ദുബായ്•ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12 മില്യണ്‍ ദിര്‍ഹം (ഏകദേശം 20.67 കോടി ഇന്ത്യന്‍ രൂപ) സമ്മാനം തനിക്ക് ലഭിച്ചുവെന്ന് പറയുമ്പോള്‍ നിഷ ഹരി കരുതിയത് ഭര്‍ത്താവ് വെറുതെ പറ്റിക്കാന്‍ വേണ്ടി പറയുകയായിരിക്കുമെന്നായിരുന്നു. പക്ഷേ, അത് സത്യമായിരുന്നു. ജനുവരി 7 ന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിയായ ഹരികൃഷ്ണന്‍ വി നായര്‍ (42) വിജയിയായത്.
“എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല, അത് ഞാനാണോ? അത് ശരിക്കും ഞാന്‍ തന്നെയാണോ? എന്നായിരുന്നു ഇതേക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ഹരികൃഷ്ണന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും ഏറ്റവും വലിയ സമ്മാനത്തുകയായ 12 മില്യണ്‍ ദിര്‍ഹത്തിനാണ് ഹരികൃഷ്ണന്‍ അര്‍ഹനായിരിക്കുന്നത്. 086828 എന്ന നമ്പരാണ് അദ്ദേഹത്തെ വിജയിയാക്കിയത്.
You may also like: ദുബായില്‍ മലയാളിയ്ക്ക് വീണ്ടും കോടികള്‍ സമ്മാനം
സമ്മാനം കിട്ടിയ പണം കൊണ്ട് എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍, താന്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും ലോകം മുഴുവന്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതായും 2018 അതിനുള്ളതാണെന്നും ഹരി പറഞ്ഞു. ഉടന്‍തന്നെ ഒരു ലോകസഞ്ചാരം പ്ലാന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജരായി ജോലി നോക്കുന്ന ഹരികൃഷ്ണന്‍ 2002 മുതല്‍ യു.എ.ഇയില്‍ കുടുംബത്തോടൊപ്പമാണ് താമസം. ദമ്പതികള്‍ക്ക് കരണ്‍ എന്ന് പേരുള്ള 7 വയസുകാരനായ മകനുമുണ്ട്.
ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് ജീവനക്കാരിയായി ജോലി ചെയ്യുന്ന നിഷ ആദ്യം സമ്മാനം ലഭിച്ച വിവരം വിശ്വസിച്ചിരുന്നില്ല. ഭര്‍ത്താവ് ഫോണില്‍ വിളിച്ചു പറയുമ്പോള്‍ പറ്റിക്കാനായിരിക്കുമെന്നാണ് അവര്‍ കരുതിയത്.
You may also like: 37 വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളിയ്ക്ക് ദുബായില്‍ 6.5 കോടി സമ്മാനം
ഭര്‍ത്താവിന് വേണ്ടി ഒരു ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് അല്ലെങ്കില്‍ ഷെവര്‍ലെ കമാരോ കാര്‍ വാങ്ങണമെന്നാണ് നിഷയുടെ ആഗ്രഹം. ഹരി ഒരു രസികനാണ്. ഒരു സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കണമെന്നത് അദ്ദേഹത്തിന്റെ എപ്പോഴുമുള്ള ആഗ്രഹമായിരുന്നു- നിഷ പറഞ്ഞു.
“എന്നെ സംബന്ധിച്ചിടത്തോളം, ഹരി എല്ലായ്പ്പോഴും എന്റെ ആഗ്രഹങ്ങള്‍ സഫലമാക്കിയിരുന്നു. അത് കൊണ്ട് ഞങ്ങള്‍ക്ക് ഇപ്പോഴുള്ളത്തില്‍ ഞാന്‍ സന്തോഷവതിയാണ്”-നിഷ പറയുന്നു.
മൂന്നാം തവണയാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നതെങ്കിലും ഒരിക്കലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിലെല്‍ന്നു ഹരി പറയുന്നു. പ്രത്യകിച്ച് പദ്ധതികള്‍ ഒന്നും ഈ ദമ്പതികള്‍ക്ക് ഇല്ല. യു.എ.ഇയിലെ ജോലി ഉപേക്ഷിച്ചു ഇവിടം വിടില്ലെന്നും തങ്ങളുടെ സ്വപ്‌നങ്ങള്‍ യഥാര്‍ത്ഥ്യമാക്കിയ സ്ഥലമാണിതെന്നും ഹരി പറയുന്നു. ഇപ്പോഴത്തെ തൊഴിലുടമയില്‍ താന്‍ സന്തുഷ്ടനാണെന്നും ഹരി വ്യക്തമാക്കി.
മകന്റെ വിദ്യാഭാസത്തിനായി പ്ലാന്‍ ചെയ്യണം. നാട്ടില്‍ പുതിയൊരു വീട് വാങ്ങണം. നാട്ടിലുള്ള തന്റെ അമ്മയേയും ഭാര്യയുടെ അമ്മയേയും മികച്ച രീതിയില്‍ നോക്കണം തുടങ്ങിയവയാണ് ഹരിയുടെ ഇപ്പോഴത്തെ ആഗ്രഹങ്ങള്‍.
ജീവകാരുണ്യ പ്രവര്‍ത്തനവും ഹരിയുടെ മുഖ്യ അജണ്ടയാണ്. “സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കാൻ ഞാൻ എല്ലായ്പ്പോഴും ആഗ്രഹിച്ചിട്ടുണ്ട്, ദൈവത്തിന്റെ കൃപയാൽ എനിക്ക് ഇപ്പോൾ അത് ചെയ്യാൻ കഴിയും. അതാണ് ഞാൻ ചെയ്യാൻ പോകുന്ന ഒരു കാര്യം “- ഹരി പറഞ്ഞു നിര്‍ത്തി.
ഹരികൃഷ്ണന് പുറമേ അഭിലാഷ് ശശി, അനില്‍ തലക്കലെ വീട്ടില്‍ തുടങ്ങിയ മലയാളികള്‍ ഉള്‍പ്പടെ 4 ഇന്ത്യക്കാര്‍ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ വിവിധ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
No comments:
Post a Comment