവക്താവ് സ്വാമി ബ്രഹ്മവിഹാരി ദാസ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
ഗുജറാത്തിലെ ബിഎപിഎസ് സ്വാമിനാരായണ്‍ സംസ്തയ്ക്കാണ് അബുദാബിയിലെ ആദ്യ ക്ഷേത്രം നിര്‍മ്മിക്കാനുള്ള അവകാശം നല്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടി താല്‍പര്യപ്രകാരമാണിതെന്നാണ് സൂചന. ദില്ലിയിലെയും അഹമ്മദാബാദിലെയും അക്ഷര്‍ധാം ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള ക്ഷേത്രമാകും അബുദാബിയില്‍ വരിക. വലിയ ഗ്രന്ഥശാലയും സംവാദകേന്ദ്രങ്ങളും ക്ഷേത്രത്തിലുണ്ടാവും. കുട്ടികള്‍ക്ക് ആത്മീയ വിഷയങ്ങളില്‍ അറിവ് പകരാനുള്ള പഠനകേന്ദ്രവും നിര്‍മ്മിക്കും.
ക്ഷേത്രനിര്‍മ്മാണത്തിനുള്ള ധനസഹായം ഇതിനകം സമാഹരിച്ചുകഴിഞ്ഞു. അബുദാബിക്കും ദുബായിക്കും ഇടയ്ക്ക് എല്ലാ എമിറേറ്റ്സില്‍ നിന്നും സന്ദര്‍ശകര്‍ക്ക് എത്താന്‍ കഴിയുന്ന സ്ഥലത്താണ് നിര്‍മ്മാണം. ഏതെങ്കിലും ഒരു പ്രതിഷ്ഠയുടെ പേരിലല്ല, മറിച്ച് എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള ക്ഷേത്രം എന്ന നിലയ്ക്കാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുന്പാണ് ക്ഷേത്രത്തിനു സ്ഥലം നല്കുമെന്ന ഉറപ്പ് യുഎഇ നല്കിയത്. 

Please Share This Information for your all friends


Good Advice


Kerala Today


Please See and share your friends


Kerala Today


#എനിക്ക്
 അറിയൂല ഈ പാവം പ്രവാസി എങ്ങനെയാ. പ്രവാസ ജീവിതത്തിലേക്ക് തിരിച്ചു പോയത്😢😢
സ്വന്തം മകളുടെ നിഷ്കളങ്ക മായ ചോദ്യത്തിന്
കണ്ണുനീർ ഇറുക്കി പിടിച്ചു കൊണ്ട് ചെറു പുഞ്ചിരിയോട് കൂടി മറു പാടി കൊടുക്കുന്നു