Wednesday, 31 January 2018

New Products


THE STORY

[2:39 PM, 1/31/2018] Sibe Ksa: കഥ,,,,,

            വിമാനത്താവളങ്ങള്‍

പണ്ട്  ജര്‍മ്മനിയില്‍ സെറ്റിലായ,  പെങ്ങളുടെ മകന്‍ വരുന്നുണ്ട്,

ബോംബയില്‍ വിമാനമിറങ്ങി, തീവണ്ടിക്കാണ് വരുന്നത് .
അവനേ സ്വീകരിക്കാനാണ്, രാവിലെ  തന്നെ  തീവണ്ടിയാപ്പീസിലെത്തിയത്.

ആപ്പീസിന് വെളിയില്‍ വാഹനങ്ങളുടെ തിരക്കാണ്.
നിറയെ സൈക്കിള്‍ റിക്ഷകളും, കാളവണ്ടികളും, കുതിര,വണ്ടികളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

 വാഗമരത്തിന്റെ തണലില്‍ വണ്ടിയൊതുക്കി, കാളകളെ, തണ്ടില്‍ നിന്നും അഴിച്ച് മാറ്റികെട്ടി,പ്രധാന കവാടത്തിലേക്ക് നടന്നു.

മരുമകന്‍, യാത്രാ ക്ഷീണത്തില്‍ അവിടെ  കാത്തിരിപ്പുണ്ടായിരുന്നു.
 കാളവണ്ടിയില്‍ കയറി യാത്രാ  തുടരുമ്പോള്‍, അവന്‍ ആശ്ചര്യത്തോടെ ചോദിച്ചു.

പത്തു പതിനഞ്ച്, കൊല്ലം മുമ്പ്, നാട്ടില്‍  വന്നപ്പോള്‍  വിലകൂടിയ കാറുകള്‍ ചീറിപ്പാഞ്ഞിരുന്ന നിരത്തുകള്‍ എങ്ങിനെ , സൈക്കിള്‍ റിക്ഷയും കാളവണ്ടിയും, നിറഞ്ഞ തെരുവുകളായി മാറി?

ഒരു , നിശ്വാസത്തോടെ അയാള്‍, പറഞ്ഞു.

എല്ലാം  നാടുഭരിച്ചവരുടെ പിടിപ്പുകേട്.,,
പെട്രോള്‍ വില, ദിവസവും നാലണവച്ച്, കൂട്ടിയപ്പോള്‍, ആരും പ്രതികരിച്ചില്ല,

ലിറ്ററിന് നാനൂറ് രൂപക്ക് മുകളിലായപ്പോള്‍ ഓട്ടോറിക്ഷക്കാര്‍ വണ്ടി ഒഴിവാക്കി , സൈക്കിള്‍ റിക്ഷയാക്കി,
പിന്നേം വിലകൂടിയപ്പോള്‍, കാറുള്ളവര്‍, കാളവണ്ടിയും, കുതിരവണ്ടിയും വാങ്ങി.

ഇപ്പോള്‍  വില കൂടി കൂടിപെട്രോള്‍  ലിറ്ററിന്,  തൊള്ളായിരത്തി,മുപ്പത്തിമൂന്ന് രൂപ,ഇരുപത്തി നാല് പൈസ ആയി,
എന്താ ചെയ്യുക...

ഗോശാലകളായി മാറിയ ,ബസ് സ്റ്റാന്‍ഡും കടന്ന്, അയാള്‍  വീട് ലക്ഷ്യമാക്കി വണ്ടി പായിച്ചു കൊണ്ടിരുന്നു.

റോഡിന് ഇരുവശവും, ബസ്സുകളുടെ ഒരു വശം പൊളിച്ച് നിര്‍മ്മിച്ച ചായ ക്കടകളും കൂള്‍ ബാറുകളും അവിടെ ഇവിടെ യായി കാണാം,

ഒാട്ടോ ടാക്സി, യായി പണ്ട് ഓടിയ, ചെറിയ  നാലുചക്ര ഓട്ടോ കളാണ് മുറുക്കാനും, മോരിന്‍ വെള്ളവും വില്‍ക്കുന്ന പെട്ടികടകളാക്കിയത്.
നാടിന് വന്ന മാറ്റങ്ങള്‍ കണ്ട്, മുന്നോട്ട് പോകവവേ അയാള്‍  പറഞ്ഞു.

ഇവിടെ ഒരു കാലിച്ചന്തയുണ്ട്.
വലത്തു കെട്ടിയ കാളക്കുട്ടന് ശേഷി പോരാ പറ്റിയത് ഉണ്ടെങ്കില്‍ മാറ്റിയെടുക്കണം.
 കാളചന്തയിലേക്കുള്ള നാലുവരി പാതയും,  വലിയ  കവാടവും, കാലിത്തീറ്റയും, വൈക്കോലും വില്‍ക്കുന്ന ആഢംബര കെട്ടിടവും,  കടന്ന്, കോണ്‍ഗ്രീറ്റ് നിലമുള്ള, വിശാലമായ, ചന്തമൈതാനിയിലേക്ക്, വണ്ടി കടന്നപ്പോള്‍, മരുമകന്‍, അല്‍ഭുതത്തോടെ ചോദിച്ചു,

എന്തൊരു ഡവലപ്മെന്റാണ് കാലി ചന്തക്ക് വരുത്തിയത്!!!

അയാള്‍  മരുമകന് വിശദീകരിച്ചു കൊടുത്തു ,
ഇത് ആഡംബര ചന്ത പണിതതല്ല.

പഴയ വിമാനത്താവളമാണ്.

ഓരോവീട്ടിലും രണ്ടും മൂന്നും പേര്‍ വിദേശത്ത് ജോലി ചെയ്ത സമയത്ത് വിദേശ നാണ്ണ്യം ഒഴുകിയെത്തിയപ്പോള്‍ നമ്മുടെ ഭരണകൂടം, ഇതുപോലെ  ജില്ലക്ക് രണ്ടുവച്ച് വിമാനത്താവളങ്ങളുണ്ടാക്കി.

ആ ധനം കൊണ്ട് വിദേശരാജ്ജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാവുന്ന, ഇലക്ട്രിക്, ഇലക്ട്രോണിക്, ടോയ്സ്, ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറി കളോ കുടില്‍ വ്യവസായ മോ, തുടങ്ങിയില്ല.

പ്രചകള്‍ക്ക് തൊഴിലും,വിദേശ നാണ്ണ്യവും നാടിനെ പഴയപടി നിലനിര്‍ത്തുമായിരുന്നു, എങ്കില്‍

കുറേ കാലം, വിദേശികളെ കുത്തിനിറച്ച്, ഇവിടെ  വിമാനങ്ങള്‍ വന്നിറങ്ങിയിരുന്നു.

അവസാന പ്രവാസിയേയും, അറബികളും യൂറോപ്യരും നാടുകടത്തിയതോട് കൂടി  ഇവിടം, കാടുപിടിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ കാലിചന്തയായപ്പോളാ ആളനക്കം വച്ചത്.

നല്ല ഉഷാറുള്ള ഒരു കാളക്കുട്ടനെ ലഭിച്ച സന്തോഷത്തില്‍ തിരികെ വീട് ലക്ഷ്യമാക്കി കാളകളെ തെളിക്കവേ
അയാളുടെ ചുണ്ടില്‍, ഏതോ പഴയ സിനാമാ ഗാനത്തിന്റെ ഈരടികള്‍ വന്ന്,മൂളക്കമായി, പുറത്തേക്കൊഴുകി.
     
