Tuesday, 16 July 2019
Sunday, 14 July 2019
Saturday, 13 July 2019
ONE STORY
തുണയാകാത്ത ബന്ധങ്ങൾ .
വിശ്വാസ് എന്ന മനുഷ്യൻ വളരെ ഭാഗ്യശാലി ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു. കാരണം അയാളുടെ രണ്ടു ആണ്മക്കളും ഐ ഐ ടി യിൽ പഠിച്ചതിനു ശേഷം അമേരിക്കയിൽ പോയി ഏകദേശം 1 കോടി രൂപ ശമ്പളം വാങ്ങുന്ന ജോലിക്കാരായിരുന്നു.
വിശ്വാസ് റിട്ടയർ ആയതിനുശേഷം അദ്ദേഹത്തിന്റെ ആഗ്രഹം ഒരു പുത്രൻ ഇന്ത്യയിൽ തിരിച്ചു വന്നു അദ്ദേഹത്തിന് തുണയായി കൂടെ താമസിക്കണമെന്നായിരുന്നു. എന്നാൽ അമേരിക്കയിൽ പോയതിനു ശേഷം രണ്ടു മക്കളും ഇന്ത്യയിൽ മടങ്ങി വരാൻ തയ്യാറായില്ല.
മറിച്ചു വിശ്വാസിനെ മക്കൾ അമേരിക്കയിലേക്കു വരാൻ നിർദേശിച്ചു. വിശ്വാസ് ഭാര്യ ഭാവനെയെയും കൂട്ടി അമേരിക്കക്കു പോയി. എന്നാൽ അയാളുടെ മനസിൽ അവിടെ നിൽക്കുന്നതിൽ ഒട്ടും സംതൃപ്തി ഉണ്ടായിരുന്നില്ല. അതുകൊണ്ടു അവർ ഇന്ത്യയിലേക്ക് തിരികെ പോന്നു.
നിർഭാഗ്യവശാൽ വിശ്വാസിന്റെ ഭാര്യക്ക് തളർവാതം പിടിപെട്ടു.
പത്നിയുടെ നിത്യകര്മങ്ങൾ, ആഹാരം, മരുന്നുകൾ ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും സഹായിക്കുന്നത് വിശ്വാസിന്റെ ചുമതല ആയി മാറി. പത്നിയുടെ രോഗം മൂലം അവരുടെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം പൂർണ മനസ്സോടെയും നിഷ്ഠയോടെയും അവരെ ശുശ്രൂഷിച്ചു പോന്നു.
ഒരു രാത്രി വിശ്വാസ് പത്നിക്ക് മരുന്ന് കൊടുത്തു ഉറക്കിയ ശേഷം അടുത്ത ബെഡിൽ കിടന്നുറങ്ങി. രാത്രി ഏകദേശം രണ്ടുമണി ആയപ്പോൾ ഹാർട്ട് അറ്റാക്ക് മൂലം വിശ്വാസ് മരിച്ചു.
പത്നി രാവിലെ ആറുമണിക്ക് ഉണർന്നു നിത്യകര്മങ്ങള്ക്കു കൊണ്ടുപോകാൻ ഭർത്താവ് വരുന്നതും പ്രതീക്ഷിച്ചു കിടന്നു. പ്രതീക്ഷയുടെ സമയം നീണ്ടപ്പോൾ എന്തോ ആപത്തുണ്ടായി കാണും എന്ന തോന്നൽ അവർക്കുണ്ടായി. തനിയെ എഴുന്നേൽക്കാൻ നിവർത്തി ഇല്ലാതിരുന്നതുകൊണ്ടു അവർ തനിയെ കിടക്കയിൽ നിന്നും ഉരുണ്ടു നിലത്തു വീണു. നിരങ്ങി ഭർത്താവിന്റെ കിടക്കക്കരികിലേക്കു നീങ്ങി. അദ്ദേഹത്തെ കുലുക്കി വിളിച്ചിട്ടു പ്രതികരണം ഒന്നും കണ്ടില്ല. വിശ്വാസിന്റെ ആത്മാവ് ഈ ലോകത്തോട് വിടപറഞ്ഞു എന്ന് അവർക്കു മനസ്സിലായി. സംസാര ശേഷി നഷ്ടപ്പെട്ടതിനാൽ ആരെ എങ്കിലും വിളിച്ചു വിവരം അറിയിക്കുന്നതിന് അവർക്കു