Saturday, 29 June 2019

ONE STORY

ഇന്ത്യയിൽനിന്നുള്ള ഒരു സന്യാസിയുമായി ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധി അഭിമുഖസംഭാഷണം നടത്തുകയായിരുന്നു.
പത്രപ്രവർത്തകൻ തന്റെ ചോദ്യങ്ങൾ ആരംഭിച്ചു.

പത്രപ്രവർത്തകൻ : സാർ , ഈയിടെ ഒരു പ്രഭാഷണത്തിൽ താങ്കൾ ബന്ധം(contact) , അടുപ്പം (connection) എന്നിവയെക്കുറിച്ച്  സംസാരിച്ചല്ലോ.അതിൽ  അല്പം ആശയക്കുഴപ്പം ഉള്ളതു പോലെ. അത് ഒന്നു കൂടി വിശദീകരിക്കാമോ ?

സന്യാസി പുഞ്ചിരിയോടെ ,ചോദ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു രീതിയിൽ ഒരു മറുചോദ്യം പത്രപ്രവർത്തകനോട് ചോദിച്ചു.

"താങ്കൾ ന്യൂയോർക്കിൽ നിന്നാണോ വരുന്നത് ?"

പത്രപ്രവർത്തകൻ : അതെ .

സന്യാസി : താങ്കളുടെ വീട്ടിൽ ആരൊക്കെയുണ്ട് ?

വ്യക്തിപരമായ ഇത്തരം ചോദ്യങ്ങളിലൂടെ തന്റെ ചോദ്യത്തിന് ഉത്തരം നല്കാതെ ഒഴിഞ്ഞു മാറുകയാണ് സന്യാസി എന്ന് പത്രപ്രവർത്തകൻ കരുതി. എങ്കിലും മറുപടി പറഞ്ഞു :"അമ്മ മരിച്ചു പോയി.  അച്ഛനും മൂന്നു സഹോദരിമാരും ഒരു സഹോദരിയുമുണ്ട്. സഹോദരങ്ങൾ വിവാഹിതരായി..."

സന്യാസി വീണ്ടും ചോദിച്ചു :" താങ്കളുടെ അച്ഛനുമായി താങ്കൾ സംസാരിക്കാറുണ്ടോ ?" പത്രപ്രവർത്തകൻ അസ്വസ്ഥനാകുന്നതു കണ്ട് സന്യാസി വീണ്ടും ചോദിച്ചു."അവസാനമായി എന്നാണ്  താങ്കൾ അച്ഛനുമായി സംസാരിച്ചത് "?
തികഞ്ഞ അസ്വസ്ഥതയോടെ പത്രപ്രവർത്തകൻ മറുപടി പറഞ്ഞു : " ഏകദേശം ഒരു മാസം മുമ്പാണ് അച്ഛനോട് സംസാരിച്ചത് എന്ന് തോന്നുന്നു..."

സന്യാസി : താങ്കൾ സഹോദരങ്ങളെ ഇടക്കിടെ കാണാറുണ്ടോ ? അവസാനമായി എന്നാണ് നിങ്ങളെല്ലാവരും ഒരുമിച്ചു കൂടിയത് ?"

ഈ ചോദ്യം കൂടി കേട്ടതോടെ പത്രപ്രവർത്തകൻ ആകെ വിവശനായി. അയാളുടെ നെറ്റിയിൽ വിയർപ്പു തുള്ളികൾ ഉരുണ്ടു കൂടി. സന്യാസിയാണ് പത്രപ്രവർത്തകനെ അഭിമുഖം നടത്തുന്നത് എന്നപോലെയായി കാര്യങ്ങൾ. ഒരു ദീർഘനിശ്വാസത്തോടെ പത്രപ്രവർത്തകൻ മറുപടി പറഞ്ഞു :"രണ്ടു വർഷം മുമ്പുളള ക്രിസ്തുമസ്സിനാണ് ഞങ്ങളെല്ലാവരും ഒരുമിച്ചത്. "

സന്യാസി വീണ്ടും ചോദിച്ചു :"എത്ര ദിവസങ്ങൾ നിങ്ങളെല്ലാവരും കൂടി ഒരുമിച്ചു താമസിച്ചു ?"

നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് പത്രപ്രവർത്തകൻ പറഞ്ഞു :" മൂന്നു ദിവസം..."

സന്യാസി : അന്ന് അച്ഛന്റെ അരികത്തിരുന്ന് എത്ര നേരം സംസാരിച്ചു "?

സന്യാസിയുടെ ചോദ്യങ്ങൾ പത്രപ്രവർത്തകന്റെ ഹൃദയത്തിൽ കൊള്ളുന്നുണ്ടായിരുന്നു. അയാൾക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. ആകെ അസ്വസ്ഥനായി തലയും താഴ്ത്തി കയ്യിലിരുന്ന പേപ്പറിൽ അയാൾ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരുന്നു.

സന്യാസി തുടർന്നു : "നിങ്ങൾ അച്ഛനോടൊപ്പം ഭക്ഷണം കഴിച്ചോ ? അച്ഛന്റെ സുഖവിവരങ്ങൾ അന്വേഷിച്ചോ താങ്കൾ ? അമ്മയുടെ മരണത്തെ തുടർന്ന് അച്ഛന്റെ ജീവിതം എങ്ങനെയാണ് കഴിഞ്ഞു പോകുന്നതാണ് എന്ന് ചോദിച്ചോ ?"

പത്രപ്രവർത്തകന്റെ കണ്ണു നിറഞ്ഞു. അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് സന്യാസി പറഞ്ഞു :"താങ്കൾ അസ്വസ്ഥനാകുകയോ സങ്കടപ്പെടുകയോ വേണ്ട.

എന്റെ ചോദ്യങ്ങൾ താങ്കളെ വിഷമിപ്പിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കൂ ... ബന്ധം (contact) , അടുപ്പം (connection) എന്നിവയെക്കുറിച്ചുളള താങ്കളുടെ ചോദ്യത്തിന്  ഉത്തരം നല്കാൻ വേണ്ടിയാണ് ഞാൻ ഈ ചോദ്യങ്ങൾ ചോദിച്ചത്. താങ്കളുടെ അച്ഛനുമായി താങ്കൾക്ക് 'ബന്ധം ' ഉണ്ട്... പക്ഷേ അദ്ദേഹവുമായി താങ്കൾക്ക് അടുപ്പം ഇല്ല. ് ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമാണ് ബന്ധങ്ങളുടെ കാതൽ. ഒരുമിച്ച് ഇത്തിരി നേരം ചെലവഴിക്കാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും മുഖത്തു നോക്കി സംസാരിക്കാനും പരസ്പരമുള്ള സ്നേഹവും വിശ്വാസവും പ്രകടിപ്പിക്കാനും നേരം കണ്ടെത്തുമ്പോൾ അവിടെ വ്യക്തികൾ തമ്മിൽ അടുപ്പം സംജാതമാകുന്നു. താങ്കളും സഹോദരങ്ങളും തമ്മിൽ ബന്ധം ഉണ്ട്; പക്ഷേ നിങ്ങൾ തമ്മിൽ അടുപ്പം ഇല്ല..."

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പത്രപ്രവർത്തകൻ പറഞ്ഞു : " വളരെ വിലയേറിയ , മറക്കരുതാത്ത ഒരു ജീവിതപാഠം പഠിപ്പിച്ചു തന്നതിന് അങ്ങേയ്ക്ക് നന്ദി !"
ചെറിയ ചില ചോദ്യങ്ങളിലൂടെ വലിയൊരു കാര്യം വിശദമാക്കിയ ആ സന്യാസി സ്വാമി വിവേകാനന്ദൻ ആയിരുന്നു.

ഈ സംഭവകഥയ്ക്ക്ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഇന്ന് എല്ലാവർക്കും ധാരാളം contacts ഉണ്ട്. പക്ഷേ connection ഇല്ല. അതു മാത്രമല്ല , പരസ്പരമുള്ള ആശയവിനിമയവും സംസാരവും കുറഞ്ഞു.എല്ലാവരും അവരവരുടെ ലോകത്തിൽ കഴിഞ്ഞു കൂടുന്നു.