                 (കടപ്പാട്)Whatsap

the earthquake

ന്യൂഡല്‍ഹി : ഇന്ത്യയെ നടുക്കി ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.6 തീവ്രതയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത ഭൂചലനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Tuesday, 30 January 2018

TODAY NEWS 31 FEB 2018


NRI DANCE FEST 2018


PLEASE SHARE

*പറമ്പില്‍ ചാരി വെച്ച ഏണിയും ഉണക്കാനിട്ട വസ്ത്രങ്ങളും കഴുകി വെച്ച അലൂമിനിയം പാത്രങ്ങളും കൊണ്ടു പോകുന്ന അതേ ലാഘവത്തിലാണ് വീടുകളില്‍ നിന്നും ഭിക്ഷക്കാര്‍ നമ്മുടെ കുഞ്ഞുങ്ങളെയും കൊണ്ടു പോകുന്നത്.*
എന്നിട്ടും അതിനൊരു മാറ്റം ഉണ്ടാകാത്തത് എന്തുകൊണ്ടാണ് എന്നൊന്നു നമുക്ക് ചിന്തിച്ചു നോക്കിക്കൂടെ..?
ഒരു മാസത്തിനിനുള്ളിൽ നമ്മുടെ ഓരോരുത്തരുടെയും വീട്ടില്‍ എന്തുമാത്രം ഭിക്ഷക്കാര്‍ വന്നിട്ടുണ്ടാവും എന്നൊന്നു സ്വയം ചിന്തിച്ച് നോക്കൂ, എത്ര ഭിക്ഷക്കാർക്ക് ഭിക്ഷ നൽകിയിട്ടുണ്ട് എന്നും ആലോചിച്ചു നോക്കൂ..
സത്യത്തിൽ ഈ നൂറ്റാണ്ടിലും ഇങ്ങനെ ഭിക്ഷ എടുത്ത് ജീവിക്കേണ്ട സാഹചര്യം നമ്മുടെ നാട്ടിൽ ഉണ്ടോ ? ഭിക്ഷയ്ക്കായി വരുന്നവരിൽ ആരെങ്കിലും നമ്മുടെ നാട്ടുകാരാണോ ?
*കഴിഞ്ഞ വർഷം മാത്രം കേരളത്തില്‍ നിന്നും കാണാതായത് 1194 കുട്ടികളെയാണ്..*
*2011 മുതൽ 2016 വരെയുള്ള ആറ് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് കാണാതായത് 7292 കുട്ടികളെയാണ്. ഈ വർഷം ജന്മദിനം ആഘോഷിച്ചു പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്തവരുടെ മക്കൾ അടുത്ത വർഷം നമ്മോടൊപ്പം ഉണ്ടാവണം എന്നുറപ്പില്ലാത്ത അവസ്ഥ..!*
പിന്നീട് കണ്ടെത്തിയ കുട്ടികളിൽ മിക്കവർക്കും ഒരു കിഡ്നി ഉണ്ടാവില്ല.. അതടിച്ചു മാറ്റി ലക്ഷങ്ങൾ വില പറഞ്ഞു വിറ്റിട്ടുണ്ടാവും.
പഴയതു പോലെ ബീഡി കൊണ്ടു കുത്തിയും മുഖം പൊള്ളിച്ചും കാലും കയ്യും അടിച്ചോടിച്ചു അംഗ വൈകല്യം വരുത്തിയും മാത്രമല്ല, *ഇത്തരം കുട്ടികളെ പെറ്റമ്മ പോലും തിരിച്ചറിയാത്ത വിധം കണ്ണുകൾ കുത്തി എടുത്തു കളയാനും മുഖത്തിന്റെ രൂപം മാറ്റാനും മുടിയുടെ കളർ മാറ്റികൊടുക്കാനുമെല്ലാം കൃത്യമായ സംവിധാനങ്ങളും ഡോക്ടർമാരും നിലവിൽ ഉണ്ട്..*
നമ്മളിൽ എത്ര പേർക്കു സ്വന്തമായി ഫ്ലാറ്റുകൾ ഉണ്ട്..? 2017 ലെ റിപ്പോർട്ടു പ്രകാരം ഭാരത് ജയ്ൻ എന്ന ഭിക്ഷക്കാരനു 70 ലക്ഷം രൂപ വിലയുള്ള രണ്ട് അപ്പാർട്ട്മെന്റുകൾ ഉണ്ട്. കൂടാതെ ഒരു ജ്യൂസ് ഷോപ്പും വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് പതിനായിരം രൂപ മാസം വാടകയിനത്തിൽ ലഭിക്കും. ഒരു പ്രൊഫഷണൽ ഭിക്ഷാടകനായ ഇയാൾ മാസം ഏകദേശം 60,000 രൂപ വരെയാണ് സമ്പാദിക്കുന്നത്.
കൃഷ്ണ കുമാർ ഗീതെ എന്നയാൾ ലക്ഷങ്ങള്‍ വിലവരുന്ന ഫ്ലാറ്റിന് ഉടമയാണ്. സർവാതിയ ദേവിയെന്ന ഭിക്ഷക്കാരി ഇൻഷ്വറൻസ് പ്രീമിയമായി മാത്രം 36,000 രൂപ അടയ്ക്കുന്നുണ്ട്..
സാംബാജി കലേ (സോലാപൂരിൽ ഒരു ഫ്ലാറ്റ്, രണ്ട് വീടുകൾ, കൃഷിഭൂമി, വന്‍ ബാങ്ക് ബാലൻസ്)..
ലക്ഷങ്ങൾ കൊണ്ട് അമ്മാനമാടുന്ന
ലക്ഷ്മി ദാസ്, മലാന..
അങ്ങിനെ വൻ സെലബ്രിറ്റികൾ ഉള്ള മേഖല തന്നെ ഇതും.
കോഴിക്കോട് മാവൂർ റോഡിൽ വർഷങ്ങളായി ഭിക്ഷാടനത്തിനിരിക്കുന്ന പൂന്താനം എന്ന സ്ത്രീയെ മിക്കവർക്കും അറിയാം. പരുത്തിയും എള്ളും നിലക്കടലയും കൃഷിചെയ്യുന്ന 25 ഏക്കറിനടുത്ത് ഭൂമിയുണ്ട് ഇവർക്ക്. മക്കളും മരുമക്കളും വിദേശത്ത്. സ്വന്തമായി ഫ്ലാറ്റും.
തൊഴിലാളി ട്രേഡ് യൂണിയനുകളുടെ അതേ മാതൃകയിൽ ലോക്കൽ, ഏരിയ, സ്റ്റേറ്റ്, നാഷണൽ സ്ട്രക്ച്ചറോടു കൂടിയ നൂറു കണക്കിനു ലോബികളിൽ ഒരു അംഗത്വമുള്ള പിച്ചക്കാർക്കാണ് നമ്മൾ കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ പത്തും ഇരുപതും രൂപകൾ വളരെ നിസ്സാരമായി നൽകുന്നത്..
ഇവർ ഒരു കേസിൽ കുടുങ്ങിയാൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഡ്വക്കേറ്റുമാർ ഹാജരാവുന്നതിനു പിറകിലെ രഹസ്യം ഇതോക്കെ തന്നെ
ഇവരെ ആരെങ്കിലും ഉപദ്രവിച്ചാൽ തിരിച്ചടിക്കാൻ ക്വട്ടേഷൻ ടീമുകളുണ്ട്. അപകടം പറ്റിയാല്‍ ആംബുലൻസ് എത്തിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്.
മദ്യ- ലോട്ടറി മാഫിയയെപ്പോലെ തന്നെ ശക്തമായ സംവിധാനമാണത്. അതിനെ അത്ര പെട്ടെന്നു ഇല്ലാതാക്കാനോ നിരോധിക്കാനോ സാധ്യമല്ല.
ഹൈദരാബാദ് നഗരത്തിൽ മാത്രം 14,000 ഭിക്ഷക്കാരുണ്ടെന്നും ഇതില്‍ 1500 ഓളം പേർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കുട്ടികളാണെന്നും കണ്ടെത്തിയതിനെ തുടർന്നു ഉണ്ടാക്കിയ നിയമം വെച്ചു 2017 ഭിക്ഷാടനം നിരോധിച്ചപ്പോൾ വൻ പ്രതിഷേധമാണ് ഈ ലോബി ഉയർത്തിയത്.
_ഇനി ഇവർക്കിടയിൽ പെട്ടു പോവുന്ന അർഹരായ നിരാലംബരും നിർധനരും ഉണ്ടെങ്കിൽ അവരെ ഒക്കെ പുനരധിവസിപ്പിക്കാനും സംരക്ഷിക്കാനും ഒരുപാട് സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവർത്തകരും നമുക്കൊപ്പം ഉണ്ട്. അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കാൻ അത്താഴക്കൂട്ടം|പ്രവർത്തകരും സദാ ജാഗരൂകരാണ്_
കഴിഞ്ഞ 3 വർഷത്തിനിടയിൽ 32 ഓളം അർഹരായവർ തെരുവിൽ അലഞ്ഞു തിരിഞ്ഞു ജീവിക്കുകയായിരുന്നു നിരാലംബരെ ജനമൈത്രി പോലീസിന്റെ സഹായത്തോടെ അത്താഴക്കൂട്ടത്തിനു പുനരധിവസിപ്പിക്കാൻ സാധിച്ചു എന്നത് പദ്ധതിയുടെ വലിയ വിജയമായി കരുതുന്നു.
*ഇനിയൊരു ഭിക്ഷക്കാരന്റെ പാത്രത്തിൽ പണമിടുമ്പോൾ ഓർക്കുക, നമ്മുടെയോ നമ്മുടെ ആരുടെയൊ ക്കെയോ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി കിഡ്‌നി വിറ്റോ അവയവങ്ങൾ മുറിച്ചു ഭിക്ഷാടനം നടത്തിയോ ലക്ഷങ്ങൾ നേടുന്ന ബിസിനസിൽ താനും ഇൻവെസ്റ്റ് ചെയ്തിരിക്കുന്നു എന്ന്..*
#_ഭിക്ഷ_നൽകരുത്‌..!!
#ഭിക്ഷാടനത്തെ പ്രോത്സാഹിപിക്കരുത്.