സാധിക്കുമായിരുന്നില്ല. ഫോൺ മറ്റൊരു മുറിയിലായിരുന്നു. അവർ അയൽക്കാരെ വിവരമറിയിക്കാൻ ഫോണിനടുത്തേക്കു നിരങ്ങി നീങ്ങി. നാല് മണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷം അവർ ഫോണിനടുത്തെത്തി. ഫോണിന്റെ വയർ പിടിച്ചു വലിച്ചു താഴെയിട്ടു. എങ്ങിനെയോ അയൽവാസിയുടെ നമ്പർ ഡയൽ ചെയ്തു വിളിച്ചു. അയൽവാസി നല്ല ഒരു മനുഷ്യൻ ആയിരുന്നു. ഫോണിൽ നിന്നും ശബ്ദം ഒന്നും കേൾക്കാതായപ്പോൾ സംഗതി ഗൗരവമുള്ളതാണെന്നു അയാൾക്ക് മനസ്സിലായി. അയാൾ മറ്റു അയൽക്കാരെ വിവരം അറിയിച്ചു വിളിച്ചു കൂട്ടി. വാതിൽ പൊളിച്ചു എല്ലാവരും അകത്തുകടന്നു. വിശ്വാസ് കട്ടിലിൽ മരിച്ചു കിടക്കുന്നതും പത്നി ഭാവന ടെലിഫോണിനടുത്തു മരിച്ചു കിടക്കുന്നതാണവർ കണ്ടത്. ആദ്യം വിശ്വാസിന്റെയും പിന്നീട് ഭാവനയുടെയും മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഒന്നിച്ചു സംസ്കരിക്കുന്നതിനു ഗ്രാമത്തിലുള്ള എല്ലാവരും തോളോട് തോൾ ചേർന്ന് ആ മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് പോയി. എന്നാൽ മൃതദേഹങ്ങൾ ചുമലിലേറ്റുന്നതിനു രണ്ടു പേർ അവിടെ ഉണ്ടായിരുന്നില്ല. എപ്പോഴും കൂടെ കാണും എന്ന് മാതാപിതാക്കൾ പ്രതീക്ഷിച്ചിരുന്ന രണ്ടു പേർ.ഒരു പക്ഷെ കോടികളുടെ പ്രഭാവത്തിൽ മുൻപേ തന്നെ അവരുടെ ബന്ധം മുറിഞ്ഞു പോയിരിക്കാം. മരങ്ങൾ നടുന്നത് ഫലം കിട്ടാനാണ്. കുട്ടികളെ വളർത്തുന്നത് വാർധക്യത്തിൽ ഒരു സഹായമാകും എന്ന് കരുതിയാണ്. ചില കുട്ടികൾ മാതാപിതാക്കളോട് അവരുടെ കടമ നിറവേറ്റുന്നു.
ആരോ പറഞ്ഞ അതിസുന്ദരമായ ഒരു ചൊല്ലുണ്ട്. സൂര്യനെയും ചന്ദ്രനെയും തൊടാനുള്ള വിദ്യ മക്കളെ പഠിപ്പിക്കരുത്. അവർ ആർക്കും പ്രയോജനമില്ലാത്തവരായി തീരും. പഠിപ്പിക്കുകയാണെങ്കിൽ മാതാപിതാക്കളുടെ കാൽ തൊട്ടു വന്ദിക്കാൻ അവരെ പഠിപ്പിക്കുക. അവർ ഭൂമിയിൽ അവരുടെ ബന്ധങ്ങൾ നിലനിർത്തുകയും അവരുടെ കടമ നിറവേറ്റുകയും ചെയ്യും.
ദയവായി കുട്ടികളെ ഈ കഥ കേൾപ്പിക്കുക. നല്ലതാണെന്നു തോന്നിയാൽ സ്നേഹിതരുമായി പങ്കിടുക.

Saturday, 29 June 2019
ONE STORY
ഇന്ത്യയിൽനിന്നുള്ള ഒരു സന്യാസിയുമായി ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധി അഭിമുഖസംഭാഷണം നടത്തുകയായിരുന്നു.
പത്രപ്രവർത്തകൻ തന്റെ ചോദ്യങ്ങൾ ആരംഭിച്ചു.