ബന്ധങ്ങൾ വെറും contacts മാത്രമായി ഒതുങ്ങാതെ അവ ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമായി വളർത്തിയെടുക്കാൻ നാം ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പരസ്പരം സ്നേഹിച്ചും കരുതൽ നല്കിയും ഒത്തൊരുമിക്കാൻ സമയം കണ്ടെത്തിയും ജീവിച്ചാൽ നമ്മുടെ ജീവിതവും ഈ സമൂഹവും സ്വർഗ്ഗതുല്യമായി മാറും...
💐💐💐💐💐💐💐💐
അയച്ചു കിട്ടിയ നല്ലൊരു സന്ദേശം...

Monday, 4 February 2019

INDIA TODAY NEWS

സത്യം ഇതായിരുന്നു അല്ലേ..❓❓
വായിക്കാതിരിക്കരുത്.⬇
* നോട്ടു നിരോധനം ...റാഫേൽ ഇടപാട്....ഒക്കെ ബന്ധപ്പെട്ടിരിക്കുന്ന.... ഒരു വലിയ ഗൂഢാലോചനയായിരുന്നു...✅സത്യാവസ്ഥ ഇതാ....🤔
=================
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് മൂന്നേകാൽ ലക്ഷം കോടി രൂപ മാത്രം സർക്കുലേഷൻ മണി ആയി കൈവശമുള്ളപ്പോൾ ഇന്ത്യയിലെ ഭരണകൂടത്തിന്റെ സ്പോൺസർ ചെയ്യുന്ന രണ്ടു കോർപ്പറേറ്റ് ഭീമന്മാർ [ അനിൽ അംബാനിയും , ഗൗതം അദാനിയും ] അവിടെ രണ്ടു വായ്പ പ്രൊപോസൽ വക്കുന്നു .. ആദ്യത്തെ ആളിന് ദസാൾട് റാഫേൽ കമ്പനിയുമായി പാർട്ണർഷിപ്പിൽ  സ്വകാര്യ മേഖലയിൽ ആയുധ നിർമാണ കമ്പനി തുടങ്ങണം .. രണ്ടാമത്തെ ആളിന് ആസ്‌ട്രേലിയയിൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുടക്കാൻ പണം വേണം അംബാനി ചോദിച്ചത് 65000  കോടിയാണെങ്കിൽ അദാനിക്ക് വേണ്ടത് 60000  കോടിയായിരുന്നു ഇത്രയും വലിയ തുക നൽകിയാൽ എസ ബീ ഐ അന്ന് പൂട്ടേണ്ടി വരും കാരണം രണ്ടുലക്ഷം സർക്കുലേഷൻ മണി വച്ച് എസ് ബീ ഐക്ക് കച്ചോടം നടത്താൻ ആവില്ല ..
റിസർവ് ബാങ്ക് ഗവർണർ ആയ രഘുറാം രാജൻ ഇടപെടുന്നു രണ്ടു ലോണും നടക്കില്ല എന്ന് അപേക്ഷകർക്ക് മനസിലാകുന്നു .....
തുടർന്ന് എസ ബീ ഐ കേന്ദ്ര സർക്കാരിന്റെ പിൻബലത്തോടെ എസ് ബീ ടീയും എസ് ബീ എച്ചും ഏറ്റെടുക്കാൻ തീരുമാനിക്കുന്നു .. റിസർവ് ബാങ്ക് ഗവർണർക്ക് രായ്ക്ക് രാമാനം ഒഴിഞ്ഞു പോകേണ്ടി വരുന്നു ... ഊർജിത് പട്ടേൽ എന്ന അംബാനിയുടെ നോമിനി റിസർവ് ബാങ്ക് ഗവർണർ ആകുന്നു ....