PLEASE SHARE

ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക

1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.

2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്

3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്.

4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല

5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല

6.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും. അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ

7.എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളത്. ഓരോ ചുമയ്ക്ക് മുൻപും ദീർഘശ്വാസം എടുക്കുകയും,നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം

ശ്വസനവും ചുമയും രണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്

8.ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും, ചുമ മൂലം ഹൃദയം അമരുകയും അത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു. ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും

9.നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക. അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.

10.ഒരു ഹൃദ്രോഗവിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ മെയിൽ കിട്ടുന്ന എല്ലാവരും അത് പത്ത് പേർക്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ, ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.

11. ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക

12.ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലെയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത്  ദേഷ്യം തോന്നരുത്. നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന, നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന്  വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്.

PLEASE SHARE


Today Kerala

പ്ളീസ്.... ശ്രദ്ധിക്കൂ...👇🏼
കോളിംഗ് ബെല്‍ അടിയ്ക്കുന്ന അപരിചിതര്‍ പെണ്‍കുട്ടികളാണെങ്കില്‍ സ്വാഭാവികമായും ആരും വാതില്‍ തുറക്കും.
എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുന്നു...
പേടിപ്പെടുത്തുന്നു...
തൊട്ടയല്‍വാസികളും പരിചിതരും കുടുംബാംഗങ്ങളും ആണെങ്കില്‍ മാത്രമേ ഒരു വീട്ടമ്മ വാതില്‍ തുറക്കാവൂ...
പ്രതികരിക്കാവൂ.
അതുപോലും ഇക്കാലത്തെ മിനിമം മുന്‍കരുതല്‍ മാത്രമേ ആവുന്നുള്ളൂ.
വീഡിയോ കാണുക.
എവിടെയാണെന്ന് അറിയില്ല....
പെട്ടന്ന് ഷയർ ചെയ്യുക✋🏼

PLEASE WATCH THIS VIDEO

ഒരു ഷെയര്‍ തരുമോ കണ്ണ് നിറയാതെ കാണാന്‍ കഴിയില്ല പാവം കുട്ടി ആരെങ്കിലും സഹായിക്കാന്‍ മുന്നോട്ട് വരും എനിക്കുറപ്പുണ്ട്
Arya K
D/o K Valsaraj
9447955216
ബാങ്ക് വിവരങ്ങൾ :
State Bank Of ഇന്ത്യ
Account Name : Arya K D/o K Valsaraj
Acc Number :67341308566
ifsc Code :SBIN0071207
കുറച്ച് ദിവസങ്ങളായി ഇതിന്റെ പിന്നാലെ ആയിരുന്നു... കാരണം, കട്ടിലിൽ ഇരുന്നുകൊണ്ട് ‛ വേദനിക്കുന്നമ്മേ...’ എന്ന് വിതുമ്പി കരയുന്ന കണ്ണൂർ സ്വദേശിനിയായ ആര്യ എന്ന ആ പെണ്കുട്ടിയുടെ മുഖം തന്നെ...
കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദന കടിച്ച് അമർത്തി അപൂർവ്വ രോഗത്തോട് മല്ലിടുകയാണ് പതിമൂന്ന് വയസ്സുകാരി ആര്യ. കുടുംബം കടക്കെണിയിലായതോടെ ആര്യയുടെ തുടർ ചികിത്സ നിലച്ചു.
ഒരു വർഷം മുൻപ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി . അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്.
ആര്യയുടെ അവസ്‌ഥ ഒന്ന് കണ്ടറിയണമെങ്കിൽ
ഈ വീഡിയോ കാണുക.
ചികിത്സക്കായി വീട് സ്ഥലവും പണയപെടുത്തി. കണ്ണൂരിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാൽ തിരിച്ചു കൊണ്ടുപോന്നു. ദേഹമാസകലം മുറിവുകളുമായി ജീവിക്കുകയാണ് ആര്യ. സാന്ത്വനവും സഹായവുമായി നല്ല മനസ്സുള്ളവർ എത്തുമെന്ന പ്രതീക്ഷയിൽ.
സഹായിക്കാനുള്ള അഡ്രസും ബാങ്ക് അക്കൗണ്ടും
K Valsaraj
Kunnaruvathe
Punnakapara
Azhikode Post
kannur Dt.
phone : 9447955216
Ac no: 33634245685
State Bank Of India
Azhikode Branch
IFSC: SBIN0011921
ബാങ്ക് വിവരങ്ങൾ :
State Bank Of ഇന്ത്യ
Account Name : Arya K D/o K Valsaraj
Acc Number :67341308566
Branch :azhikode
ifsc Code :SBIN0071207

Monday, 29 January 2018

THE IS SO SADE


THIS IS NOT STORY TRUE


മാന്നാർ കോയിക്കൽ പള്ളം പാടശേഖരം കഴിഞ്ഞ 18 വർഷത്തിലേറെയായി തരിശ് കിടക്കുന്നതിനെക്കുറിച്ച് ഞാൻ FB യിൽ പോസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ചെറുപ്പക്കാർ മുന്നോട്ടു വരികയും അവർക്ക് വേണ്ടിയ സഹായങ്ങൾ മാന്നാർ ഗ്രാമ പഞ്ചായത്തിന്റെയും, കൃഷി ഓഫീസറുടെയും, പാടശേഖര സമിതിയുടെയും, നിലം ഉടമകളുടെയും ഭാഗത്ത് നിന്ന് ലഭിക്കുകയും ചെയ്തതിനാൽ ഇന്നേ ദിവസം വിത്ത് വിതച്ച് ആരംഭം കുറിച്ചി രി ക്കുന്നു ആശംസകൾ അഭിനന്ദനങ്ങൾ

Monday, 22 January 2018

the child ask his father

കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോകാനായി ഉപ്പയോട് കരഞ്ഞു ചോദിക്കുന്ന മൂന്നാം ക്ലാസുകാരി ഷെൽവയാണ് സോഷ്യൽ മീഡിയയിലെ പുതിയ താരം. മകൾ അറിയാതെ ഉപ്പ അഷ്‌റഫ് പകര്‍ത്തിയ ഷെൽവയുടെ നിഷ്കളങ്കത നിറഞ്ഞ സംഭാഷണം ഇതിനകം കണ്ടത് ലക്ഷക്കണക്കിന് പേരാണ്......

