മോസ്‌കോ: റഷ്യന്‍ വിമാനം 71 യാത്രക്കാരുമായി തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം തകര്‍ന്നുവൂണു. ഞായറാഴ്ച വൈകീട്ടാണ് അപകടം നടന്നത്. യാത്രക്കാര്‍ ആരും രക്ഷപെടാന്‍ സാധ്യതയില്ലെന്ന് റഷ്യന്‍ എമര്‍ജന്‍സി സര്‍വീസ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രാജ്യതലസ്ഥാനത്തെ ദോമോദേദോവോ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.
ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന സരാട്ടോവ് എയര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍ 148 വിമാനമാണ് തകര്‍ന്നത്. ഓര്‍ക്‌സ് നഗരത്തിലേക്ക് പോവുകയായിരുന്നു വിമാനം. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉള്ളതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
No comments:
Post a Comment