രണ്ടു രീതിയിലേ ഇത് നടപ്പാകൂ എന്ന് കണ്ടെത്തുന്നു .. ഒന്നുകിൽ എസ് ബി ഐ ആസ്തി ഒറ്റയടിക്ക് വർധിപ്പിക്കണം അല്ലെങ്കിൽ വിദേശ ബാങ്കുകളെ സമീപിക്കണം .. വിദേശബാങ്കുകൾ ശരിയായ അസ്ഥിയുടെ പുറത്തല്ലാതെ വായ്പ നൽകില്ലെന്നും നൽകിയാൽ തന്നെ അതിന്റെ തിരിച്ചടവിൽ കൃത്യത ഇല്ലെങ്കിൽ കൊളാറ്ററൽ എല്ലാം ജപ്തി ചെയ്യപ്പെടുമെന്നും മനസിലാക്കുന്ന കോർപ്പറേറ്റുകൾ തങ്ങളുടെ കുടില ബുദ്ധി സർക്കാരിന് സ്പോൺസർ ചെയ്യുന്നു ..........
.
നോട്ടു നിരോധനം ............
===============
എല്ലാ ഇന്ത്യക്കാരുടെയും കൈവശമുണ്ടായിരുന്ന നോട്ടുകൾ ബാങ്കുളിലേക്ക് ഒരു വാക്വം ക്ളീനർ വച്ചെന്ന പോലെ വലിച്ചെടുക്കപ്പെടുന്നു എസ് ബീ ഐയുടെ സർക്കുലേഷൻ ആസ്തി മൂന്നിരട്ടിയിൽ അധികം വർധിക്കുന്നു .. നോട്ടിനു വേണ്ടി ഇന്ത്യക്കാരൻ നെട്ടോട്ടമോടിയ അതെ നവംബർ ഡിസംബർ മാസത്തിൽ അംബാനിക്കും അദാനിക്കും ലോൺ അനുവദിക്കപ്പെടുന്നു !!
.
തുകകൾ പിൻവലിക്കാനുള്ള നിയന്ത്രണം മാർച്ച് വരെ നീട്ടി സർക്കാർ ബാങ്കിനെ സഹായിക്കുന്നു ....... പൊതുജനം വിഡ്ഢികളാക്കപ്പെടുന്നു .......
.
ചെറുകിട വ്യവസായങ്ങൾ എല്ലാം തകർന്നു
കാർഷിക മേഖല കൂപ്പു കുത്തി
റിലയൻസ് മാളും മറ്റു കുത്തക സംഭരണക്കാരും ചെറിയ തുകയ്ക്ക് കാർഷിക ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി അവിടെയും ലാഭം കൊയ്തെടുത്തു ......
കർഷകർക്ക് ആത്മഹത്യ എന്നതല്ലാതെ മറ്റു വഴിയില്ലാതെയായി
മധ്യപ്രദേശിൽ മാത്രം 1200  കർഷക ആത്മഹത്യകൾ
ദസാൾട് റാഫേലിന് ആദ്യ കരാർ നൽകി കേന്ദ്രസർക്കാർ അവരെ വീണ്ടും പരിപോഷിപ്പിച്ചു ...
റാഫേൽ വിമാനത്തിന് ഖത്തർ കൊടുത്തതിന്റെ ഇരട്ടി വിലയ്ക്ക് ദസാൾട് ഇന്ത്യയുമായി മോഡി കരാർ ഒപ്പിട്ടു ........👍 58000  കോടിയുടെ ഇടപാടിൽ പകുതി ലാഭം ദസാൾട്ടിന് !
.
ഇതൊക്കെ അറിയാനും പഠിക്കാനും സമയം ഉണ്ടാകണം ........
അല്ലെങ്കിൽ ഇപ്പോഴും അത് കള്ളപ്പണ വേട്ടയായിരുന്നു എന്ന മാരീചാ സ്വപ്നം കണ്ടിരിക്കാം ..........

