Tuesday, 31 October 2017

An accident

വി​മാ​ന​ത്തി​ന്‍റെ വാ​തി​ല്‍ ഇ​ള​കി ടെറസില്‍ വീ​ണു : തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


ഹൈ​ദ​രാ​ബാ​ദ്: വി​മാ​ന​ത്തി​ന്‍റെ വാ​തി​ല്‍ ഇ​ള​കി ടെറസില്‍ വീ​ണു : തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെ​ലു​ങ്കാ​ന​യി​ല്‍ പാ​ര്‍​പ്പി​ട മേ​ഖ​ല​യി​ലേ​ക്ക് ചെ​റു​വി​മാ​ന​ത്തി​ന്‍റെ വാ​തി​ല്‍ ഇ​ള​കി വീഴുകയായിരുന്നു. സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ലാ​ല​ഗു​ഡ മേ​ഖ​ല​യി​ലെ വീ​ടി​ന്‍റെ ടെ​റ​സി​ലേ​ക്കാ​ണ് വാ​തി​ല്‍ വ​ന്നു​പ​തി​ച്ച​ത്. ടെ​റ​സി​ല്‍ പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന​യാ​ള്‍ സം​ഭ​വ​ത്തി​ന് തൊ​ട്ടു​മുമ്പ് താ​ഴെ നി​ല​യി​ലേ​ക്ക് പോ​യ​തി​നാ​ല്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തെ​ലു​ങ്കാ​ന സ്റ്റേ​റ്റ് ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന വി​മാ​ന​ത്തി​ന്‍റെ വാ​തി​ലാ​ണ് ഇ​ള​കി വീ​ണ​ത്. 2,500 അ​ടി ഉ​യ​ര​ത്തി​ല്‍ പ​റ​ക്കു​ക​യാ​യി​രു​ന്നു വി​മാ​നം. വി​മാ​ന​ത്തി​ല്‍ പൈ​ല​റ്റും ട്രെ​യി​നി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

No comments:

Post a Comment