The Mother Cat & his Childrens


Bhavana Wedding


Sunday, 21 January 2018

INVITES NURSES


SOPHIA DANSING


india today

പാസ്‌പോര്‍ട്ടിലെ വിവേചനത്തില്‍ പ്രതിഷേധം ശക്തമാകുന്നു: തോന്നിയ പോലെ ചായമടിക്കാനുള്ള പൊതു ചുമരല്ല പ്രവാസികൾ

ദുബായ് ∙ സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ രണ്ടാംകിട പൗരൻമാരാക്കി മാറ്റുന്ന പാസ്പോർട്ട് പരിഷ്കരണത്തിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ട്. പരിഷ്ക്കരണത്തിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായിട്ടും യാതൊരുവിധ പ്രതികരണത്തിനും തയ്യാറാകാത്ത കേന്ദ്ര സർക്കാരിന്റെ സമീപനം പ്രതിഷേധകരമാണെന്ന് ഗൾഫ് പ്രവാസികൾ അഭിപ്രായപ്പെടുന്നു. പരിഷ്കരണം പൗരന്മാർക്കിടയിൽ വേർതിരിവ് സൃഷ്ടിക്കുമെന്നും അവസാന പേജ് ഇല്ലാതാകുന്നത് വിദേശ ഇന്ത്യക്കാരെ, പ്രത്യേകിച്ച് ഗൾഫിലെ പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കുമെന്നും അഭിപ്രായ സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നു. പരമ്പരയുടെ ആദ്യ ഭാഗം വായിക്കാം.
പാവങ്ങളെ അവഗണിക്കുന്ന ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി പറഞ്ഞു. എത്രയും പെട്ടന്ന് ഈ വിഷയത്തിൽ ഇടപെട്ടു തീരുമാനം മാറ്റണം എന്നഭ്യർഥിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കത്തയച്ചു കഴിഞ്ഞു. ഇരുവർക്കും മുഴുവൻ പ്രവാസികളും പ്രതിഷേധം അറിയിക്കണമെന്നും ഒറ്റ ജനത എന്ന വികാരം തകർക്കാനുള്ള ചില ഫാസ് സിറ്റ് ശക്തികളുടെ നീക്കം ഒറ്റപ്പെടുത്താൻ ജനാധിപത്യവിശ്വാസികൾ മുന്നോട്ട് വരണമെന്നും പുന്നക്കൻ ആവശ്യപ്പെട്ടു.
എമിഗ്രേഷൻ ക്ലിയറൻസ് സൗകര്യത്തിനാണ് എന്ന് പറയുന്നുണ്ടെങ്കിലും വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ രണ്ട് തരം പാസ്പോർട്ടുമായി ജീവിക്കുന്നത് ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഇ.കെ.ദിനേശൻ പറഞ്ഞു. ഇന്ത്യൻ പൗരന്മാരെ രണ്ടായി തരം തിരിക്കുക വഴി എന്താണ് കേന്ദ്ര വിദേശകാര്യ വകുപ്പ് ഉദ്ദേശിക്കുന്നത്?. നിലവിൽ നാട്ടിലും വിദേശത്തും കുടുംബത്തിന്റെ തെളിവിനായി ഉപയോഗിക്കുന്ന അവസാനത്തെ പേജ് എന്തിന് വേണ്ടിയാണ് ഉപേക്ഷിക്കുന്നത്. രണ്ടര കോടി ജനങ്ങൾ ഇന്ത്യക്ക് പുറത്ത് ഉണ്ട് എന്നാണ് കണക്ക്. അതിൽ എൺപത് ശതമാനവും സാധാരണ പ്രവാസികൾ ആണ്. ഇതിൽ തന്നെ എസ്എസ്എൽസി പാസാക്കാത്തവരെയും കാണാം. അതിന് കാരണം വ്യക്തികൾ മാത്രമല്ല. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ നിലവാരം കുറയാൻ കാരണം ഭരണകൂടങ്ങൾ തന്നെയാണ്. ഇസിആർ അടിക്കേണ്ട സ്ഥിതിയിലേക്ക് രാജ്യത്തെ ജനങ്ങളെ എത്തിച്ചത് മാറി മാറി വന്ന സർക്കാറുകളാണ്.
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് കേന്ദ്ര സർക്കാറിലെ ഉദ്യോഗസ്ഥ വൃന്ദത്തിന് വല്ല വിവരവും ഉണ്ടോ ആവോ? ഇല്ലെങ്കിൽ കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ആന്ധ്ര, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാവപ്പെട്ട തൊഴിലാളികളിൽ ഇസിആർ ആവശ്യമുള്ളവരുടെ എണ്ണം കൂടുതലായിരിക്കും. അവർ കടൽ കടന്നത് ജീവിക്കാൻ വേണ്ടിയാണ്. വർഷങ്ങളായി അവർ ഗൾഫിൽ ജോലി ചെയ്തു വരികയാണ്. അവർക്ക് ഒപ്പം ഇസിഎൻ ആർ ഉള്ള പ്രവാസികളും ഗൾഫിൽ ഉണ്ട്. അവരെ ഒക്കെ ഇന്ത്യക്കാർ എന്നു മാത്രമാണ് വിദേശ രാജ്യങ്ങളിലെ എമിഗ്രേഷൻ ജീവനക്കാർ ഇതുവരെ കരുതാറുള്ളൂ. ഇനി രണ്ട് തരം പാസ്പോർട്ട് ഇന്ത്യക്കാരെ രണ്ടായി കാണാനുള്ള അവസരമാണ് ഇന്ത്യൻ സർക്കാർ ഒരുക്കിക്കൊടുക്കുന്നത്. അത് സ്വഭാവികമായി വിവേചനത്തിന്റെ അടയാളമായി മാറും. നിലവിൽ യാതൊരു പ്രശ്നവും ഇല്ലാത്ത സ്ഥിതിക്ക് രാജ്യത്തെ ജനങ്ങളിൽ വിവേചനം സൃഷ്ടിക്കുന്ന ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിൻതിരിയണമെന്ന് ദിനേശൻ ആവശ്യപ്പെട്ടു.
സാർവ്വത്രിക വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കേണ്ടത് പാസ്പോർട്ടിന്റെ നിറവ്യത്യാസത്തിലൂടെയല്ലെന്നും വിദ്യാഭ്യാസം പണാധിഷ്ഠിതമാവാതിരിക്കാൻ നടപടികൾ സ്വീകരിക്കുകയും പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുകയുമാണ് മിനിമം അജണ്ടയായി അംഗീകരിക്കേണ്ടതെന്നും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീപ്രകാശ് പറഞ്ഞു. പണത്തിന്റെ അടിസ്ഥാനത്തിലല്ലാതെ കഴിവിനും ബുദ്ധിശക്തിക്കുമനുസരിച്ച് ഏതു പൗരനും എത്തിപ്പെടാനാവുന്ന വിധം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലകൾ മാറട്ടെ. എന്നിട്ടാവണം നിറങ്ങളുടെ ഹോളി അറിവിന്റെ മേഖലയിൽ ആഘോഷിക്കുന്നതെന്നും ശ്രീപ്രകാശ് അഭിപ്രായപ്പെട്ടു.

THE POWER OF FACEBOOK


Sarangi Fest 2017


Thursday, 18 January 2018

The Information to NRI

സാമ്പത്തികം മെച്ചപ്പെടുത്താനും നാട്ടിൽ സെറ്റിൽ ചെയ്യാനും ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം

Tuesday, 16 January 2018

JOCK


FOR JOCK

ഗൾഫ് കാരൻ പെണ്ണ് കാണാമ്പോയി.

ചായക്ക് ശേഷം ഓനൊരു ചോദ്യം:
കുട്ടി എത്ര വരെ പഠിച്ചു?

ഉത്തരം പറഞ്ഞിട്ട് ഓളൊരു ചോദ്യം:

ങ്ങളെ പാസ്പോർട്ടിന്റെ കളറെന്താ....

ചെക്കൻ ഉത്തരം പറഞ്ഞതോടെ ചടങ്ങ് തീർന്നു.

