Thursday, 22 February 2018

KERALA TODAY


സാക്ഷര - സംസ്കാര കേരളമേ ലജ്ജിക്കുക
ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച്‌ അട്ടപ്പാടിയിൽ മധു എന്ന മാനസീകാസ്വാസ്‌ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ-
മധു ഒരു പാർട്ടിയുടേയും ആളല്ലാത്തതിനാൽ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല-
കേസുകൾ തേഞ്ഞുമാഞ്ഞുപോകും
എങ്കിലും കൊല്ലപ്പെടുന്നതിനു മുബ്‌ കൈകൾകെട്ടിയിട്ടു മർദ്ദിക്കുന്നതിന്റെ മുന്നോടിയായി സെൽഫി എടുത്ത്‌ ആനന്ദിക്കുന്ന മലയാളിയെ ഓർത്ത്‌ നമുക്ക്‌ ലജ്ജിക്കാം
ശെരിക്കും അവനെ കൊല്ലുന്നതിനല്ല നിങ്ങൾ മികവ് പുലർത്തേണ്ടി ഇരുന്നത്.. ആ പാവത്തിന് ഒരു നേരത്തെ ഭക്ഷണമെങ്കിലും വാങ്ങി കൊടുത്തിട്ടാവണമായിരുന്നു. ഏകിൽ ആ പാവത്തിൻ്റെ പ്രാർത്ഥന എന്നും നിങ്ങളെ മേൽ ഉണ്ടാകുമായിരുന്നു... ഒരു പക്ഷേ നിങ്ങൾ കൊന്നത് കൊണ്ട് ഒരു കുടുംബത്തിലെ ആശ്രയമാവും തഷ്ട്ടപെട്ടിട്ടുണ്ടാവുക... കൂടപ്പിറപ്പ് നഷ്ട്ടപ്പെടുന്നവൻ്റെ വേദന അവർക്കും നമ്മക്കും വിത്യസ്ഥമല്ല. ഒരു പോലെയാണ്. ( തല്ലി കൊല്ലുന്നതിന് മുമ്പ് ഒന്ന് ചോതിക്കണമായിരുന്നു നീയും നിൻ്റെ കുടുംമ്പവും എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്ന് .) 100 % സാക്ഷരതയുള്ള നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു മൃഗീയ അവസ്ഥയുണ്ടായതിൽ കേരള മണ്ണിൽ ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു.
Gods own coundry↔️Gosts own country ആയി കൊണ്ടിരിക്കുകയാണോ?

No comments:

Post a Comment