ഈ പറഞ്ഞതിൽ എന്തെങ്കിലും ഒരു വസ്തുത കണക്കുകൾ ഉദ്ധരിച്ചു തെറ്റെന്നു തെളിയിക്കാമെങ്കിൽ മാത്രം മുപടി പറയുക .......

കടപ്പാട്:

=====
1⃣, പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും ആയിരക്കണക്കിന് കോടികൾ തട്ടിയെടുത്ത നീരവ് മോദിക്കു വേണ്ടി കേസിൽ വാദിക്കുന്ന വക്കീൽ അരുൺ ജയ്ററ്ലിയുടെ മകൾ.😮

2⃣, ആയിരക്കണക്കിന് ലക്ഷം കോടികളുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട ലളിത് മോദിക്കു വേണ്ടി വാദിക്കുന്ന വക്കീൽ സുഷമ സ്വരാജിന്റെ മകൾ.😮

....✳എന്നിട്ടും നരേന്ദ്രമോദി പറയുന്നു. "അഴിമതിക്കാരുമായി വിട്ടുവീഴ്ചയില്ലാ,,, എന്ന്.❌
കളവു മുതൽ പങ്കുവെക്കുന്ന കാര്യത്തിലായിരിക്കും വിട്ടുവീഴ്ചയില്ലാത്തത്.✅

#പറയാതെ_വയ്യ
സുഷമ സ്വരാജിൽ നിന്നും ഒരിക്കലും ജനങ്ങൾ ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല.😢

🤨ഷെയർ ചെയ്യൂ , പൊതുജനം അറിയട്ടെ , ശരിതന്നെയോ എന്ന് തിരക്കട്ടെ . ഉത്തരവാദികൾ ഉത്തരം പറയട്ടെ..⛱

kseb

KSEB ഇരുട്ടടിക്കു ഒരുങ്ങുന്നു ശ്രദ്ധിച്ചു വായിക്കുക. M. M. മണി one two three നടപ്പിലാക്കുന്നു..... KSEB സ്മാർട്ട് മീറ്ററിലെ ചതിക്കുഴികൾ..

കേരളത്തിലെ എല്ലാ വൈദ്യുത ഉപഭോക്താക്കളും അറിയാൻ...

KSEB കേരളത്തിലെ എല്ലാ വീടുകളിലും സ്മാർട്ട് മീറ്റർ ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങുന്ന കാര്യം എല്ലാരും അറിഞ്ഞിരിക്കുമല്ലോ? അത് നമ്മുടെ വീടുകളിൽ വയ്ക്കുമ്പോൾ നമ്മളും അതിനെപറ്റി ചിലതൊക്കെ അറിഞ്ഞിരിക്കണം.

ആർക്കു വേണ്ടി എന്തിനു വേണ്ടി ആണ് സ്മാർട്ട് മീറ്റർ?

ഉപഭോക്താക്കൾക്ക് വേണ്ടി എന്ന് പറയുന്ന സ്മാർട്ട് മീറ്റർ പൂർണ്ണമായും KSEB യുടെ ലാഭത്തിനു വേണ്ടി മാത്രമാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. എങ്ങനെ എന്ന് നോക്കാം.

ആദ്യത്തെ ലാഭം എന്നത് ഇതിൽ കറണ്ടിന്റെ യൂണിറ്റ് വില നിശ്ചയിക്കുന്നത് ഇപ്പോഴത്തെ പോലെ രണ്ട് മാസം കൂടുമ്പോൾ ഉപയോഗിച്ച ആകെ യൂണിറ്റിന്റെ വില എന്ന നിലയിൽ അല്ല. പകരം "പീക് ടൈം'' വില എന്ന നിലയ്ക്കാണ്. ഉദാഹരണത്തിന് തിരുവോണത്തിനും ക്രിസ്മസ്, ന്യു ഇയർ പോലുള്ള ദിവസം മൊബൈൽ SMS ന് അധികം ചാർജ് മൊബൈൽ ദാതാക്കൾ ഈടാക്കുന്നില്ലേ അതുപോലെ. വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള "പീക് ടൈമിൽ " ഉപയോഗിക്കുന്ന വൈദ്യുത ചാർജിന് രണ്ട് ഇരട്ടിയിലധികം തുക വരും. അപ്പോൾ രണ്ട് മാസം കൊണ്ട് ഒറ്റയടിക്ക് കറണ്ട് ചാർജ് ഇരട്ടിയായി എന്ന് സാരം. ഇപ്പോൾ 2000/- ബിൽ ഉപയോഗിക്കുന്നവർക്ക് 4000 അടയ്ക്കേണ്ടി വരും. KSEB ക്ക് ലാഭം 2000 രൂപ.

സ്മാർട്ട് മീറ്റർ ഒരു pre paid മീറ്റർ ആണ്. ഉപഭോഗം നടത്തേണ്ട വൈദ്യുത ചാർജ് ആദ്യമേ തന്നെ KSEB അക്കൗണ്ടിൽ അടയ്ക്കണം. അത്രയും തുക ക്രഡിറ്റ് ആകുന്ന സ്മാർട്ട് മീറ്ററിൽ കൂടി അത്രയും വൈദ്യുതി മാത്രമേ നമുക്ക് ഉപയോഗിക്കാനാവൂ. അടച്ച പണം തീർന്ന് കഴിയുമ്പോൾ രാത്രി ആയാലും ശരി പിന്നെ വീട്ടിൽ കറണ്ട് കാണില്ല പിന്നീട് കാശ് അടയ്ക്കും വരെ.

