Monday, 27 August 2018

My parumala

പ്രിയമുള്ളവരെ ദയവായി പരുമലയിലെ സെന്റ് ഫ്രാൻസിസ് സ്കുളിലെദുരിത ആശ്വസക്യാമ്പ് കളിൽ അരും സാധനങൾ നൽകരുത് പകരം വീട് കളിൽ എത്തിക്കുക കാരണം അർഹമായ കൈകളിൽ എത്തുന്നില്ല ഇവഇന്നലെ രാത്രി 12 മണിക്ക് ശേഷം പരുമലയിലെ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സുമനസുകളു മറ്റ് സന്നദ്ധസംഘടനകളു നൽകിയ സാധനങ്ങൾ ചിലർ മാത്രം ആയി പങ്ക് എടുത്തു ക്യാമ്പിൽ റെജിസ്റ്റർ ചെയ്യത് വിടുകളിലും ബന്ധുവിടുകളിൽ കഴിയുന്നവർക്ക് ഇവ ലഭിക്കുന്നില്ല എകദേശം 2 ലക്ഷം മുതൽ 3 ലക്ഷം രൂപയുടെ സാധങ്ങൾ ആണ്കൈഉക്ക് കാട്ടി രാത്രിയുടെ മറവിൽ കടത്തുന്നത് പ്രവർത്തി അധികരികൾ ശ്രദ്ധയി പെടുത്തുന്നു ദയവായി അർഹത പെട്ട എല്ലാംവർക്കു എല്ലാ സഹായങ്ങളും ലഭിക്കാൻ അധികാരികൾ ദയവായി ശ്രദ്ധിക്കുക

Saturday, 18 August 2018

ADVICE FOR YOU

പാമ്പുകളുണ്ട്‌ സൂക്ഷിക്കുക. !!!

മഴക്കെടുതികൾക്കിടയിൽ മറ്റൊരു വലിയ അപകടം പതിയിരിക്കുന്നുണ്ട്‌. പാമ്പുകൾ ധാരാളമായി വെള്ളക്കെട്ടുകളിൽ അകപ്പെട്ടിട്ടുണ്ട്‌ അതീവ ശ്രദ്ധ പുലർത്തുക.
*ഇന്ന്(17 ആഗസ്റ്റ്‌ 2018) മാത്രം കോട്ടക്കൽ അൽമാസ്‌ ആശുപത്രിയിൽ അഞ്ച്‌ പേരെ *അണലി ഉൾപ്പെടെയുള്ള വിഷപാമ്പുകളുടെ കടിയേറ്റ്‌ ചികിൽസ തേടിയിരിക്കയാണു. *

സാധാരണ നീർക്കോലിയല്ലാത്ത പാമ്പുകൾ വെള്ളത്തിൽ ഉണ്ടാവാറില്ല. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ വെള്ളക്കെട്ടുകളിൽ ധാരാളം പാമ്പുകളുണ്ടെന്നാണു മനസ്സിലാവുന്നത്‌.
അതിനാൽ പാമ്പ്‌ കടിയേറ്റാൽ അത്‌ നിസ്സാരമായി കാണാതെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുക. പാമ്പ്‌ ചികിൽസ വിഭാഗമുള്ള ആശുപത്രികൾക്ക്‌ മുൻ ഗണന നൽകുക.
*കഴിയുമെങ്കിൽ ഏത്‌ ഇനം പാമ്പാണു കടിച്ചതെന്ന് തിരിച്ചറിയാൻ ശ്രമിക്കുക. *
പാമ്പിന്റെ ഒരു ഫോട്ടോ എങ്കിലും ലഭിച്ചാൽ അനുയോജ്യമായ ചികിൽസ നൽകുവാൻ വൈകില്ല. അനാവശ്യമായി വെള്ളക്കെട്ടുകളിൽ കൂടി നടക്കുന്നത്‌ ഒഴിവാക്കുക.

Friday, 17 August 2018

Please share


Kerala Flood

കേരളത്തിന് അടിയന്തര സഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റൂ. അടിയന്തരമായി 2000 കോടി രൂപയുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

മെയ് 29ന് തുടങ്ങിയ പേമാരിയില്‍ 357 പേര്‍ ഇതുവരെ മരിച്ചു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്.

രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി 20 ഹെലികോപ്റ്ററുകളും എഞ്ചിനുളള 600 ബോട്ടുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്‍.ഡി.ആര്‍.എഫിന്‍റെ 40 ടീമുകളെയും ആര്‍മി ഇ.ടി.എഫിന്‍റെ നാല് ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനാ വിഭാഗങ്ങളുടെ കൂടുതല്‍ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.