Monday, 24 July 2017

MLA Vincent Case

വിൻസന്‍റ് കേസിൽ പിണറായിപെടും, തെളിവുകൾ എംഎൽഎയ്ക്ക് അനുകൂലം
തിരുവനന്തപുരം: കാളപെറ്റെന്നു കേട്ടതേ കയറെടുത്ത സംസ്ഥാന ആഭ്യന്തര വകുപ്പ് ഒടുക്കം പെട്ടിയിലാകുമെന്ന് സൂചന. സ്ത്രീ പീഡനക്കേസിൽ അറസ്റ്റ് ചെയ്ത കോൺഗ്രസ് എംഎൽഎ വിൻസന്‍റിനെതിരെ മതിയായ തെളിവുകൾ ശേഖരിക്കാനാവാതെ പൊലീസ് വട്ടം ചുറ്റുന്നു. ഇതിനിടെ ആരോപണ വിധേയായ സ്ത്രീ, വിഷാദ ഗോരത്തിനു പത്ത് വർഷമായി ചികിത്സയിലായിരുന്നുവെന്ന വാർത്തയും പുറത്തു വന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കേസിൽ എംഎൽഎയ്ക്ക് പിന്തുണയർപ്പിച്ച് കോൺഗ്രസും എംഎൽഎയുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
കൃത്യമായ തെളിവില്ലെങ്കിൽ വിൻസെന്റ് കേസ് സർക്കാരിനേയും മുഖ്യമന്ത്രിയേയും തിരിഞ്ഞു കൊത്തും. രാഷ്ട്രീയ പകപോക്കൽ എന്ന ആരോപണം ഉയർത്തിയും കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടും തിരിച്ചു കേസു വന്നേക്കാം. മാത്രമല്ല കോടതിക്കു ബോധ്യപ്പെട്ടാൽ മുഖ്യമന്ത്രിയുടെ കസേര തന്നെ തെറിക്കും.
ആരോപണ വിധേയായ സ്ത്രീ ശല്യം ചെയ്തിരുന്നതായി എംഎൽഎ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്‍റെ ഭാര്യയും പറയുന്നു. പരാതിക്കാരിയുടെ സഹോദരിയും ഇക്കാര്യത്തിൽ എംഎൽഎക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 1000 ലേറെ തവണ എംഎൽഎ പരാതിക്കാരിയെ ഫോണിൽ വിളിച്ചു എന്നാണ് പൊലീസിന്‍റെ കണ്ടെത്തിൽ. എന്നാൽ യാഥാർഥത്തിൽ കോൾ രേഖകൾ ഇത്രയുമില്ല. ഇതിൽ തന്നെ പരാതിക്കാരിയായ സ്ത്രീയാണ് എംഎൽഎയെ കൂടുതൽ തവണ വിളിച്ചിരി്ക്കുന്നത്. ദൈർഘ്യമേറിയ കോൾ 13 മിനിറ്റാണ്. ഇതും പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് വിരുദ്ധമാണ്.
അതേസമയം അന്വേഷണവുമായി എംഎൽഎ സഹകരിച്ചുവെന്നും ചോദ്യം ചെയ്യലിൽ കുറ്റം ഏറ്റുപറഞ്ഞുവെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. എന്നാൽ താൻ കുറ്റം സമ്മതിച്ചിട്ടില്ലെന്നും പൊലീസ് നിർബന്ധപൂർവം അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും എംഎൽഎ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ‌
കേസ് കോടതിയിൽ എത്തുമ്പോൾ പൊലീസിന്‍റെ വാദങ്ങൾ പൊളിയാനാണ് സാധ്യത. ഇങ്ങനെ വന്നാൽ വമ്പൻ തിരിച്ചടിയായിരിക്കും എൽഡിഎഫ് സർക്കാരിനു നേരിടേണ്ടി വരുന്നത്. രാഷ്ട്രീയ പകപോകലിനു കോൺഗ്രസ് എംഎൽഎയെ കരുവാക്കിയ സർക്കാർ ഇതോടെ കടുത്ത സമ്മർദത്തിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

No comments:

Post a Comment