IAS കാരുടെ അപൂര്‍വ്വ വിവാഹം.ചെലവ് വെറും 200 രൂപ.
തീര്‍ത്തും അപ്രത്യക്ഷമായിരുന്നു ആ വിവാഹം. വധൂവരന്മാര്‍ രണ്ടുപേരും IAS. വിവാഹത്തിനു ബന്ധുക്കളോ ,നാട്ടുകാരോ ആരുമില്ലായിരുന്നു. ജില്ലകളക്ടരും ,ഉദ്യോഗസ്ഥരും മാത്രം സാക്ഷി കളായ ഈ കോര്‍ട്ട് മാര്യേജ് എല്ലാവര്‍ക്കും കൌതുകമായി.
മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലാ കലക്ടറുടെ ചേമ്പറി ല്‍ ഇന്നലെയാണ് ഈ വിവാഹം അരങ്ങേറിയത്. അവിടെ പ്രബേഷണല്‍ IAS ആയ പ്രീതി യാദവും , നാഗാലാന്‍ഡ് ല്‍ ജോലിചെയ്യുന്ന ദിലീപ് കുമാര്‍ യാദവും തമ്മില്‍ ദീര്‍ഘകാലത്തെ പ്രണയത്തി നൊടുവിലാണ് വിവാഹിതരായത്. പ്രീതി , IAS 2016 ബാച്ചും, ദിലീപ് 2014 ബാച്ചുമാണ്.
khandwa ജില്ലാ കളക്ടര്‍ അഭിഷേക് സിംഗ് ആയിരു ന്നു തന്‍റെ ചേമ്പറില്‍ നടന്ന വിവാഹത്തിന് മുഖ്യ മേല്‍നോട്ടം വഹിച്ചത്. വധൂവരന്മാര്‍ക്ക് അണി യാനുള്ള പൂമാല അദ്ദേഹത്തിന്‍റെ വകയായിരുന്നു. സാക്ഷികളായി എസ്.പി നവനീത് ഭസീന്‍, ജില്ലാ പഞ്ചായത്ത് CEO വാരദ് മൂര്‍ത്തി മിശ്ര എന്നിവരെ കൂടാതെ കളക്ട്രേറ്റിലെ നിരവധി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. വിവാഹം അപ്പോള്‍ത്തന്നെ രെജിസ്റ്റര്‍ ചെയ്യപ്പെട്ടു.
വിവാഹത്തില്‍ ഇരു കൂട്ടരുടെയും കുടുംബങ്ങള്‍ പങ്കെടുത്തിരുന്നില്ല.അവര്‍ ഈ വിവാഹത്തിന് എതിരായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനുള്ള കാരണം ഇനിയും വ്യക്തമല്ല. ഈ വിഷയത്തില്‍ ഇരുവരും മൌനം പാലിക്കുകയാ യിരുന്നു...
ആര്‍ഭാടവും ,അനാവശ്യ ചെലവുകളും ഒഴിവാ ക്കാന്‍ ഇത്തരമുള്ള വിവാഹങ്ങള്‍ സമൂഹം മാതൃകയാക്കണമെന്ന് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് കളക്ടര്‍ അഭിഷേക് സിംഗ് പറഞ്ഞു...
വിവാഹശേഷം അതിഥികള്‍ക്ക് ലഡ്ഡുവിതരണം ചെയ്യപ്പെട്ടു..അതിനുള്ള ചെലവ് വെറും ഇരുനൂറു രൂപ.അതുമാത്രമായിരുന്നു ഈ വിവാഹത്തിനുള്ള ആകെ ചെലവും....
No comments:
Post a Comment