പത്രപ്രവർത്തകൻ : സാർ , ഈയിടെ ഒരു പ്രഭാഷണത്തിൽ താങ്കൾ ബന്ധം(contact) , അടുപ്പം (connection) എന്നിവയെക്കുറിച്ച് സംസാരിച്ചല്ലോ.അതിൽ അല്പം ആശയക്കുഴപ്പം ഉള്ളതു പോലെ. അത് ഒന്നു കൂടി വിശദീകരിക്കാമോ ?
സന്യാസി പുഞ്ചിരിയോടെ ,ചോദ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു രീതിയിൽ ഒരു മറുചോദ്യം പത്രപ്രവർത്തകനോട് ചോദിച്ചു.
"താങ്കൾ ന്യൂയോർക്കിൽ നിന്നാണോ വരുന്നത് ?"
പത്രപ്രവർത്തകൻ : അതെ .
സന്യാസി : താങ്കളുടെ വീട്ടിൽ ആരൊക്കെയുണ്ട് ?
വ്യക്തിപരമായ ഇത്തരം ചോദ്യങ്ങളിലൂടെ തന്റെ ചോദ്യത്തിന് ഉത്തരം നല്കാതെ ഒഴിഞ്ഞു മാറുകയാണ് സന്യാസി എന്ന് പത്രപ്രവർത്തകൻ കരുതി. എങ്കിലും മറുപടി പറഞ്ഞു :"അമ്മ മരിച്ചു പോയി. അച്ഛനും മൂന്നു സഹോദരിമാരും ഒരു സഹോദരിയുമുണ്ട്. സഹോദരങ്ങൾ വിവാഹിതരായി..."
സന്യാസി വീണ്ടും ചോദിച്ചു :" താങ്കളുടെ അച്ഛനുമായി താങ്കൾ സംസാരിക്കാറുണ്ടോ ?" പത്രപ്രവർത്തകൻ അസ്വസ്ഥനാകുന്നതു കണ്ട് സന്യാസി വീണ്ടും ചോദിച്ചു."അവസാനമായി എന്നാണ് താങ്കൾ അച്ഛനുമായി സംസാരിച്ചത് "?
തികഞ്ഞ അസ്വസ്ഥതയോടെ പത്രപ്രവർത്തകൻ മറുപടി പറഞ്ഞു : " ഏകദേശം ഒരു മാസം മുമ്പാണ് അച്ഛനോട് സംസാരിച്ചത് എന്ന് തോന്നുന്നു..."
സന്യാസി : താങ്കൾ സഹോദരങ്ങളെ ഇടക്കിടെ കാണാറുണ്ടോ ? അവസാനമായി എന്നാണ് നിങ്ങളെല്ലാവരും ഒരുമിച്ചു കൂടിയത് ?"
ഈ ചോദ്യം കൂടി കേട്ടതോടെ പത്രപ്രവർത്തകൻ ആകെ വിവശനായി. അയാളുടെ നെറ്റിയിൽ വിയർപ്പു തുള്ളികൾ ഉരുണ്ടു കൂടി. സന്യാസിയാണ് പത്രപ്രവർത്തകനെ അഭിമുഖം നടത്തുന്നത് എന്നപോലെയായി കാര്യങ്ങൾ. ഒരു ദീർഘനിശ്വാസത്തോടെ പത്രപ്രവർത്തകൻ മറുപടി പറഞ്ഞു :"രണ്ടു വർഷം മുമ്പുളള ക്രിസ്തുമസ്സിനാണ് ഞങ്ങളെല്ലാവരും ഒരുമിച്ചത്. "
സന്യാസി വീണ്ടും ചോദിച്ചു :"എത്ര ദിവസങ്ങൾ നിങ്ങളെല്ലാവരും കൂടി ഒരുമിച്ചു താമസിച്ചു ?"
നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് പത്രപ്രവർത്തകൻ പറഞ്ഞു :" മൂന്നു ദിവസം..."
സന്യാസി : അന്ന് അച്ഛന്റെ അരികത്തിരുന്ന് എത്ര നേരം സംസാരിച്ചു "?
സന്യാസിയുടെ ചോദ്യങ്ങൾ പത്രപ്രവർത്തകന്റെ ഹൃദയത്തിൽ കൊള്ളുന്നുണ്ടായിരുന്നു. അയാൾക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. ആകെ അസ്വസ്ഥനായി തലയും താഴ്ത്തി കയ്യിലിരുന്ന പേപ്പറിൽ അയാൾ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരുന്നു.