ഓൾക്ക് ഓനെ വേണ്ടാന്ന് തീരുമാനോം ആയി.

our ship


Story

സ്ഥിരമായുള്ള യാത്രക്കിടയിൽ
ആ വൃദ്ധ എന്നും ബസ് കണ്ടക്ടർക്ക്
അണ്ടിപരിപ്പ്,  ബദാം തുടങ്ങിയവ
നൽകുമായിരുന്നു.....
    ഒരു ദിവസം...
           കണ്ടക്ടർ ചോദിച്ചു..
നിങ്ങൾ ഒരു നല്ല സ്ത്രീ ആണ്
എന്തിനാണ് എനിക്ക് എല്ലാം
ദിവസവും ഇതെനിക്ക് തരുന്നത്
നിങ്ങൾക്ക് തനിയെ കഴിച്ചുകുടെ.... ?
        വൃദ്ധ  :   എനിക്കിത് കഴിക്കാൻ പറ്റില്ല
                   : എന്റെ വായിൽ പല്ലുകൾ
                   :  ഒന്നുമില്ല
കണ്ടക്ടർ  : പിന്നെ എന്തിനാണ് നിങ്ങൾ 
                   : ദിവസവും ഇത്  വാങ്ങുന്നത് ?
        വൃദ്ധ  : എനിക്ക് ഇതിനു ചുറ്റുമുള്ള
                   : ചോക്ലറ്റ്  അലിയിച്ചു തിന്നാൻ
                   : വലിയ ഇഷ്ടമാണ്

       😲😲😲😲😲😲😲😲😲😲

ഗുണപാഠം :  ഓസിന് കിട്ടുവാണെന്ന് പറഞ്ഞ്
                   :  ആരും  തരുന്ന ഏത് സാധനവും
                   :  വാരി വലിച്ച് കയറ്റരുത്
😂😂😂😂😂😂😂😂

for informations

ചില പ്രധാനപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻ വിലാസം താഴെ കൊടുക്കുന്നു:

1. പാസ്പോർട്ട് എടുക്കാൻ:
http://www.passportindia.gov.in/

2. ഇൻകം ടാക്സ് PAN എടുക്കാൻ:
https://tin.tin.nsdl.com/pan/index.html

3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ:
https://cr.lsgkerala.gov.in

4. കെട്ടിട നികുതി :
tax.lsgkerala.gov.in

5. ഭൂ നികുതി:
http://www.revenue.kerala.gov.in

6. ഇലക്ട്രിസിറ്റി ബിൽ:
https://wss.kseb.in/selfservices/

7. ഫോൺ ബിൽ അടയ്ക്കാൻ:
portal.bsnl.in

8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ:
edistrict.kerala.gov.in

9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ തുക അടയ്ക്കാൻ :
etreasury.kerala.gov.in

10. സർക്കാർ തടി ഡിപ്പോകളിൽ നിന്ന് തടി ലേലത്തിൽ എടുക്കാൻ:
https://www.mstcecommerce.com/auctionhome/kfd/index.jsp

11. ആധാറിലെ തെറ്റുകൾ തിരുത്താൻ:
https://ssup.uidai.gov.in/update/

12. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ, തിരുത്താൻ:
http://ceo.kerala.gov.in/

13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി  അപേക്ഷിക്കാൻ:
http://cmdrf.kerala.gov.in

14. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും
http://employment.kerala.gov.in

--------
ഈ സന്ദേശം വാട്ട്സപ്പിൽ     ☆ ചെയ്ത് വെക്കുക; പ്രചരിപ്പിക്കുക.

what is ashaya centre

എന്താണ് അക്ഷയ സെന്ററുകൾ.  എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്?

അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്?

പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് "അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ" എന്നൊക്കെ.

എന്നാൽ ശ്രദ്ധിക്കൂ: ശരിക്കും നമ്മൾ അക്ഷയയിൽ പോകണമെന്ന് നിർബന്ധമില്ല.  സർക്കാർ സേവനങ്ങൾ ഓൺലൈനായി ഏതൊരു പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്.

അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. രേഖകൾ സ്കാൻ ചെയ്യാൻ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം.

പലർക്കും ഇക്കാര്യം അറിയില്ല. എന്നിട്ട് ഏതൊരു ആവശ്യത്തിനും അക്ഷയ സെൻററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകൾ കാത്തു നിൽക്കുന്നു. അവർ പറയുന്ന കാഷ് കൊടുക്കുന്നു (തോന്നിയ മാതിരിയാണ് പല അക്ഷയ സെൻററും ഫീസ് ഈടാക്കുന്നത്). കമ്പ്യൂട്ടർ / ഇന്റർ നെറ്റ് പരിജ്ഞാനമില്ലാത്തവർക്ക് വേണ്ടിയാണ് അക്ഷയ സെന്ററുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

അക്ഷയ സെന്ററിനെ ആശ്രയിക്കുന്ന പലരും ഇന്റർനെറ്റും ഇ-മെയിലും നന്നായി ഉപയോഗിക്കുന്നവരും വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവരും ആകും. കൂടാതെ എല്ലാ മാസവും നല്ലൊരു സംഖ്യ നെറ്റ് ഉപയോഗിക്കാൻ മൊബൈൽ ഫോണിൽ റീചാർജ് ചെയ്യുന്നവരും ആയിരിക്കും.

നമ്മുടെ ഫോണിലെ നെറ്റ് സൗകര്യം Tethering / Hotspot സംവിധാനം വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് കമ്പ്യൂട്ടറിലും നെറ്റ് എടുക്കാം. എന്നിട്ട് ഏത് ഓൺലൈൻ പ്രവൃത്തികളും ചെയ്യാം.

അപ്പോൾ ഒരു സംശയം വരും. സർക്കാർ സംവിധാനങ്ങളുടെ വെബ്സൈറ്റ് അഡ്രസ് എവിടന്ന് ലഭിക്കും?

kerala.gov.in ആണ് കേരള സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം. മറ്റ് സർക്കാർ സംവിധാനങ്ങളുടെ ലിങ്ക് ഈ സൈറ്റിൽ കാണും. അല്ലെങ്കിൽ ഗൂഗിളിൽ ജസ്റ്റ് search ചെയ്യുക.

ഉദാഹരണത്തിന് പഞ്ചായത്തിൽ കെട്ടിട നികുതി ഓൺലൈൻ അടക്കണം എന്ന് കരുതുക. ഗൂഗിൾ തുറന്ന് pay property tax online Kerala എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുകയേ വേണ്ടൂ. ഗൂഗിൾ നിങ്ങൾക്ക് വഴി കാട്ടും.

ഓർക്കുക : അക്ഷയ കേന്ദ്രങ്ങൾ സർക്കാർ ഓഫീസുകളോ അവിടെയുള്ളവർ സർക്കാർ അധികാരികളോ അല്ല. സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ ലൈസൻസ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ്.  നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാൽ മതിയാകും

Monday, 8 January 2018

200 Rupees only

200 രൂപയ്ക്ക് ഒരു ചെറിയ അടിപൊളി യാത്രയും കൈ നിറയെ മീനും…


ആരും 200രൂപയ്ക്ക് ട്രിപ്പോയെന്ന് നെറ്റിചുളിക്കണ്ട. ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 200രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ…
ബാഗും പാക്ക് ചെയ്ത് സ്വതന്ത്രമായി ഒരു ട്രിപ്പടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. കാടും മലയിലും കയറി ഇറങ്ങിയില്ലെങ്കിലും, വിമാനത്തിൽ ലോകം കറങ്ങിയില്ലെങ്കിലും ചെറുതെങ്കിലും നമ്മൾ നമുക്കായ് മാത്രം മാറ്റി വയ്ക്കുന്ന യാത്രകൾ മനസിന് നൽകുന്ന സന്തോഷവും അനുഭൂതിയും ഒന്ന് വേറെ തന്നെയാണ് അല്ലേ?



