ഇന്ത്യന്‍ സേന ആക്രമണത്തിന് ഒരുങ്ങുന്നു. . പാക്കിസ്ഥാന് ‘മുന്നറിയിപ്പ്’ നല്‍കി ചൈന !
ന്യൂഡല്‍ഹി: അതിര്‍ത്തിയിലും സൈനിക ക്യാംപിലും നടന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേന തയ്യാറെടുക്കുന്നതായി പാക്കിസ്ഥാന് ചൈനയുടെ മുന്നറിയിപ്പ്.
മുന്‍പ് നടന്ന മിന്നല്‍ ആക്രമണം പോലെ ഒന്നല്ല ,അതിനേക്കാള്‍ മാരകമായ പ്രഹരം നല്‍കാനാണ് ശ്രമമെന്നാണ് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പാക്ക് അധീന കാശ്മിരിലൂടെ ബലൂചിസ്ഥാനിലെ ഗോദര്‍ തുറമുഖത്തെത്തുന്ന സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ഇന്ത്യ ലക്ഷൃമിടുന്നതായും ചൈന സംശയിക്കുന്നു.
സൈനിക ക്യാംപില്‍ അടക്കം കയറി പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. പാക്ക് സൈന്യത്തിന്റെ സഹായത്തോടെ നടന്ന ആക്രമണങ്ങളായാണ് ലോക രാഷ്ട്രങ്ങള്‍ ഇതിനെ നോക്കിക്കാണുന്നത്.
അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ആക്രമണത്തിനെതിരെ ഉയരുന്ന രോഷം അനുകൂലമാക്കി പാക്കിസ്ഥാനെ പ്രഹരിക്കാന്‍ ഇന്ത്യ തയ്യാറായാല്‍ അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍ ഇസ്രയേല്‍ അടക്കമുള്ള സൈനിക ശക്തികളും ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന ഭയം ചൈനക്കുണ്ട്.
മേഖലയിലെ നിര്‍ണ്ണായക ശക്തിയായ റഷ്യയും ഭീകര ആക്രമണങ്ങള്‍ക്കെതിരെ രോഷത്തിലാണെന്ന റിപ്പോര്‍ട്ടുകളും പാക്കിസ്ഥാനെ മാത്രമല്ല, ചൈനയെയും ആശങ്കപ്പെടുത്തുന്നുണ്ട്.
ലോക രാഷ്ട്രങ്ങളുടെ ഈ പ്രതിഷേധം ക്ഷമിപ്പിക്കാനും ഇന്ത്യയെ ‘അനുനയിപ്പിക്കാനും’ ഉദ്ദേശിച്ചാണ് ഇപ്പോള്‍ കൊടും ഭീകരന്‍ ഹാഫീസ് സയിദിനെ തീവ്രവാദിയായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചതെന്നാണ് സൂചന.
സ്വപ്ന പദ്ധതിയായ സാമ്പത്തിക ഇടനാഴിക്ക് വേണ്ടി പാക്കിസ്ഥാനില്‍ വന്‍ മുതല്‍മുടക്ക് നടത്തിയ ചൈനയും പ്രതിഷേധം ക്ഷമിപ്പിക്കാന്‍ ഇത്തരമൊരു ‘പൊടി കൈ’ പ്രയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ഈ ‘ചെപ്പടിവിദ്യകളൊന്നും’ മുഖവിലക്കെടുക്കില്ലന്ന നിലപാടിലാണ് ഇന്ത്യ.
ഭീകരരെ മുന്‍ നിര്‍ത്തി ആക്രമണം നടത്തുന്ന പാക്കിസ്ഥാന് ഒരിക്കലും മറക്കാന്‍ കഴിയാത്ത മറുപടി കൊടുക്കണമെന്ന നിലപാടിലാണ് സേന. പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുത്ത് ഭീകരരെ ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് സേന.
അതിര്‍ത്തിയില്‍ പ്രത്യോക്രമണം നടത്തുക എന്നതിലുപരി ശാശ്വതമായ സമാധാനത്തിന് ഇത്തരമൊരു നീക്കമാണ് ഇന്ത്യന്‍ സേന ആഗ്രഹിക്കുന്നത്.
ഈ ‘അപകടം’ മുന്നില്‍ കണ്ടാണ് ചൈന പാക്കിസ്ഥാനിപ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
No comments:
Post a Comment