ബിൽ അടയ്ക്കാത്തവരുടെ ഫ്യൂസ് ഊരാൻ KSEB ക്ക് ഇനി മുതൽ പോകേണ്ട. ആ രണ്ടു മാസത്തെ കേരള ജനതയുടെ പണം അഡ്വാൻസായി KSEB ക്ക് സ്വന്തമായി എന്ന മറ്റൊരു ലാഭം.

സ്മാർട്ട് മീറ്റർ വഴി KSEB ക്കുണ്ടാകുന്ന മറ്റൊരു ലാഭമാണ് മീറ്റർ റീഡർമാരെ വേണ്ട എന്നത്. നമ്മുടെ വീട്ടിലെ Service വയറിന്റെയോ, post, Stay കമ്പി , തുടങ്ങിയവയുടെയോ മറ്റോ കാര്യങ്ങളും, കറണ്ട് സംബന്ധമായ പ്രശ്നങ്ങളും, ബിൽ സംശയങ്ങളും, വീട്ടിൽ KSEB യുടെ പ്രതിനിധി ആയി എത്തുന്ന മീറ്റർ റീഡറോട് നേരിട്ട് പറഞ്ഞ് എളുപ്പം കാര്യം സാധിക്കാമായിരുന്നത് സ്മാർട്ട് മീറ്ററിന്റെ വരവോടെ ഇല്ലാതാകും. ബില്ലിന്റെ കാര്യവും സംശയങ്ങളും ഇനി ആരോട് പോയി ചോദിക്കും.

സ്മാർട്ട് മീറ്ററിലെ വിവരങ്ങൾ വിതരണ സറ്റേഷനിലെ ബിൽ സെക്ഷനിൽ എത്തിക്കുന്നത് സിഗ്നലുകൾ അയിട്ടാണ്. ഓരോ വീടും ഒരു ട്രാൻസ്മിഷൻ സെന്റർ ആകും. സ്മാർട്ട് മീറ്ററിൽ നിന്നും ഉണ്ടാക്കുന്ന വികിരണം (റേഡിയേഷൻ) മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഉണ്ടാകുന്ന ഹാനി എത്ര വലുതാണ് എന്ന് KSEB ഇതുവരെ പഠനം നടത്തിയിട്ടില്ല. "പക്ഷേ പഠനം നടത്തിയ USA , ജർമ്മനി, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിൽ സമാർട്ട് മീറ്റർ മാറ്റി സാദാ മീറ്റർ ഇപ്പോൾ ഉപയോഗിക്കുന്നു'' നമ്മുടെ വീടുകളിലെ കുഞ്ഞുങ്ങളെയും, ഗർഭിണികളെയും, മററു ജീവികളെയും ഇതിന്റെ റേഡിയേഷനിൽ നിന്നും നമ്മൾ തടയണം.

വികസിത രാജ്യങ്ങളിൽ സ്മാർട്ട് മീറ്ററിന് കടിഞ്ഞാണിടാൻ മറ്റൊരു കാര്യം കൂടി ഉണ്ട്. ചെറിയ ഇടമിന്നലോ, വൈദ്യുത വ്യതിയാനമോ വന്നാൽ സ്മാർട്ട് മീറ്റർ പൊട്ടിത്തെറിക്കും, ചാർജ് കൂടി മൊബൈൽ പൊട്ടിത്തെറിക്കുന്നതിനേക്കാൾ അതി ഭീകരമായി. ഈ ബോംബ് കേരളത്തിലെ വീടുകളിൽ നമുക്ക് വേണ്ടേ വേണ്ട.

സ്മാർട്ട് മീറ്റർ ഏറ്റവും കൃത്യതയാർന്ന ഉപകരണമാണ്. ചെറിയ എർത്ത് ലീക്കേജ് പോലും നമ്മുടെ വൈദ്യുത ഉപഭോഗമായി കണക്കാക്കി ആ തുക നമ്മുടെ ബില്ലിൽ കൂട്ടും. അത് നമുക്ക് നഷ്ടവും KSEB ക്ക് ലാഭവും ഉണ്ടാക്കും.

