ശ്രീദേവിയുടെ മരണം ബാത്ത് റൂമിനുള്ളില്‍ തെന്നിവീണെന്ന് പുതിയ വെളിപ്പെടുത്തല്‍
ദുബായ്: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത. ശ്രീദേവിയുടെ മരണം ബാത്ത് റൂമില്‍ തെന്നി വീണതിനെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ, ഹൃദയാഘാതം മൂലം നടി അന്തരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്.
എന്നാല്‍, ദുബായ് എമിറേറ്റ്‌സ് ടവറിലെ ഹോട്ടലിലെ ബാത്ത് റൂമില്‍ വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീദേവിയെ ഉടന്‍ തന്നെ ദുബായിലെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നുവത്രെ.
അതേസമയം, ശ്രീദേവിയുടെ മരണം സംബന്ധിച്ച് ബര്‍ ദുബായ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മാത്രമേ ഇതിനൊരു സ്ഥിരീകരണമുണ്ടാകൂ. ഞായറാഴ്ച ഉച്ചയോടുകൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്.
ദുബായില്‍ നടന്‍ മോഹിത് മാര്‍വയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.ദേവരാഗം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.
രണ്ട് സംസ്ഥാന ചലിച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ശ്രീദേവിയെ തേടിയെത്തിയിട്ടുണ്ട്.
1976ല്‍ മുണ്ട്ര മുടിച്ച് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു തുടക്കം.
ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം
1990കളില്‍ രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയും ശ്രീദേവിയായിരുന്നു.
1997ല്‍ താല്‍ക്കാലികമായി അഭിനയത്തോട് വിട പറഞ്ഞെങ്കിലും 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചു വന്നു.
2017ല്‍ പുറത്തിറങ്ങിയ മാം ആണ് അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.
2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.
ശ്രീദേവിയുടെ ആകസ്മിക നിര്യാണത്തില്‍ സര്‍വ്വരും ഞെട്ടിയിരിക്കുകയാണ്
No comments:
Post a Comment