Sunday, 5 August 2018

ONE LETTER

പ്രീയപ്പെട്ട അച്ചായനും മേരിനാത്തൂനും പിള്ളേരും അറിയാൻ....
   
         അമ്മച്ചിയുടെ ബോഡി ഞാൻ അങ്ങോട്ടയക്കുന്നു. എനിക്കും കോശിക്കും ഇപ്പോൾ ലീവു കിട്ടാൻ യാതൊരു സാദ്ധ്യതയും ഇല്ല. അമ്മച്ചിയുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യണം എന്നത്. അടക്ക് നല്ല ആർഭാടം ആയി നടത്തണം.  കോയിക്കലെ പാപ്പിച്ചന്റെ അടക്കിനേക്കാളും കേമം ആയിരിക്കണം. വീഡിയോ എടുക്കണം. കോപ്പി എനിക്ക് അയച്ചു തരണം. ഞങ്ങളുടെ കരച്ചിൽ തൊമ്മിക്കുഞ്ഞ് എഡിറ്റ് ചെയ്ത് കേറ്റിക്കോളും. അമ്മച്ചിയുടെ ബോഡിയിൽ 12 ടി ഷർട്ടുകൾ ഉണ്ട്. അതിൽ 2 എണ്ണം ഫ്രീ സൈസ് ആണ്. അത് നമ്മുടെ ജോയിച്ചന് ഉള്ളതാ. ബാക്കി പിള്ളേർക്ക്‌ കൊടുത്തേക്ക്. അമ്മച്ചിയുടെ വലതു കൈയുടെ താഴെ 3 ബോട്ടിൽ ഉണ്ട്. പുറത്തെടുക്കുമ്പോൾ പൊട്ടാതെ നോക്കണം. അമ്മച്ചിയുടെ വലതു കാലിന്റെ സൈഡിൽ ആയി കുറെ ചോക്ലേറ്റ്‌സ് ഉണ്ട്. അമ്മച്ചി ഇട്ടിരിക്കുന്ന 3 മാലകളിൽ വലുത് നാത്തൂന് കൊടുക്കണം. 8 പവൻ ഉണ്ട്. ബാക്കി 2 എണ്ണം റീത്തമ്മ ക്കും ജൻസിക്കുട്ടിക്കും കൊടുത്തേക്ക്. അമ്മച്ചിയുടെ ഇടതു കൈയ്യിലെ വാച്ചു അച്ചായന്റെ ചേട്ടനുള്ളതാണ്. അവർ വന്നു വാങ്ങിക്കോളും. അമ്മച്ചി ഇട്ടിരിക്കുന്ന അടിഡാസ് ഷൂ പോളച്ചനുള്ളതാ. സൈസ് ശരിയാകും എന്നു പ്രതീക്ഷിക്കുന്നു. അമ്മച്ചി 3 പെയർ സോക്സ് ഇട്ടിട്ടുണ്ട്. അതു കട്ടപ്പനയിലെ പേരപ്പന് കൊടുത്തേക്ക്. ഇങ്ങനൊക്കെ അയക്കാൻ പറ്റിയത് നമ്മുടെ പ്രാർത്ഥനയുടെ ഫലം ആണ്.  അല്ലെങ്കിൽ എന്തോരം tax ആകുമായിരുന്നു.  ഇനിയും വല്ലതും വേണമെങ്കിൽ പറയണം. പൂച്ചക്കലെ റോസാക്കുട്ടി പേരമ്മയും സുഖം ഇല്ലാതെ ഇന്നോ നാളെയോ എന്നു പറഞ്ഞു കിടപ്പുണ്ട്.

 എന്ന് സ്വന്തം,
 മോളമ്മ ഫ്രം കാനഡ....

No comments:

Post a Comment