5 വർഷത്തിനപ്പുറം ഒരു നിർമ്മാണ കമ്പനിയും ഈ ഉപകരണത്തിന് ഗ്യാരണ്ടി നൽകുന്നില്ല. 5000 രൂപ വരും ഒരെണ്ണത്തിന്. ഒരു കോടി ഉപഭോക്താക്കൾക്ക് 5000 കോടി ചിലവ് വരും 5 വർഷം കഴിയുമ്പോൾ വീണ്ടും മീറ്റർ മാറ്റാൻ 5000 കോടി കേരളത്തിന് ചിലവ് വഹിക്കേണ്ട വെള്ളാനയാണ് ഈ നശിച്ച സ്മാർട്ട് മീറ്റർ. നമ്മൾ എന്തിന് നമ്മുടെ കൈയ്യിലെ പണം മുടക്കി KSEB ക്ക് വൻ ലാഭം ഉണ്ടാക്കി കൊടുക്കണം. സ്മാർട്ട് മീറ്റർ വാങ്ങാൻ നമ്മളും അതിന് കമ്മീഷൻ തട്ടാൻ KSEB ഉന്നതരും. അങ്ങനെ മലയാളികളെ പറ്റിച്ച് ആരും കാശടിക്കണ്ട.

സ്മാർട്ട് മീറ്റർ കേരളത്തിലെ ഉപഭോക്താക്കൾക്ക് വളരെ ഉപയോഗമാണ് എന്നതിന് KSEB പറയുന്ന ഏക നേട്ടം വൈദ്യുത ഉപഭോഗം എത്രയായി എന്ന് അപ്പപ്പോൾ മൊബൈൽ വഴി അറിയാം എന്നതാണ്. വീട്ടിലെ വൈദ്യുത ഉപഭോഗം അറിയാൻ വീട്ടിലെ കറണ്ട് മീറ്ററിൽ പോയി നമ്മൾ നോക്കിക്കോളാം. അതിനു ഇങ്ങനെ ഇരട്ടി കാശ് ചിലവാക്കാൻ നമ്മൾ തയ്യാറല്ല.

Disadvantages of Smart meter,
problems of Smart meter എന്നിങ്ങനെ google, youtube മുതലായവയിൽ Search ചെയ്തു നോക്കു, ആധികാരികത തിരിച്ചറിയു...

കേരളത്തിലെ വീടുകളെ ഇരുട്ടിലേക്കും, മാറാരോഗത്തിലേക്കും തള്ളി വിടുന്ന ഈ സ്മാർട്ട് മീറ്റർ നമുക്ക് വേണ്ട. പൈസ കൊടുത്ത് നമ്മളെ കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ ആകും ഇത് വാങ്ങുന്നത്. നമുക്ക് രണ്ട് മാസത്തിൽ ഒരിക്കൽ വരുന്ന ആ പഴയ മീറ്റർ റീഡർ മതി.

പരീക്ഷണ അടിസ്ഥാനത്തിൽ കുറച്ച് വീടുകളിൽ മാത്രം ആദ്യം സ്മാർട്ട് മീറ്റർ വയ്ക്കുമ്പോൾ Peak time charge, Prepaid advance payment മുതലായവ ഒന്നും തുടക്കത്തിൽ കാണില്ല. കേരളത്തിൽ പരക്കെ മീറ്റർ വയ്ക്കുമ്പോൾ KSEB നമ്മുടെ പോക്കറ്റടി തുടങ്ങും. ആയതിനാൽ ഒരു സ്മാർട്ട് മീറ്റർ പോലും കേരളത്തിൽ വയ്ക്കാൻ നാം അനുവദിക്കരുത്.

ദയവായി ഇത് എല്ലാരിലേക്കും വേഗം ഷെയർ ചെയ്യു, നമ്മുടെ വീടുകളെ കുരുതിക്കളം ആക്കാതിരിക്കൂ..

KSEB സമാർട്ട് മീറ്റർ തീവെട്ടി കൊള്ളക്കും വൻ അഴിമതിക്കുമെതിരെ കേരള ജനത അണി നിരക്കൂ... Quit Smart Meter

Pls share.......