Sunday, 5 August 2018

ONE STORY

എന്റെ ഭാര്യക്കെന്നെ
മുടിഞ്ഞ സംശയമാണ്...!!
ഒരിക്കൽ അവളില്ലാത്ത സമയം "എൽ ഐ സി ഏജന്റ് സൂസി"
എന്നെ കാണാൻ വന്നു...!!എന്നെകൊണ്ട് ഒരു പോളിസി എടുപ്പിക്കാൻ വിടാതെ
പിടിച്ചിരിക്കുകയാണു സൂസി.....
ഗതി കെട്ട് ഞാ ൻ പറഞ്ഞു...
"കഴിഞ്ഞ ആഴ്ച നമ്മുടെ മാത്തൻ ഡോക്ടർ പറയുന്നത്
കേട്ടു.....
പുള്ളിക്കൊരു പോളിസി
വേണമെന്ന് !!!
പിന്നെ എനിക്കിപ്പോ പോളിസി വേണ്ട..
ഒത്താൽ മോളുടെ പേരിൽ 200 രൂപയുടെ ഒരു ചെറിയ റക്കറിംഗ്
എടുക്കാം... "
പട്ടാപ്പകൽ ഉമ്മറത്തിരുന്ന് കൊഞ്ചി കുഴയുന്ന
ഞങ്ങളെ കണ്ടാണു
ഭാര്യയുടെ  വരവ്...!!
ഉറഞ്ഞ് തുള്ളി അവൾ അകത്തേക്ക് പോയി..!!
പുറകേ മൂടും തട്ടി ഞാനും ...!!
"എടിയേ ഞാനും അവളും തമ്മിൽ ഒന്നുമില്ലാാ.....
ഒരു പോളിസി എടുപ്പിക്കാൻ വന്നതാ അവൾ "!!

"ഹും വേണ്ടാ എനിക്കൊന്നും കേൾക്കണ്ടാ....
ഞാനില്ലാത്തപ്പോൾ കണ്ട ലവളുമാരെ വിളിച്ച്
കേറ്റി സല്ലപിക്കാൻ നാണമില്ലേ മനുഷ്യാ ??
അവൾ അലറി..

ആഴ്ചയൊന്നു കഴിഞ്ഞു അവളുടെ
ദേഷ്യം ഒന്നു ശമി ക്കാൻ....

അങ്ങനെയിരിക്കെ എന്റെ പേരിൽ ഒരുകത്ത് വന്നു

ഭാര്യ കത്തു വാങ്ങി..
സൂസിയുടെ കത്ത്...!!
വേഗം അത് പൊട്ടിച്ച് വായിച്ചു.....
" പ്രിയപ്പെട്ട ഏട്ടന്...
പറഞ്ഞതു പോലെ നമ്മുടെ ഡോക്ടർ മാത്തനെ കണ്ടു...
ഒന്നുള്ളതു കൊണ്ട് അടുത്തത് ഉടനേ വേണ്ട എന്നാണു പുള്ളി
പറയുന്നത്..
പിന്നെ മകളുടെ പേരിൽ മാസം 200 രൂപ വീതം
തരണം..
എല്ലാ മാസവും ഒന്നാം തിയതി ഞാൻ വരാം...
വിശ്വസ്തയോടെ
സൂസി ..."

പിന്നെ എനിക്കു ഒന്നും ഓർമ്മയില്ല.......
.😬😬😬😊😊😕😕

No comments:

Post a Comment