Wednesday, 21 February 2018

THIS IS TRUE


മാസങ്ങള്‍ക്ക് മുന്‍പേ ഉറുമ്പ് അരിമണി കൂട്ടി വെക്കുന്ന പോലെ വാങ്ങി വെച്ച സാധനങ്ങളെല്ലാം അടുക്കി വെച്ച്, വൃത്തിയായി പാക്ക് ചെയത് മുഖത്ത് നിറഞ്ഞ ചിരിയുമായി നാട്ടിലേക്ക് വിമാനം കയറാന്‍ വരുന്ന പ്രവാസിയോട്‌ തൂക്കം കൂടിയെന്നു പറഞ്ഞ് സാധനം എടുത്തു മാറ്റാന്‍ പറയുമ്പോള്‍ 
കെട്ടു അഴിക്കുന്നതിന് പകരം നൂറു ദിര്‍ഹത്തിന്റെ സാധനത്തിന് നൂറ്റി അമ്പതു ദിര്‍ഹം ഡ്യൂട്ടി അടച്ചു കൊണ്ട് വരുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു.
അത് ആ കെട്ടഴിച്ചു ഒന്നൂടെ മാറ്റി കെട്ടാന്‍ അവനു മടി ആയതു കൊണ്ടല്ല .
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി പ്രിയത്തോടെ വാങ്ങിയ സാധനങ്ങള്‍ എയര്‍ പോര്‍ട്ടില്‍ ഉപേക്ഷിച്ചു വരാനുള്ള മടി ഒന്ന് കൊണ്ട് മാത്രമാണ്.അതവര്‍ക്ക് കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് വിടരുന്ന സന്തോഷം കണ്ടു ആനന്ദിക്കാനാണ്.

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന സാധരണക്കാരില്‍ അധിക പേരും കണക്കില്‍ കൂടുതല്‍ ഒരു ചായ പോലും അധികം കുടിക്കാതെ മുണ്ട് മുറുക്കി ഉടുത്തും മാസത്തിലെ അവസാന ദിവസങ്ങളില്‍ ചിലതെങ്കിലും പട്ടിണി കിടന്നും ഒക്കെ തന്നെയാണ് ഇപ്പോഴും ഇതൊക്കെ വാങ്ങി വരുന്നത് .
ഇങ്ങനെ ഉള്ളവരുടെ മുതലാണ്‌ കള്ളന്മാര്‍ പോലും നാണിച്ചു പോകുന്ന ലാഘവത്തോടെ കുറച്ചു പേര്‍ അടിച്ചു മാറ്റുന്നത് ...

ഉളുപ്പുണ്ട്രോ ..
ഉളുപ്പ് ..

ഇങ്ങിനെ കയ്യിലാക്കിയതിന്റെ ബാക്കി വീട്ടില്‍ ഉള്ലോര്‍ക്ക് തിന്നാന്‍ കൊടുത്തിട്ട് അവര്‍ക്കത്‌ ദഹിക്കെടോ ..

ഒരു ഉറുപ്പ്യ നിങ്ങള്‍ അനധികൃതമായി
സമ്പാധിച്ചിട്ടുണ്ടെങ്കില്‍ പത്ത് ഉറുപ്പ്യ വേറെ വഴിക്ക്
നിങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടിരിക്കും .
വിശ്വാസി ആയതു കൊണ്ട് ഞാന്‍ വിശ്വസിക്കുന്നത് അത് പടച്ചോന്റെ കളി ആണെന്നാണ് .
ഇനി വിശ്വാസം ഇല്ലത്തോര്‍ വേണെങ്കി പ്രകൃതി നിയമം ന്നോ മറ്റോ പറഞ്ഞോളൂ ..
കാരണം സംഭവം സത്യമാണ് ..

നോക്കേണ്ട ചെങ്ങായി ...
പ്രാക്കെന്നാണ് ..
ഒടുക്കത്തെ പ്രാക്ക് 

No comments:

Post a Comment