Tuesday, 30 January 2018

PLEASE SHARE

*പറമ്പില്‍ ചാരി വെച്ച ഏണിയും ഉണക്കാനിട്ട വസ്ത്രങ്ങളും കഴുകി വെച്ച അലൂമിനിയം പാത്രങ്ങളും കൊണ്ടു പോകുന്ന അതേ ലാഘവത്തിലാണ് വീടുകളില്‍ നിന്നും ഭിക്ഷക്കാര്‍ നമ്മുടെ കുഞ്ഞുങ്ങളെയും കൊണ്ടു പോകുന്നത്.*
എന്നിട്ടും അതിനൊരു മാറ്റം ഉണ്ടാകാത്തത് എന്തുകൊണ്ടാണ് എന്നൊന്നു നമുക്ക് ചിന്തിച്ചു നോക്കിക്കൂടെ..?
ഒരു മാസത്തിനിനുള്ളിൽ നമ്മുടെ ഓരോരുത്തരുടെയും വീട്ടില്‍ എന്തുമാത്രം ഭിക്ഷക്കാര്‍ വന്നിട്ടുണ്ടാവും എന്നൊന്നു സ്വയം ചിന്തിച്ച് നോക്കൂ, എത്ര ഭിക്ഷക്കാർക്ക് ഭിക്ഷ നൽകിയിട്ടുണ്ട് എന്നും ആലോചിച്ചു നോക്കൂ..
സത്യത്തിൽ ഈ നൂറ്റാണ്ടിലും ഇങ്ങനെ ഭിക്ഷ എടുത്ത് ജീവിക്കേണ്ട സാഹചര്യം നമ്മുടെ നാട്ടിൽ ഉണ്ടോ ? ഭിക്ഷയ്ക്കായി വരുന്നവരിൽ ആരെങ്കിലും നമ്മുടെ നാട്ടുകാരാണോ ?
*കഴിഞ്ഞ വർഷം മാത്രം കേരളത്തില്‍ നിന്നും കാണാതായത് 1194 കുട്ടികളെയാണ്..*
*2011 മുതൽ 2016 വരെയുള്ള ആറ് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് കാണാതായത് 7292 കുട്ടികളെയാണ്. ഈ വർഷം ജന്മദിനം ആഘോഷിച്ചു പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്തവരുടെ മക്കൾ അടുത്ത വർഷം നമ്മോടൊപ്പം ഉണ്ടാവണം എന്നുറപ്പില്ലാത്ത അവസ്ഥ..!*
പിന്നീട് കണ്ടെത്തിയ കുട്ടികളിൽ മിക്കവർക്കും ഒരു കിഡ്നി ഉണ്ടാവില്ല.. അതടിച്ചു മാറ്റി ലക്ഷങ്ങൾ വില പറഞ്ഞു വിറ്റിട്ടുണ്ടാവും.
പഴയതു പോലെ ബീഡി കൊണ്ടു കുത്തിയും മുഖം പൊള്ളിച്ചും കാലും കയ്യും അടിച്ചോടിച്ചു അംഗ വൈകല്യം വരുത്തിയും മാത്രമല്ല, *ഇത്തരം കുട്ടികളെ പെറ്റമ്മ പോലും തിരിച്ചറിയാത്ത വിധം കണ്ണുകൾ കുത്തി എടുത്തു കളയാനും മുഖത്തിന്റെ രൂപം മാറ്റാനും മുടിയുടെ കളർ മാറ്റികൊടുക്കാനുമെല്ലാം കൃത്യമായ സംവിധാനങ്ങളും ഡോക്ടർമാരും നിലവിൽ ഉണ്ട്..*
നമ്മളിൽ എത്ര പേർക്കു സ്വന്തമായി ഫ്ലാറ്റുകൾ ഉണ്ട്..? 2017 ലെ റിപ്പോർട്ടു പ്രകാരം ഭാരത് ജയ്ൻ എന്ന ഭിക്ഷക്കാരനു 70 ലക്ഷം രൂപ വിലയുള്ള രണ്ട് അപ്പാർട്ട്മെന്റുകൾ ഉണ്ട്. കൂടാതെ ഒരു ജ്യൂസ് ഷോപ്പും വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് പതിനായിരം രൂപ മാസം വാടകയിനത്തിൽ ലഭിക്കും. ഒരു പ്രൊഫഷണൽ ഭിക്ഷാടകനായ ഇയാൾ മാസം ഏകദേശം 60,000 രൂപ വരെയാണ് സമ്പാദിക്കുന്നത്.
കൃഷ്ണ കുമാർ ഗീതെ എന്നയാൾ ലക്ഷങ്ങള്‍ വിലവരുന്ന ഫ്ലാറ്റിന് ഉടമയാണ്. സർവാതിയ ദേവിയെന്ന ഭിക്ഷക്കാരി ഇൻഷ്വറൻസ് പ്രീമിയമായി മാത്രം 36,000 രൂപ അടയ്ക്കുന്നുണ്ട്..
സാംബാജി കലേ (സോലാപൂരിൽ ഒരു ഫ്ലാറ്റ്, രണ്ട് വീടുകൾ, കൃഷിഭൂമി, വന്‍ ബാങ്ക് ബാലൻസ്)..
ലക്ഷങ്ങൾ കൊണ്ട് അമ്മാനമാടുന്ന
