Sunday, 18 February 2018

we care ful

#രാത്രി_യാത്രക്കാർ_ജാഗ്രത_പാലിക്കുക.
ചെങ്ങന്നൂര്‍ നാട്ടുകൂട്ടം ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ ഫെബ്രുവരി 18. 2018 രാത്രി 12.30AM ഉണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം
"ശബരിമല ദര്‍ശനം ശേഷം ചെങ്ങന്നൂര്‍ വഴി മാന്നാര്‍ ലേക്ക് പോകുക ആയിരുന്നു ഞാനും എന്റെ സുഹൃത്തും. പേരിശ്ശേരി പഴയാറ്റില്‍ ദേവി ക്ഷേത്രത്തിനും പുലിയൂര്‍ ഗണപതി ക്ഷേത്രത്തിനും മധ്യേ ഒരു ടു വീലര്‍ വര്‍ക്ക്ഷോപ്പ് ഉണ്ട്. ആ ഭാഗത്ത് എത്തിയപ്പോള്‍ എന്തോ ഒരു ശബ്ദം( പട്ടി കരയും പോലെ) കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരുവന്‍ ഒരു തുണി തലയില്‍ കൂടി ഇട്ട് നടക്കുന്നു. ഞങ്ങൾക്ക് എതിരെ വന്ന ബൈക്ക് യാത്രികന് നേരെയും അവന്‍ പെട്ടന്ന് തുണി ഉയർത്തി അലറി. അപ്പോൾ ആണ് സംഭവം മനസിലായത്. റോഡില്‍ കൂടി രാത്രി യാത്ര ചെയ്യുന്നവനെ പേടിപ്പിക്കുകയാണ് ലക്ഷ്യം. ഞങ്ങൾ കാർ നിർത്തി ഒന്ന് നോക്കി. അവന്‍ വീണ്ടും നടന്ന്‌ വരുന്നു. മാനസിക രോഗി വല്ലോം ആണോ എന്ന് സംശയിച്ച് ഞങ്ങൾ കാറിന്റെ ഗ്ലാസ്സുകള്‍ കയറ്റി ഇട്ട ശേഷം പിന്നിലേക്ക് എടുത്തു. അടുത്ത് എത്തിയതും അവന്‍ കടയുടെ പിന്നിലേക്ക് ഓടി രക്ഷപ്പെട്ടു. അല്‍പ്പ സമയം ഞങ്ങൾ അവിടെ നിർത്തി അപ്പോൾ വടക്ക് ഭാഗത്ത് നിന്നും 4 ചെറുപ്പക്കാര്‍ (ഏകദേശം 18-23 വയസ്സ് മാത്രം തോന്നിക്കുന്ന) റോഡിലേക്ക് വന്നു. ഒരുവന്റെ കൈയിൽ 5 അടിയോളം വരുന്ന വടിയും ഉണ്ട്. ഇവനെ പിടിക്കാൻ വന്നവർ ആണോ എന്ന് ഒന്ന് സംശയിച്ചു എങ്കിലും ഓടി രക്ഷപ്പെട്ടവനും കൂട്ടത്തിൽ ഉണ്ട് എന്ന് മനസിലാക്കിയ ഞങ്ങൾ വാഹനം മുമ്പോട്ട് എടുത്തു. കാറിന്റെ അടുത്തേക്ക് ഓടി എത്തിയ അവർ കാറിൽ അടിച്ചു. ഞങ്ങൾ കുറച്ച് മാറ്റി ശ്രാവണ തട്ടുകട യുടെ അരികില്‍ നിർത്തി 100 ഇല്‍ വിളിച്ചു. എന്നാൽ ലൈന്‍ കിട്ടിയില്ല. അവർ ഞങ്ങളുടെ നേരെ ഓടി എത്താന്‍ ശ്രമിച്ചു. ഞങ്ങൾ കാർ എടുത്ത് പുലിയൂര്‍ എത്തി ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പട്രോളിംഗിന് പോയിരിക്കുന്ന പൊലീസിനോട് കാര്യം പറയാം എന്ന് അവർ മറുപടി പറഞ്ഞു.." #Ysk
പതിനെട്ട് - ഇരുപത്തി മൂന്ന്‌ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഇവരുടെ ലക്ഷ്യം എന്താണ്‌.? കളവ് തന്നെയോ? മാരകമായ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ചിന്ത ശേഷി നഷ്ടപ്പെട്ട ഒരു കൂട്ടം യുവാക്കള്‍ ആണോ അവർ.?
എന്നിരുന്നാലും രാത്രി യാത്രികര്‍ ശ്രദ്ധിക്കുക. നമ്മെ കാത്തിരിക്കുവാൻ ഒരു കുടുംബം ഉണ്ട്...
പൊതുജന ശ്രദ്ധക്കായി ഈ പോസ്റ്റ്‌ കോപ്പി ചെയ്തത് ചെങ്ങന്നൂര്‍ നാട്ടുക്കൂട്ടം ഗ്രൂപ്പില്‍ നിന്നും.

No comments:

Post a Comment