Wednesday, 28 February 2018

KERALA TODAY

മറച്ചു വെക്കേണ്ടെതെല്ലാം തുറന്നു വെച്ച് ആരെങ്കിലും തുറിച്ചു നോക്കുന്നുണ്ടോന്നു തുറിച്ചു നോക്കികൊണ്ടുള്ള ഒരുത്തിയുടെ മുലയൂട്ടൽ ഫോട്ടോ കണ്ടപ്പോൾ ചിരിയാണ് വരുന്നത് ...
മുലയൂട്ടുമ്പോൾ അമ്മയും കുഞ്ഞും തമ്മിൽ നടക്കുന്ന ഒരു സംസാരമുണ്ട് കണ്ണുകൾ കൊണ്ട് മൊഴിഞ്ഞു ഹൃദയം കൊണ്ട് കേൾക്കുന്ന അവർക്ക് മാത്രം മനസ്സിലാവുന്ന ഭാഷ .. തന്റെ കുഞ്ഞിന്റെ വയറു നിറയുമ്പോൾ അമ്മയുടെ ഉള്ളു നിറയുന്ന വികാരം അതറിയണമെങ്കിൽ ആണിനെ വെല്ലുവിളിക്കുന്ന പെണ്ണായല്ല തന്റെ കുഞ്ഞിന്റെ അമ്മയായി തന്നെ മുലയൂട്ടണം
നാലാൾ കൂടുന്നിടത്തു വെച്ച് പലപ്പോഴും ഞാൻ ഉൾപ്പടെയുള്ള അമ്മമാർ മുലയൂട്ടാറുണ്ട് ഒരാണുപോലും തുറിച്ചു നോക്കുന്നതോ വെള്ളമിറക്കുന്നതോ കണ്ടിട്ടില്ല .. നിർത്താത്തയുള്ള കുഞ്ഞിന്റെ കരച്ചലിൽ പലപ്പോഴും കേട്ട് നിൽക്കുന്ന ആണുങ്ങൾ ഉൾപ്പടെ ഉള്ളവർ നിർദ്ദേശിക്കാറുണ്ട് കുഞ്ഞിന് പാല് കൊടുക്കൂ എന്ന് ...
എല്ലാം തുറന്നു വെച്ചുള്ള മുകളിലെ മുലയൂട്ടലിൽ തുറിച്ചു നോക്കരുതെന്നു പറഞ്ഞിട്ടും പെണ്ണായ ഞാൻ പോലും തുറിച്ചു തന്നെ നോക്കി ഇനിയും നോക്കും ....
ആ കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്കല്ല ,...പെണ്ണേ നിന്റെ നഗ്‌ന മേനിയിലേക്ക് തന്നെ shanisharaf

No comments:

Post a Comment