Tuesday, 16 January 2018

what is ashaya centre

എന്താണ് അക്ഷയ സെന്ററുകൾ.  എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്?

അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്?

പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് "അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ" എന്നൊക്കെ.

എന്നാൽ ശ്രദ്ധിക്കൂ: ശരിക്കും നമ്മൾ അക്ഷയയിൽ പോകണമെന്ന് നിർബന്ധമില്ല.  സർക്കാർ സേവനങ്ങൾ ഓൺലൈനായി ഏതൊരു പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്.

അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. രേഖകൾ സ്കാൻ ചെയ്യാൻ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം.

പലർക്കും ഇക്കാര്യം അറിയില്ല. എന്നിട്ട് ഏതൊരു ആവശ്യത്തിനും അക്ഷയ സെൻററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകൾ കാത്തു നിൽക്കുന്നു. അവർ പറയുന്ന കാഷ് കൊടുക്കുന്നു (തോന്നിയ മാതിരിയാണ് പല അക്ഷയ സെൻററും ഫീസ് ഈടാക്കുന്നത്). കമ്പ്യൂട്ടർ / ഇന്റർ നെറ്റ് പരിജ്ഞാനമില്ലാത്തവർക്ക് വേണ്ടിയാണ് അക്ഷയ സെന്ററുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

അക്ഷയ സെന്ററിനെ ആശ്രയിക്കുന്ന പലരും ഇന്റർനെറ്റും ഇ-മെയിലും നന്നായി ഉപയോഗിക്കുന്നവരും വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവരും ആകും. കൂടാതെ എല്ലാ മാസവും നല്ലൊരു സംഖ്യ നെറ്റ് ഉപയോഗിക്കാൻ മൊബൈൽ ഫോണിൽ റീചാർജ് ചെയ്യുന്നവരും ആയിരിക്കും.

നമ്മുടെ ഫോണിലെ നെറ്റ് സൗകര്യം Tethering / Hotspot സംവിധാനം വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് കമ്പ്യൂട്ടറിലും നെറ്റ് എടുക്കാം. എന്നിട്ട് ഏത് ഓൺലൈൻ പ്രവൃത്തികളും ചെയ്യാം.

അപ്പോൾ ഒരു സംശയം വരും. സർക്കാർ സംവിധാനങ്ങളുടെ വെബ്സൈറ്റ് അഡ്രസ് എവിടന്ന് ലഭിക്കും?

kerala.gov.in ആണ് കേരള സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം. മറ്റ് സർക്കാർ സംവിധാനങ്ങളുടെ ലിങ്ക് ഈ സൈറ്റിൽ കാണും. അല്ലെങ്കിൽ ഗൂഗിളിൽ ജസ്റ്റ് search ചെയ്യുക.

ഉദാഹരണത്തിന് പഞ്ചായത്തിൽ കെട്ടിട നികുതി ഓൺലൈൻ അടക്കണം എന്ന് കരുതുക. ഗൂഗിൾ തുറന്ന് pay property tax online Kerala എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുകയേ വേണ്ടൂ. ഗൂഗിൾ നിങ്ങൾക്ക് വഴി കാട്ടും.

ഓർക്കുക : അക്ഷയ കേന്ദ്രങ്ങൾ സർക്കാർ ഓഫീസുകളോ അവിടെയുള്ളവർ സർക്കാർ അധികാരികളോ അല്ല. സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ ലൈസൻസ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ്.  നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാൽ മതിയാകും

No comments:

Post a Comment