Sunday, 11 February 2018

valentine's day special

ഒരു വാട്സാപ്പ് മെസ്സേജോ, ഒരു ഫേസ്ബുക്ക് ഐഡിയോ ഇല്ലാതെ നാലാം ദിവസം പെൺകുട്ടികളെ വളച്ചെടുത്ത തലമുറ ഈ നാട്ടിലുണ്ടായിരുന്നു.
തമ്മിൽ കണ്ട രണ്ടാം ദിവസം ഇഷ്ടമാണെന്നു പറഞ്ഞ ചങ്കുറപ്പുള്ള ആൺകുട്ടികളുണ്ടായിരുന്നു.
പ്രണയിച്ച പെണ്ണിനെ ഒരു നോക്കു കാണാൻ കിലോമീറ്ററുകളോളം സൈക്കിളുമെടുത്തു പാഞ്ഞ നല്ലൊരു യൗവന കാലമുണ്ടായിരുന്നു.
പ്രൊപ്പോസൽ ഡേയും, വാലന്റിയൻ ഡേയുമില്ലാത്ത കാലത്തും ഉത്സവ സ്ഥലത്തും, കല്യാണ വീടുകളിലും ഒരു നോട്ടംകൊണ്ടു മാത്രം പ്രണയം പങ്കുവെച്ച കമിതാക്കളുണ്ട്. കാഡ്ബറിയും, ഫൈവ്സ്റ്റാർ ചോക്‌ളേറ്റും ബേക്കറിയുടെ കണ്ണാടി കൂട്ടിൽ മാത്രം ഇരിയ്ക്കുന്നതു കണ്ടിട്ടു, കയ്യിലുള്ള നാരങ്ങ മിഠായിയും, തേൻ മിഠായിയും പങ്കുവെച്ചെടുത്ത യൗവനമുണ്ടായിരുന്നു.
ഒരു മൊബൈലുമില്ലാതെ പ്രണയലേഖനമെഴുതിയും, കൈമാറുകയും ചെയ്ത നാട്ടുവഴികളുണ്ട്.
സെൽഫികൾക്കു പകരം എസ് എസ് എൽ സി ബുക്കിൽ ഒട്ടിയ്ക്കാൻ വാങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ സൂക്ഷിച്ചവർ.
ഒരു സോഷ്യൽ മീഡിയയുടെയും സഹായമില്ലാതെ പ്രണയിച്ചപ്പെണ്ണിനെ സ്വന്തമാക്കിയവർ. ലൈക്കുകളും, ഷെയറുകളുമില്ലാതെ ജീവിതം തുടങ്ങിയവർ.
അങ്ങനെ ജീവിതത്തിന്റെ സുന്ദരമായ പ്രണയകാലം ആസ്വദിച്ചവർ..... !

No comments:

Post a Comment