പലപ്പോഴും നമ്മുടെ പല യാത്രകളേയും പിന്നോട്ട് അടിക്കുന്നത് സാമ്പത്തികം എന്ന കടന്പയാണെന്നതിന് ഒരു സംശയും വേണ്ട. ചിലപ്പോഴൊക്കെ ജോലി സ്ഥലത്ത് നിന്നുള്ള അവധിയും യാത്രയ്ക്ക് വില്ലനായേക്കാം. യാത്രയ്ക്ക് ഉള്ള പണം ഉണ്ടെങ്കിൽ രണ്ട് നേരം പുറത്ത് നിന്ന് കുടുംബവും ഒത്ത് ലാവിഷായി ഭക്ഷണം കഴിക്കാമെന്ന് വിചാരിക്കുന്നവരാണ് ഭൂരിപക്ഷവും. അങ്ങനെയെത്ര യാത്രകളാണ് ഹോട്ടൽ ബില്ലിൽ അവസാനിച്ചത് അല്ലേ?
ഒരൊറ്റ ദിവസത്തേക്ക് പ്രകൃതിയുടെ മടിത്തട്ടിലേക്ക് മടങ്ങുന്ന യാത്രയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ആരും 200രൂപയ്ക്ക് ട്രിപ്പോയെന്ന് നെറ്റിചുളിക്കണ്ട. ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 200രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ…


അങ്ങനൊരു സ്ഥലമുണ്ട്. കോട്ടയത്താണ് ആ സ്ഥലം. കൃത്യമായി പറഞ്ഞാൽ കോട്ടയത്തെ പാലാക്കരി. വെറുതേ അങ്ങ് പാലക്കരി പോയി പൊടിയും തട്ടി വരികയല്ല. മതിയാവോളം കായലിന്റെ സൗന്ദര്യം നുകരാനും, ചൂണ്ടയിടാനും, ഊഞ്ഞാലാടി യാത്ര ആസ്വദിക്കാനുമെല്ലാം വേണ്ടിയുള്ള തുകയാണ് ഈ 200രൂപ!


ഞെട്ടില്ലെങ്കിൽ ഒന്നുകൂടി പറയാം മീൻ കറിയും, ഫ്രൈയും കൂട്ടി ഒന്നാന്തരം ഊണും കൂടി ഈ പാക്കേജിലുണ്ട്, പോരാത്തതിന് ഐസ്ക്രീമും. മത്സ്യഫെഡിന്റെ വൈക്കം പാലക്കരി അക്വാ ടൂറിസം ഫാമിലാണ് ചുരുങ്ങിയ ചെലവിൽ ഒരു വന്പൻ ട്രിപ്പ് സഞ്ചാരികളെ കാത്ത് ഒരുങ്ങി നിൽക്കുന്നത്. ഭക്ഷണം ഒന്നു കൂടി ലാവിഷാക്കാൻ കക്കയും , ചെമ്മീനും, കരിമീനും ഉണ്ട്. അധികം പണം നൽകണമെന്ന് മാത്രം. പത്ത് രൂപ നൽകിയാലാണ് ചൂണ്ടയിടാൻ അനുവാദം ലഭിക്കുക. വെറുതേയല്ല ഈ ചൂണ്ടയിടൽ, തുച്ഛമായ തുക നൽകി ഈ മീൻ വീട്ടിൽ കൊണ്ട് പോകുകയും ചെയ്യാം.
Source – https://www.yaathrayaanujeevitham.com/palakkari-kottayam/

Sunday, 7 January 2018

For Jocks


The IAS marriage 200 Rs only





IAS കാരുടെ അപൂര്‍വ്വ വിവാഹം.ചെലവ് വെറും 200 രൂപ.
തീര്‍ത്തും അപ്രത്യക്ഷമായിരുന്നു ആ വിവാഹം. വധൂവരന്മാര്‍ രണ്ടുപേരും IAS. വിവാഹത്തിനു ബന്ധുക്കളോ ,നാട്ടുകാരോ ആരുമില്ലായിരുന്നു. ജില്ലകളക്ടരും ,ഉദ്യോഗസ്ഥരും മാത്രം സാക്ഷി കളായ ഈ കോര്‍ട്ട് മാര്യേജ് എല്ലാവര്‍ക്കും കൌതുകമായി.
മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലാ കലക്ടറുടെ ചേമ്പറി ല്‍ ഇന്നലെയാണ് ഈ വിവാഹം അരങ്ങേറിയത്. അവിടെ പ്രബേഷണല്‍ IAS ആയ പ്രീതി യാദവും , നാഗാലാന്‍ഡ്‌ ല്‍ ജോലിചെയ്യുന്ന ദിലീപ് കുമാര്‍ യാദവും തമ്മില്‍ ദീര്‍ഘകാലത്തെ പ്രണയത്തി നൊടുവിലാണ് വിവാഹിതരായത്. പ്രീതി , IAS 2016 ബാച്ചും, ദിലീപ് 2014 ബാച്ചുമാണ്.
khandwa ജില്ലാ കളക്ടര്‍ അഭിഷേക് സിംഗ് ആയിരു ന്നു തന്‍റെ ചേമ്പറില്‍ നടന്ന വിവാഹത്തിന് മുഖ്യ മേല്‍നോട്ടം വഹിച്ചത്. വധൂവരന്മാര്‍ക്ക് അണി യാനുള്ള പൂമാല അദ്ദേഹത്തിന്‍റെ വകയായിരുന്നു. സാക്ഷികളായി എസ്.പി നവനീത് ഭസീന്‍, ജില്ലാ പഞ്ചായത്ത് CEO വാരദ് മൂര്‍ത്തി മിശ്ര എന്നിവരെ കൂടാതെ കളക്ട്രേറ്റിലെ നിരവധി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. വിവാഹം അപ്പോള്‍ത്തന്നെ രെജിസ്റ്റര്‍ ചെയ്യപ്പെട്ടു.
വിവാഹത്തില്‍ ഇരു കൂട്ടരുടെയും കുടുംബങ്ങള്‍ പങ്കെടുത്തിരുന്നില്ല.അവര്‍ ഈ വിവാഹത്തിന് എതിരായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനുള്ള കാരണം ഇനിയും വ്യക്തമല്ല. ഈ വിഷയത്തില്‍ ഇരുവരും മൌനം പാലിക്കുകയാ യിരുന്നു...
ആര്‍ഭാടവും ,അനാവശ്യ ചെലവുകളും ഒഴിവാ ക്കാന്‍ ഇത്തരമുള്ള വിവാഹങ്ങള്‍ സമൂഹം മാതൃകയാക്കണമെന്ന് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കളക്ടര്‍ അഭിഷേക് സിംഗ് പറഞ്ഞു...
വിവാഹശേഷം അതിഥികള്‍ക്ക് ലഡ്ഡുവിതരണം ചെയ്യപ്പെട്ടു..അതിനുള്ള ചെലവ് വെറും ഇരുനൂറു രൂപ.അതുമാത്രമായിരുന്നു ഈ വിവാഹത്തിനുള്ള ആകെ ചെലവും....

Dubai Big ticket Winner


ദുബായ്ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പില്‍ 12 മില്യണ്‍ ദിര്‍ഹം (ഏകദേശം 20.67 കോടി ഇന്ത്യന്‍ രൂപ) സമ്മാനം തനിക്ക് ലഭിച്ചുവെന്ന് പറയുമ്പോള്‍ നിഷ ഹരി കരുതിയത് ഭര്‍ത്താവ് വെറുതെ പറ്റിക്കാന്‍ വേണ്ടി പറയുകയായിരിക്കുമെന്നായിരുന്നു. പക്ഷേ, അത് സത്യമായിരുന്നു. ജനുവരി 7 ന് നടന്ന അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിയായ ഹരികൃഷ്ണന്‍ വി നായര്‍ (42) വിജയിയായത്.


“എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല, അത് ഞാനാണോ? അത് ശരിക്കും ഞാന്‍ തന്നെയാണോ? എന്നായിരുന്നു ഇതേക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ഹരികൃഷ്ണന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
ബിഗ്‌ ടിക്കറ്റിന്റെ എക്കാലത്തെയും ഏറ്റവും വലിയ സമ്മാനത്തുകയായ 12 മില്യണ്‍ ദിര്‍ഹത്തിനാണ് ഹരികൃഷ്ണന്‍ അര്‍ഹനായിരിക്കുന്നത്. 086828 എന്ന നമ്പരാണ് അദ്ദേഹത്തെ വിജയിയാക്കിയത്.
സമ്മാനം കിട്ടിയ പണം കൊണ്ട് എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍, താന്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും ലോകം മുഴുവന്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതായും 2018 അതിനുള്ളതാണെന്നും ഹരി പറഞ്ഞു. ഉടന്‍തന്നെ ഒരു ലോകസഞ്ചാരം പ്ലാന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജരായി ജോലി നോക്കുന്ന ഹരികൃഷ്ണന്‍ 2002 മുതല്‍ യു.എ.ഇയില്‍ കുടുംബത്തോടൊപ്പമാണ് താമസം. ദമ്പതികള്‍ക്ക് കരണ്‍ എന്ന് പേരുള്ള 7 വയസുകാരനായ മകനുമുണ്ട്.
ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് ജീവനക്കാരിയായി ജോലി ചെയ്യുന്ന നിഷ ആദ്യം സമ്മാനം ലഭിച്ച വിവരം വിശ്വസിച്ചിരുന്നില്ല. ഭര്‍ത്താവ് ഫോണില്‍ വിളിച്ചു പറയുമ്പോള്‍ പറ്റിക്കാനായിരിക്കുമെന്നാണ് അവര്‍ കരുതിയത്.
ഭര്‍ത്താവിന് വേണ്ടി ഒരു ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് അല്ലെങ്കില്‍ ഷെവര്‍ലെ കമാരോ കാര്‍ വാങ്ങണമെന്നാണ് നിഷയുടെ ആഗ്രഹം. ഹരി ഒരു രസികനാണ്. ഒരു സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കണമെന്നത് അദ്ദേഹത്തിന്റെ എപ്പോഴുമുള്ള ആഗ്രഹമായിരുന്നു- നിഷ പറഞ്ഞു.
“എന്നെ സംബന്ധിച്ചിടത്തോളം, ഹരി എല്ലായ്പ്പോഴും എന്റെ ആഗ്രഹങ്ങള്‍ സഫലമാക്കിയിരുന്നു. അത് കൊണ്ട് ഞങ്ങള്‍ക്ക് ഇപ്പോഴുള്ളത്തില്‍ ഞാന്‍ സന്തോഷവതിയാണ്”-നിഷ പറയുന്നു.
മൂന്നാം തവണയാണ് ബിഗ്‌ ടിക്കറ്റ് വാങ്ങുന്നതെങ്കിലും ഒരിക്കലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിലെല്‍ന്നു ഹരി പറയുന്നു. പ്രത്യകിച്ച് പദ്ധതികള്‍ ഒന്നും ഈ ദമ്പതികള്‍ക്ക് ഇല്ല. യു.എ.ഇയിലെ ജോലി ഉപേക്ഷിച്ചു ഇവിടം വിടില്ലെന്നും തങ്ങളുടെ സ്വപ്‌നങ്ങള്‍ യഥാര്‍ത്ഥ്യമാക്കിയ സ്ഥലമാണിതെന്നും ഹരി പറയുന്നു. ഇപ്പോഴത്തെ തൊഴിലുടമയില്‍ താന്‍ സന്തുഷ്ടനാണെന്നും ഹരി വ്യക്തമാക്കി.
മകന്റെ വിദ്യാഭാസത്തിനായി പ്ലാന്‍ ചെയ്യണം. നാട്ടില്‍ പുതിയൊരു വീട് വാങ്ങണം. നാട്ടിലുള്ള തന്റെ അമ്മയേയും ഭാര്യയുടെ അമ്മയേയും മികച്ച രീതിയില്‍ നോക്കണം തുടങ്ങിയവയാണ് ഹരിയുടെ ഇപ്പോഴത്തെ ആഗ്രഹങ്ങള്‍.
ജീവകാരുണ്യ പ്രവര്‍ത്തനവും ഹരിയുടെ മുഖ്യ അജണ്ടയാണ്. “സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കാൻ ഞാൻ എല്ലായ്പ്പോഴും ആഗ്രഹിച്ചിട്ടുണ്ട്, ദൈവത്തിന്റെ കൃപയാൽ എനിക്ക് ഇപ്പോൾ അത് ചെയ്യാൻ കഴിയും. അതാണ് ഞാൻ ചെയ്യാൻ പോകുന്ന ഒരു കാര്യം “- ഹരി പറഞ്ഞു നിര്‍ത്തി.
ഹരികൃഷ്ണന് പുറമേ അഭിലാഷ് ശശി, അനില്‍ തലക്കലെ വീട്ടില്‍ തുടങ്ങിയ മലയാളികള്‍ ഉള്‍പ്പടെ 4 ഇന്ത്യക്കാര്‍ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ വിവിധ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

These cartoons are by famous Indian cartoonist S.D.Phadnis. Awesome work...he doesn't use caption or speech bubble. His illustration are good enough.

These cartoons are by famous Indian cartoonist S.D.Phadnis. Awesome work...he doesn't use caption or speech bubble. His illustration are good enough.










Saturday, 6 January 2018

THIS IS REAL STORY

എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. 



എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം..
ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെപ്പോലെ കടന്നു വരാറുള്ള അച്ഛനോട് എന്തോ എനിക്ക് ഒരു അകൽച്ചയായിരുന്നു. പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളുമെല്ലാം ആഹ്ലാദം പകരുമ്പോഴും അച്ഛൻ ലീവിന് വരുമ്പോഴെല്ലാം അടുത്ത മുറിയിൽ ഒറ്റയ്ക്കുറങ്ങാൻ വിധിക്കപ്പെട്ടിരുന്നത് അച്ഛനോടുള്ള എന്റെ സ്നേഹക്കുറവിനു് വീണ്ടും ഒരു കാരണമായി.ഞാൻ വളരുന്നതോടൊപ്പം അച്ഛനോടുള്ള അകാരണമായ അകൽച്ചയും വളരുകയായിരുന്നു.
എൻജിനീയറിങ് പഠനം കഴിഞ്ഞ ഉടനെ അച്ഛൻ എനിക്കൊരു വിസ ശരിയാക്കി. ദുബായിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി.നാടും വീടും അമ്മയെയും പിരിയുക എന്നത് ഹൃദയ ഭേദകമായിരുന്നെങ്കിലും അച്ഛന്റെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു.
ദുബായ് എയർപോർട്ടിൽ അച്ഛൻ കൂട്ടുകാരൻ 'സെയ്ദ്ക്കാ'യ്‌ക്കൊപ്പം കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അച്ഛന്റെ കണ്ണുകൾ എന്തിനോ നിറയുന്നുണ്ടായിരുന്നു.
സെയ്‌ദ്ക്കായെ പരിചയപ്പെടുത്തി, നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു. ഞാൻ എല്ലാത്തിനും ഹ്രസ്വമായ മറുപടികൾ മാത്രം നൽകി.
ഞാൻ ജോലി ചെയ്യാൻ പോകുന്ന കമ്പനിയുടെ താമസസ്ഥലത്തേക്ക് എന്നെ കൊണ്ട് വിട്ടിട്ട് അവർ തിരിച്ചുപോയി.
"സെയ്ദ്ക്കാ താമസിക്കുന്നത് ഇവിടെ അടുത്താണ്. എന്താവശ്യമുണ്ടെങ്കിലും ഇക്കാനെ വിളിച്ച് പറഞ്ഞാൽ മതി" എന്നും പറഞ്ഞ് അച്ഛൻ ഇക്കയുടെ നമ്പർ തന്നിരുന്നു.
ഏ സി മുറിയിൽ ഇരുന്നുള്ള ജോലി, അത്യാധുനിക സൗകര്യങ്ങളുള്ള താമസം എല്ലാമുണ്ടായിട്ടും നാട് വിട്ടതിന്റെ സങ്കടം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.
ഒരു രാത്രിപോലും അമ്മയെ പിരിഞ്ഞിരുന്നിട്ടില്ലാത്ത എന്നോട് അച്ഛൻ ചെയ്തത് വല്ലാത്ത ക്രൂരതയായി പോയി.
'ഇതുപോലുള്ള സുഖപ്രദമായജീവിതത്തിൽ മതിമറന്നിട്ടാവണം അച്ഛൻ രണ്ടോ മൂന്നോ വർഷത്തിൽ ഒരിക്കൽ മാത്രം ഞങ്ങളെ കാണാൻ നാട്ടിൽ വരാറുണ്ടായിരുന്നത്.ഇവിടെ കൊണ്ടു വിട്ടു പോയിട്ട് ഒരാഴ്ചയായി ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല'. ചിന്തകളിൽ അച്ഛനോടുള്ള അമർഷം കൂടിക്കൂടി വന്നു.
അമ്മയെ കാണാതെ എനിക്കിനി ജീവിക്കാൻ വയ്യ. സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ സെയ്ദ് ക്കായെ വിളിച്ചു.
" ഇക്കാ എനിക്കിനി ഒരു ദിവസം പോലും ഇവിടെ നിക്കാൻ വയ്യ എത്രയും പെട്ടെന്ന് നാട്ടിൽ പോയേ പറ്റൂ.. ഇക്ക അച്ഛനോട് എനിക്കുവേണ്ടി സംസാരിക്കണം"
"മോൻ എന്താ ഈ പറയുന്നത്.മോന്റെ അച്ഛൻ എത്ര കഷ്ടപ്പെട്ടിട്ടാണെന്നറിയാമോ ഇത്രയും നല്ല ഒരു ജോലി തരപ്പെടുത്തിയത്.മോൻ ക്ഷമിക്കൂ.. ആദ്യമൊക്കെ ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ടാകും . എല്ലാം ശരിയാകും.."സെയ്ദ്ക്കായുടെ സമാധാന ശ്രമം പാഴായി.
" ഇല്ല ഇക്കാ എനിക്ക് പോയേ പറ്റൂ..ഇക്ക എനിക്ക് വേണ്ടി അച്ഛനോട് സംസാരിച്ചില്ലെങ്കിൽ ഞാൻ അച്ഛനോട് പറയാതെ ജോലി രാജി വെയ്ക്കും തീർച്ച"
" ശരി...മോൻ രണ്ടുദിവസം കൂടി സമാധാനിക്കൂ. വെള്ളിയാഴ്ച നമുക്ക് അച്ഛന്റെ അടുത്ത് പോയി സംസാരിക്കാം".
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു. രണ്ടുമണിക്കൂറോളം സഞ്ചരിച്‍ പട്ടണത്തിൽ നിന്നും ഒരുപാട് അകലെയായി ഒരു ലേബർ ക്യാമ്പിന്റെ മുന്നിൽ വണ്ടി നിർത്തി.
ലേബർ ക്യാമ്പിലെ നിരയായി പണിത മുറികളിൽ ഒന്നിലേക്ക് സെയ്ദ്ക്കാ എന്നെ കൂട്ടിക്കൊണ്ട് പോയി .
നിരത്തിയിട്ടിരിക്കുന്ന കട്ടിലുക ക്കിടയിൽ ഒരാൾക്ക് കഷ്ടിച്ച് മാത്രം നടക്കാനുള്ള ഇടമുണ്ട്.കട്ടിലുകൾക്ക് മുകളിലെ അഴകളിൽ മുഷിഞ്ഞതും അല്ലാത്തതുമായ തുണികൾ കൊണ്ട് തോരണം തൂക്കിയിട്ടിരിക്കുന്നു.
അച്ഛൻ "സൈറ്റിൽ" ആണെന്നും വരാറായെന്നും അച്ഛന്റെ സഹമുറിയരിൽ ഒരാളായ ബംഗാളി പറഞ്ഞറിഞ്ഞു. വെള്ളിയാഴ്ചകളിൽ പോലും അച്ഛൻ ലീവ് എടുക്കാറില്ലത്രെ.അതിന് എക്സ്ട്രാ സാലറി കിട്ടും.
" അത് അച്ഛന്റെ കട്ടിലാണ്. മോൻ അവിടെ ഇരുന്നോളൂ" മൂലയിലുള്ള കട്ടിൽ ചൂണ്ടിക്കാട്ടിക്കൊണ്ട് സെയ്ദ്ക്കാ പറഞ്ഞു.
മൂന്നടി വീതിയുള്ള ഒരു കട്ടിൽ, തലഭാഗത്ത് അല്പം മുകളിലായി ഭിത്തിയിൽ ഒരു ചെറിയ കബോർഡ് ഘടിപ്പിച്ചിരിക്കുന്നു. അതിന്റെ മേൽ ഞാനും അമ്മയും കൂടിയുള്ള ഒരു ഫ്രെയിം ചെയ്ത ഫോട്ടോ, ടൈഗർ ബാം, പിന്നെ കുറച്ചു മരുന്നുകളുടെ കവറുകളും അലസമായിട്ടിരിക്കിന്നു.
കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി എന്റെ അച്ഛൻ ജീവിച്ച ലോകം ഞാൻ നോക്കിക്കാണുകയായിരുന്നു. അമ്പരപ്പ് മാറും മുൻപേ മുറിയുടെ വാതിൽക്കൽ അച്ഛന്റെ ശബ്ദം.
" നിങ്ങൾ ഒരു മുന്നറിയിപ്പും കൂടാതെ...??? എന്തു പറ്റി മോനേ എന്തെങ്കിലും അത്യാവശ്യം??"
ഞാൻ അച്ഛനെ നോക്കി. തലയിൽ ഒരു തൂവാല കെട്ടിയിരിക്കുന്നു.മുഷിഞ്ഞ ഒരു 'കവറോൾ '(boiler suite)ആണ് വേഷം.മരുഭൂമിയിലെ പൊടിമണലിൽ മുങ്ങി നിൽക്കുന്ന ഒരു രൂപം.കൺപീലികളിൽ പോലും വെളുത്ത മണൽ തങ്ങി നിൽക്കുന്നത് കാണാം.
വെളുത്ത മുണ്ടും ഷർട്ടുമിട്ട് പെർഫ്യൂം പൂശി ചുണ്ടിൽ വില കൂടിയ സിഗരറ്റുമായി നിൽക്കുന്ന അച്ചനെ മാത്രം കണ്ടിട്ടുള്ള എനിക്ക് ഈ കാഴ്ച്ച താങ്ങാനായില്ല.
ഞാൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു.
"എന്റെ മേല് മുഴുവൻ വിയർപ്പും പൊടിയും ആണെടാ"
എന്നും പറഞ്ഞു അച്ഛൻ എന്നെ ഒന്നുകൂടെ മുറുക്കി കെട്ടിപ്പിടിച്ചു. ഇരുപത്തഞ്ചു വർഷങ്ങളായി കൈമാറാൻ മറന്നുപോയ സ്നേഹം ഒരു പേമാരിയായി പെയ്‌തിറങ്ങി.
അച്ഛന്റെ കൈകൊണ്ട് ഒരു സുലൈമാനിയും കുടിച്ചു യാത്ര പറഞ്ഞിറങ്ങിയപ്പോൾ സെയ്ദ്ക്കാ ചോദിച്ചു "മോനേ ഇനി പറ.. നാട്ടിലേക്കു തിരിച്ചുപോവാനുള്ള ഏർപ്പാടുകൾ ചെയ്യണോ?"
" വേണം ഇക്കാ... പക്ഷേ എനിക്കല്ല... എന്റെ അച്ഛനു വേണ്ടി... കുടുംബത്തിനായ് ഈ മരുഭൂമിയിൽ ജീവിതം ഹോമിച്ച എന്റെ അച്ഛൻ ഇനി വിശ്രമിക്കട്ടെ....നമ്മുടെ സ്വന്തം നാട്ടിൽ സന്തോഷത്തോടെ..."
~~~~~~~~~~~~~~~~~~


വീട്ടുകാരുടെ സന്തോഷം കാത്തു സൂക്ഷിക്കാനായി സ്വന്തം കഷ്ടപ്പാടുകൾ മറച്ചുവെക്കുന്ന...,കുബ്ബൂസും പച്ചത്തൈരും കഴിച്ചിട്ട് 'ഞങ്ങടെ ഓണസദ്യ ഗംഭീരമായിരുന്നു' എന്ന് വീട്ടിൽ വിളിച്ചു പറയുന്ന...സാധാരണക്കാരായ പ്രവാസികൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു...