Wednesday, 28 February 2018

KERALA TODAY

മറച്ചു വെക്കേണ്ടെതെല്ലാം തുറന്നു വെച്ച് ആരെങ്കിലും തുറിച്ചു നോക്കുന്നുണ്ടോന്നു തുറിച്ചു നോക്കികൊണ്ടുള്ള ഒരുത്തിയുടെ മുലയൂട്ടൽ ഫോട്ടോ കണ്ടപ്പോൾ ചിരിയാണ് വരുന്നത് ...
മുലയൂട്ടുമ്പോൾ അമ്മയും കുഞ്ഞും തമ്മിൽ നടക്കുന്ന ഒരു സംസാരമുണ്ട് കണ്ണുകൾ കൊണ്ട് മൊഴിഞ്ഞു ഹൃദയം കൊണ്ട് കേൾക്കുന്ന അവർക്ക് മാത്രം മനസ്സിലാവുന്ന ഭാഷ .. തന്റെ കുഞ്ഞിന്റെ വയറു നിറയുമ്പോൾ അമ്മയുടെ ഉള്ളു നിറയുന്ന വികാരം അതറിയണമെങ്കിൽ ആണിനെ വെല്ലുവിളിക്കുന്ന പെണ്ണായല്ല തന്റെ കുഞ്ഞിന്റെ അമ്മയായി തന്നെ മുലയൂട്ടണം
നാലാൾ കൂടുന്നിടത്തു വെച്ച് പലപ്പോഴും ഞാൻ ഉൾപ്പടെയുള്ള അമ്മമാർ മുലയൂട്ടാറുണ്ട് ഒരാണുപോലും തുറിച്ചു നോക്കുന്നതോ വെള്ളമിറക്കുന്നതോ കണ്ടിട്ടില്ല .. നിർത്താത്തയുള്ള കുഞ്ഞിന്റെ കരച്ചലിൽ പലപ്പോഴും കേട്ട് നിൽക്കുന്ന ആണുങ്ങൾ ഉൾപ്പടെ ഉള്ളവർ നിർദ്ദേശിക്കാറുണ്ട് കുഞ്ഞിന് പാല് കൊടുക്കൂ എന്ന് ...
എല്ലാം തുറന്നു വെച്ചുള്ള മുകളിലെ മുലയൂട്ടലിൽ തുറിച്ചു നോക്കരുതെന്നു പറഞ്ഞിട്ടും പെണ്ണായ ഞാൻ പോലും തുറിച്ചു തന്നെ നോക്കി ഇനിയും നോക്കും ....
ആ കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്കല്ല ,...പെണ്ണേ നിന്റെ നഗ്‌ന മേനിയിലേക്ക് തന്നെ shanisharaf

TRUE STORY


തന്റെ കുട്ടികൾക്ക് ഭക്ഷണം നൽകാനായി 5മുട്ടമോഷ്ടിച്ച ഈ സ്ത്രീയെ..അറസ്റ്റ് ചെയ്യുന്നതിന്പകരം രണ്ട് ട്രക്ക് നിറയെ ഭക്ഷണം എത്തിച്ചുകൊടുത്ത ഈ ഓഫീസറാണ് ഞാൻ കണ്ട ഹീറോ...

Monday, 26 February 2018

THE GREAT ESCAPE


THIS IN MUMBAI


SHREE DAVI DETH

ശ്രീദേവിയുടെ മരണം ബാത്ത് റൂമിനുള്ളില്‍ തെന്നിവീണെന്ന് പുതിയ വെളിപ്പെടുത്തല്‍

ദുബായ്: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത. ശ്രീദേവിയുടെ മരണം ബാത്ത് റൂമില്‍ തെന്നി വീണതിനെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ, ഹൃദയാഘാതം മൂലം നടി അന്തരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്.
എന്നാല്‍, ദുബായ് എമിറേറ്റ്‌സ് ടവറിലെ ഹോട്ടലിലെ ബാത്ത് റൂമില്‍ വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീദേവിയെ ഉടന്‍ തന്നെ ദുബായിലെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നുവത്രെ.
അതേസമയം, ശ്രീദേവിയുടെ മരണം സംബന്ധിച്ച് ബര്‍ ദുബായ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മാത്രമേ ഇതിനൊരു സ്ഥിരീകരണമുണ്ടാകൂ. ഞായറാഴ്ച ഉച്ചയോടുകൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്.
ദുബായില്‍ നടന്‍ മോഹിത് മാര്‍വയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.ദേവരാഗം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.
രണ്ട് സംസ്ഥാന ചലിച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ശ്രീദേവിയെ തേടിയെത്തിയിട്ടുണ്ട്.
1976ല്‍ മുണ്ട്ര മുടിച്ച് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു തുടക്കം.
ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം
1990കളില്‍ രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയും ശ്രീദേവിയായിരുന്നു.
1997ല്‍ താല്‍ക്കാലികമായി അഭിനയത്തോട് വിട പറഞ്ഞെങ്കിലും 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചു വന്നു.
2017ല്‍ പുറത്തിറങ്ങിയ മാം ആണ് അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.
2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി.
ശ്രീദേവിയുടെ ആകസ്മിക നിര്യാണത്തില്‍ സര്‍വ്വരും ഞെട്ടിയിരിക്കുകയാണ്

COMMING BACK NEW STYLE