സ്വാധീനങ്ങള്‍ക്ക് കീഴ്പ്പെടാത്ത ” നിയമം നിയമത്തിന്റെ വഴിയെ പോയ നിര്‍ണ്ണായക നിമിഷങ്ങള്‍” വലിപ്പ ചെറുപ്പമില്ലാതെ ജനങ്ങളെ എല്ലാം ഒന്നായി കാണുന്ന ദുബായ് നിയമ സംവിധാനം ലോകത്തിനുതന്നെ മഹനീയ മാതൃക
ഓരോ നാട്ടിലും ഓരോ നിയമം എന്നെല്ലാം നമ്മള്‍ പറയാറുണ്ട്. അത് ശരിയാണ്. നമ്മുടെ നിയമങ്ങള്‍ വളരെ പരിഹാസ്യമാകുന്ന ചില സംഭവങ്ങള്‍ ഈ അടുത്തകാലത്ത് നമ്മള്‍ കണ്ടിട്ടുണ്ട്. അതെ സമയം പരമോന്നത നീതിയായ വധ ശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങള്‍ ഒന്നാണ് നമ്മുടെ രാജ്യം. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ഏറെ ചര്ച്ച ചെയ്ത വിഷയമാണ് ബോളിവുഡ് താര സുന്ദരി നടി ശ്രീദേവിയുടെ മരണം. ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യു.എ.ഇ.യില്‍ എത്തിയത്. അവിടെവച്ച് ഹൃദയാഘാതത്തില്‍ നടി മരണപ്പെട്ടുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. പിന്നീട് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മരണം അപകടമരണമാണെന്നായി. തലയ്ക്ക് പിന്നിലെ മുറിവും ശരീരത്തില്‍ കണ്ട മദ്യത്തിന്റെ അംശവും സംശയം ബലപ്പെടുത്തി. അതോടെ അസ്വാഭാവിക മരണത്തില്‍ ദുബായ് പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്.
No comments:
Post a Comment