സന്യാസി തുടർന്നു : "നിങ്ങൾ അച്ഛനോടൊപ്പം ഭക്ഷണം കഴിച്ചോ ? അച്ഛന്റെ സുഖവിവരങ്ങൾ അന്വേഷിച്ചോ താങ്കൾ ? അമ്മയുടെ മരണത്തെ തുടർന്ന് അച്ഛന്റെ ജീവിതം എങ്ങനെയാണ് കഴിഞ്ഞു പോകുന്നതാണ് എന്ന് ചോദിച്ചോ ?"
പത്രപ്രവർത്തകന്റെ കണ്ണു നിറഞ്ഞു. അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് സന്യാസി പറഞ്ഞു :"താങ്കൾ അസ്വസ്ഥനാകുകയോ സങ്കടപ്പെടുകയോ വേണ്ട.
എന്റെ ചോദ്യങ്ങൾ താങ്കളെ വിഷമിപ്പിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കൂ ... ബന്ധം (contact) , അടുപ്പം (connection) എന്നിവയെക്കുറിച്ചുളള താങ്കളുടെ ചോദ്യത്തിന് ഉത്തരം നല്കാൻ വേണ്ടിയാണ് ഞാൻ ഈ ചോദ്യങ്ങൾ ചോദിച്ചത്. താങ്കളുടെ അച്ഛനുമായി താങ്കൾക്ക് 'ബന്ധം ' ഉണ്ട്... പക്ഷേ അദ്ദേഹവുമായി താങ്കൾക്ക് അടുപ്പം ഇല്ല. ് ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമാണ് ബന്ധങ്ങളുടെ കാതൽ. ഒരുമിച്ച് ഇത്തിരി നേരം ചെലവഴിക്കാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും മുഖത്തു നോക്കി സംസാരിക്കാനും പരസ്പരമുള്ള സ്നേഹവും വിശ്വാസവും പ്രകടിപ്പിക്കാനും നേരം കണ്ടെത്തുമ്പോൾ അവിടെ വ്യക്തികൾ തമ്മിൽ അടുപ്പം സംജാതമാകുന്നു. താങ്കളും സഹോദരങ്ങളും തമ്മിൽ ബന്ധം ഉണ്ട്; പക്ഷേ നിങ്ങൾ തമ്മിൽ അടുപ്പം ഇല്ല..."
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പത്രപ്രവർത്തകൻ പറഞ്ഞു : " വളരെ വിലയേറിയ , മറക്കരുതാത്ത ഒരു ജീവിതപാഠം പഠിപ്പിച്ചു തന്നതിന് അങ്ങേയ്ക്ക് നന്ദി !"
ചെറിയ ചില ചോദ്യങ്ങളിലൂടെ വലിയൊരു കാര്യം വിശദമാക്കിയ ആ സന്യാസി സ്വാമി വിവേകാനന്ദൻ ആയിരുന്നു.
ഈ സംഭവകഥയ്ക്ക്ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഇന്ന് എല്ലാവർക്കും ധാരാളം contacts ഉണ്ട്. പക്ഷേ connection ഇല്ല. അതു മാത്രമല്ല , പരസ്പരമുള്ള ആശയവിനിമയവും സംസാരവും കുറഞ്ഞു.എല്ലാവരും അവരവരുടെ ലോകത്തിൽ കഴിഞ്ഞു കൂടുന്നു.
ബന്ധങ്ങൾ വെറും contacts മാത്രമായി ഒതുങ്ങാതെ അവ ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമായി വളർത്തിയെടുക്കാൻ നാം ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പരസ്പരം സ്നേഹിച്ചും കരുതൽ നല്കിയും ഒത്തൊരുമിക്കാൻ സമയം കണ്ടെത്തിയും ജീവിച്ചാൽ നമ്മുടെ ജീവിതവും ഈ സമൂഹവും സ്വർഗ്ഗതുല്യമായി മാറും...
💐💐💐💐💐💐💐💐
അയച്ചു കിട്ടിയ നല്ലൊരു സന്ദേശം...

Thursday, 27 June 2019
Subscribe to:
Posts (Atom)
-
ചന്ദ്രയാന് 2 വിക്ഷേപണം ആദ്യംഘട്ടം വിജയകരം. പേടകം 181.616 കിലോമീറ്റർ അകലെയുള്ള ആദ്യ ഭ്രമണപഥത്തിൽ എത... Read more at: https://www.manoramao...