മന്‍മോഹന്‍സിംഗ് 2004 ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുമ്പോള്‍ ഇന്ത്യ ലോകത്തിലെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു..
2014 ല്‍ അധികാരം ഒഴിയുമ്പോള്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയും ആയിരുന്നു..അമേരിക്ക ,ചൈന ,ജപ്പാന്‍ എന്നിവര്‍ക്ക് മാത്രം പുറകില്‍ .
ഏത് സദസ്സിലും മന്‍മോഹന്‍സിംഗ് സംസാരിക്കുമ്പോള്‍ ലോകം അത് ശ്രദ്ദാപൂര്‍വ്വം കേട്ടിരുന്നു ..
അദ്ദേഹത്തിന്റെ അറിവ് ലോകം അംഗീകരിച്ചിരുന്നു ..
അദ്ദേഹത്തിന്റെ യോഗ്യത സംശയങ്ങള്‍ക്ക് അതീതം ആയിരുന്നു..
1952 പഞ്ചാബ് യുണിവേര്‍സിറ്റിയില്‍ നിന്ന് ഡിഗ്രി .1954 MA യും ഫസ്റ്റ് റാങ്കില്‍ പാസ്സായ അദ്ദേഹം നല്ലൊരു അധ്യാപകനും കൂടിയായിരുന്നു..
കേംബ്രിഡ്ജ് യുനിവേര്‍സിറ്റി 1955 ലും 1957 ലും നല്‍കിയ റൈറ്റ് സമ്മാനം ഏറ്റവും മെച്ചപ്പെട്ട -മിടുക്കനായ വിദ്യാര്‍ഥി എന്ന നിലയില്‍ സിംഗ് നേടിയാണ് പഠനം മുന്നോട്ട് കൊണ്ട് പോയത്..
ഇന്ത്യയുടെ എക്സ്പോര്‍ട്ട് മേഖലയുടെ സാധ്യതകളെ കുറിച്ച് നടത്തിയ പഠനത്തിനാണ് അദ്ദേഹത്തിന് ഡോക്റ്ററെറ്റ് ലഭിക്കുന്നത് ..
മന്‍മോഹന്‍സിംഗിന്റെ നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍
1. സീനിയര്‍ കോളേജ് അധ്യാപകന്‍ 1957 - 1959.
2. റീഡര്‍ എക്കണോമിക്സ് 1959--1963
3. പ്രോഫസ്സര്‍ എക്കണോമിക്സ് പഞ്ചാബ് യുനിവേര്‍സിറ്റി .. 1963 - 1965.
4. 1966 - 1969 യു എന്‍ ല്‍ പ്രവര്‍ത്തിച്ചു ..
5.പ്രോഫസ്സര്‍ ഇന്റര്‍ നാഷണല്‍ ട്രേഡ് - Delhi School of Economics 1969 -
1971.
1971.
6. എക്കണോമിക്സ് അഡ്വൈസര്‍ 1972 - 1976.
7. ഹോണറി പ്രോഫസ്സര്‍ ജവഹര്‍ ലാല്‍ l നെഹ്‌റു യുനിവേര്‍ സിറ്റി -
1976.
1976.
8. ഗവര്‍ണ്ണര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 1982 - 1985.
9.ഡെപ്യുട്ടി ചെയര്‍മാന്‍ ഓഫ് പ്ലാന്നിംഗ് കമ്മീഷന്‍ . 1985 - 1987.
10. സെക്രട്ടറി ജനറല്‍ ഓഫ് സൗത്ത്കമ്മീഷന്‍ ജനീവ - Switzerland.
1987 - 1990.
11.പ്രധാനമന്ത്രിയുടെ ഉപദേഷ്ട്ടാവ് Economic Affairs 1990 - 1991.
12.ധനകാര്യമന്ത്രി 1991 - 1996.
13. പ്രതിപക്ഷനേതാവ് രാജ്യസഭ 1998 - 2004.
14. ഇന്ത്യന്‍ പ്രധാനമന്ത്രി 2004 - 2014
ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ഇതുപോലെഒരു പ്രധാനമന്ത്രി ഇനി എന്നാണ് നമുക്ക് ലഭിക്കുക ..
അമേരിക്കന്‍ പ്രസിഡന്റ്ഒബാമ .