ലക്ഷ്മി ദാസ്, മലാന..
അങ്ങിനെ വൻ സെലബ്രിറ്റികൾ ഉള്ള മേഖല തന്നെ ഇതും.
കോഴിക്കോട് മാവൂർ റോഡിൽ വർഷങ്ങളായി ഭിക്ഷാടനത്തിനിരിക്കുന്ന പൂന്താനം എന്ന സ്ത്രീയെ മിക്കവർക്കും അറിയാം. പരുത്തിയും എള്ളും നിലക്കടലയും കൃഷിചെയ്യുന്ന 25 ഏക്കറിനടുത്ത് ഭൂമിയുണ്ട് ഇവർക്ക്. മക്കളും മരുമക്കളും വിദേശത്ത്. സ്വന്തമായി ഫ്ലാറ്റും.
തൊഴിലാളി ട്രേഡ് യൂണിയനുകളുടെ അതേ മാതൃകയിൽ ലോക്കൽ, ഏരിയ, സ്റ്റേറ്റ്, നാഷണൽ സ്ട്രക്ച്ചറോടു കൂടിയ നൂറു കണക്കിനു ലോബികളിൽ ഒരു അംഗത്വമുള്ള പിച്ചക്കാർക്കാണ് നമ്മൾ കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ പത്തും ഇരുപതും രൂപകൾ വളരെ നിസ്സാരമായി നൽകുന്നത്..
ഇവർ ഒരു കേസിൽ കുടുങ്ങിയാൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഡ്വക്കേറ്റുമാർ ഹാജരാവുന്നതിനു പിറകിലെ രഹസ്യം ഇതോക്കെ തന്നെ
ഇവരെ ആരെങ്കിലും ഉപദ്രവിച്ചാൽ തിരിച്ചടിക്കാൻ ക്വട്ടേഷൻ ടീമുകളുണ്ട്. അപകടം പറ്റിയാല്‍ ആംബുലൻസ് എത്തിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്.
മദ്യ- ലോട്ടറി മാഫിയയെപ്പോലെ തന്നെ ശക്തമായ സംവിധാനമാണത്. അതിനെ അത്ര പെട്ടെന്നു ഇല്ലാതാക്കാനോ നിരോധിക്കാനോ സാധ്യമല്ല.
ഹൈദരാബാദ് നഗരത്തിൽ മാത്രം 14,000 ഭിക്ഷക്കാരുണ്ടെന്നും ഇതില്‍ 1500 ഓളം പേർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കുട്ടികളാണെന്നും കണ്ടെത്തിയതിനെ തുടർന്നു ഉണ്ടാക്കിയ നിയമം വെച്ചു 2017 ഭിക്ഷാടനം നിരോധിച്ചപ്പോൾ വൻ പ്രതിഷേധമാണ് ഈ ലോബി ഉയർത്തിയത്.
_ഇനി ഇവർക്കിടയിൽ പെട്ടു പോവുന്ന അർഹരായ നിരാലംബരും നിർധനരും ഉണ്ടെങ്കിൽ അവരെ ഒക്കെ പുനരധിവസിപ്പിക്കാനും സംരക്ഷിക്കാനും ഒരുപാട് സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവർത്തകരും നമുക്കൊപ്പം ഉണ്ട്. അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കാൻ അത്താഴക്കൂട്ടം|പ്രവർത്തകരും സദാ ജാഗരൂകരാണ്_
കഴിഞ്ഞ 3 വർഷത്തിനിടയിൽ 32 ഓളം അർഹരായവർ തെരുവിൽ അലഞ്ഞു തിരിഞ്ഞു ജീവിക്കുകയായിരുന്നു നിരാലംബരെ ജനമൈത്രി പോലീസിന്റെ സഹായത്തോടെ അത്താഴക്കൂട്ടത്തിനു പുനരധിവസിപ്പിക്കാൻ സാധിച്ചു എന്നത് പദ്ധതിയുടെ വലിയ വിജയമായി കരുതുന്നു.
*ഇനിയൊരു ഭിക്ഷക്കാരന്റെ പാത്രത്തിൽ പണമിടുമ്പോൾ ഓർക്കുക, നമ്മുടെയോ നമ്മുടെ ആരുടെയൊ ക്കെയോ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി കിഡ്‌നി വിറ്റോ അവയവങ്ങൾ മുറിച്ചു ഭിക്ഷാടനം നടത്തിയോ ലക്ഷങ്ങൾ നേടുന്ന ബിസിനസിൽ താനും ഇൻവെസ്റ്റ് ചെയ്തിരിക്കുന്നു എന്ന്..*
#_ഭിക്ഷ_നൽകരുത്‌..!!
#ഭിക്ഷാടനത്തെ പ്രോത്സാഹിപിക്കരുത്.

No comments:

Post a Comment