Thursday, 1 March 2018

THE BANGLI

ബംഗാളി..
കഴിഞ്ഞ ദിവസം എറണാകുളത്ത്‌ സ്കൈലൈൻ അപ്പാർട്ട്മെന്റിൽ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക്‌ പോയിരുന്നു. ഇടയ്ക്ക്‌ ഒരു ചെറിയ ഷോപ്പിംഗിനു വേണ്ടി ഇറങ്ങിയപ്പോഴാണ്‌ ഒരു ബംഗാളി സുഹൃത്തിന്റെ കാർ കഴുകുന്നത്‌ കണ്ടത്‌. കാർ കഴുകലിൽ ആളൊരു കലാകാരൻ തന്നെയാണെന്ന് മനസ്സിലായി. ഒരൊറ്റ തുള്ളി വെള്ളം പോലും താഴെ പോവാതെ, വെള്ളം കാറിൽ സ്പ്രേ ചെയ്ത്‌ കൊണ്ട്‌ ഒരു പ്രത്യേകഭംഗിയിൽ ക്ലീൻ ചെയ്യുന്നു.
ഞങ്ങൾ കാറിൽ കയറിയപ്പോൾ സുഹൃത്ത്‌ ആ ബംഗാളിയെ നോക്കി ഞെട്ടിക്കുന്ന ഒരു സത്യം പറഞ്ഞു തന്നു. 'ആ അപ്പാർട്ട്മെന്റിൽ ഏകദേശം മുന്നോറോളം കാറുണ്ട്‌. അവൻ അതെല്ലാം എന്നും കഴുകും (ഓടിയിട്ടില്ലാത്ത കാറുകളൊഴികെ). ഓരൊ കാറിനും ഒരു മാസം അവനു കിട്ടുന്നത്‌ മുന്നൂറു രൂപ. അപ്പൊ എത്രയായി എന്നൊന്ന് കണക്ക്‌ കൂട്ടി നോക്കിക്കെ'
ഞാൻ കൂട്ടിനോക്കി. തൊണ്ണൂറായിരം രൂപ..!! ഒരു മാസത്തെ അവന്റെ വരുമാനം. ! അൽഭുതത്തോടെ വാ പൊളിച്ച്‌ നിൽക്കുന്ന എന്നോടായി സുഹൃത്ത്‌ വീണ്ടും പറഞ്ഞു. 'തീർന്നില്ല, ഇതവൻ ഈ ജോലിയിൽ നിന്ന് മാത്രമായി ഉണ്ടാക്കുന്ന പണമാണ്‌. അവൻ ഇവിടെ വേറെയും അല്ലറചില്ലറ ജോലികൾ ചെയ്യുന്നുണ്ട്‌. അങ്ങനെ എല്ലാം കൂടി ഏതാണ്ട്‌ ഒരു മാസം ഒന്നരലക്ഷം രൂപയെങ്കിലും അവൻ ഉണ്ടാക്കുന്നുണ്ട്‌. അവൻ കഴുകുന്ന കാറിന്റെ മുതലാളിമാരിൽ ചിലരെങ്കിലും അവന്റെയത്ര വരുമാനം ഇല്ലാത്തവരുണ്ട്‌.' grin emoticon
അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്റെ മനസ്സിലേക്ക്‌ അന്യനാട്ടിൽ പോയി രാപ്പകലില്ലാതെ പണിയെടുത്തിട്ടും നാൽപ്പതിനായിരമോ മുപ്പതിനായിരമോ പോലും മാസവരുമാനം ഉണ്ടാക്കാൻ കഴിയാത്ത ഗൾഫുകാരുടെ ദയനീയചിത്രം തെളിഞ്ഞു വന്നു.

No comments:

Post a Comment