' ഡോക്റ്റര്‍ മന്‍മോഹന്‍സിംഗ് സംസാരിക്കുമ്പോള്‍ ലോകം ശ്രദ്ടിക്കും ..ഇ കാലഘട്ടത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഡോക്ട്ടര്‍മന്‍മോഹന്‍സിംഗിന് പരിഹാരങ്ങള്‍ ഉണ്ട് ..ഇ ലോകത്തിന്റെ വിലമതിക്കാന്‍ ആകാത്ത സ്വത്ത് ആണ് ഡോക്ട്ടര്‍ മന്‍മോഹന്‍സിംഗ്."
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുട്ടിന്‍ ..
' ബ്രിക്സ് രാജ്യങ്ങളുടെ രൂപീകരണത്തിലെ സൂത്രധാരന്‍ ആണ് മന്‍മോഹന്‍സിംഗ് ..'
പരിണിത പ്രഞ്ഞനായ രാഷ്ട്ര തന്ത്രജ്ഞന്‍ എന്നാണ് ചൈന മന്‍മോഹന്‍സിംഗിനെ വിശേഷിപ്പിച്ചത് ..
മൂന്ന് തവണ ലോകത്ത് ഉണ്ടായ സാമ്പത്തിക മാന്ദ്യവും ഭാരതത്തെ അതിജീവിക്കാന്‍ സഹായിച്ചത് മന്‍മോഹന്‍സിംഗ് എന്ന വ്യക്തി ഉണ്ടായത് കൊണ്ടാണ് എന്ന് ചരിത്രം ..
1991 ല്‍ മന്‍മോഹന്‍സിംഗ് ഇന്ത്യയുടെ ധനകാര്യമന്ത്രി ആകുമ്പോള്‍ റിസര്‍വ് ബാങ്കിലെ കരുതല്‍ സ്വര്‍ണ്ണ ശേഖരം ലണ്ടനില്‍ പണയത്തില്‍ ആയിരുന്നു ..
അന്നത്തെ ഇന്ത്യയുടെ ആകെ അഭ്യന്തര ഉല്‍പ്പാദനം എട്ട്മടങ്ങ് വര്‍ദ്ധിപ്പിച്ച് ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ആക്കി മാറ്റിയതിന് ശേഷം ആണ് അദ്ദേഹം പടിയിറങ്ങിയത് ..
ഇപ്പോള്‍ ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞൂ ..
റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായിരുന്ന രഘുറാം രാജൻ ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്ലി എന്നിവര്‍ നടത്തിയ പ്രസ്താവനകൾ പത്രങ്ങളില്‍ ഉണ്ട് ..
'ഇന്ത്യയുടെ കരുതല്‍ ശേഖരം (സ്വര്‍ണ്ണവും വിദേശ നാണ്യവും) ഉപയോഗിച്ച് ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നം മറിക്കടക്കാം .'
എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ വില്‍ക്കാം അല്ലെങ്കില്‍ പണയം വെക്കാം എന്നാണ് ..
കഴിഞ്ഞ കാലത്ത് മുന്‍പ് ഭരിച്ച മന്‍മോഹന്‍സിംഗ് ഭാരതത്തിന് മുതല്‍കൂട്ട് ആക്കിയത് വില്‍ക്കാം അല്ലെങ്കില്‍ പണയം വെക്കാം എന്നാണ് പറയുന്നത് ...
ഡോക്ട്ടര്‍ മന്‍മോഹന്‍സിംഗ് അങ്ങയുടെ വില ഇന്ന് ജനം തിരിച്ച് അറിയുന്നു ..
അങ്ങയെ കോമാളി ആക്കിയും കളിയാക്കിയും അധികാരം നേടിയവര്‍ ഇന്ത്യയെ വില്‍ക്കാന്‍ ആരംഭം കുറിക്കുകയാണ്...
എന്നാണ് അങ്ങയെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു നേതാവ് ഇനി ഇന്ത്യക്ക് ലഭിക്കുക
ജയ്ഹിന്ദ് ..
NB: ഇന്ത്യയിലെ രാഷ്ട്രീയം തലയ്ക്ക് പിടിക്കാത്തവർക്ക് വേണ്ടി ഒരു പൗരൻ
No comments:
Post a Comment