Wednesday, 26 July 2017

MY PLACE MANNAR


Mother advice to her daughter

വിവാഹം കഴിഞ്ഞു ഭര്‍ത്താവിനൊപ്പം പോകാന്‍ ഒരുങ്ങുന്ന മകളോട് ഒരു മാതാവ് കൊടുത്ത ചില ഉപദേശങ്ങള്‍
ഇതാ…
മകളെ, നിന്നോടിതൊക്കെ പറയണ്ടത് അത്യാവശ്യമൊന്നുമല്ല. അതെനിക്കറിയാം. കാരണം അത്ര സൂക്ഷ്മതയോടെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്.
നന്മയുള്ളവളായി നല്ല മര്യാദയുള്ളവളായി മാതാപിതാക്കളെ അനുസരിച്ചു ജീവിക്കുന്നവളായി, അച്ചടക്കമുള്ളവളായിത്തന്നെയാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്.
എന്നിരുന്നാലും ഇനി ഞാന്‍ പറയുന്ന ചിലത് എന്റെ പൊന്നു മോളുടെ ജീവിതത്തിലുടനീളം ഒരു ഓര്‍മ്മപ്പെടുത്തലായി ,
ജീവിത വിജയത്തിനുതകുന്ന വാക്കുകളായി മാനസ്സില്‍ ഉണ്ടാകണം.
പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് എന്നപോലെത്തനെ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവരാണ്.
നീ എന്ന മകളെ ഇതുവരെയും ജീവനും സ്വത്തും ഉപയോഗപ്പെടുത്തി വളര്‍ത്തി സംരക്ഷിച്ചു ഇവിടെ വരെ എത്തിച്ചത് നിന്റെ അച്ചനാണ് ..
ഇനി നിന്റെ എല്ലാം എല്ലാം ആകുന്നതും ഒരു പുരുഷനായ നിന്റെ ഭര്‍ത്താവ് തന്നെ.
അതുകൊണ്ട് പുരുഷനെ ആദരിക്കാന്‍ എന്റെ കുട്ടി ഒരിക്കലും മടി കാണിക്കരുത്...
എന്റെ പൊന്നു മകളെ,നീ ഓടിക്കളിച്ചു വളര്‍ന്ന വീട് വിട്ട് നീ പോകാന്‍ തയ്യാറാവുകയാണ്‌. ..
നിന്നെ നീയാക്കിയ വീട് വിട്ട നീ പോവുകയാണ്....
ഇതുവരെ പരിചയമില്ലാത്ത ഒരു വീട്ടിലേക്ക്..
അതും ഇതിനു മുന്‍പേ കൂടെ ജീവിച്ചു പരിചയിച്ചിട്ടില്ലാത്ത ഒരാളുടെ ഭാര്യയായി....
അയാളുടെ ഭാര്യയാകുന്നതോടെ അദ്ദേഹത്തിനാണ് നിന്റെ മേല്‍ സര്‍വ അവകാശവും...
നീ അവനു യാതൊരു കുറവും കൂടാതെ നോക്കണം....
നിനക്ക് ഉപകരിച്ചേക്കാവുന്ന ചില കാര്യങ്ങള്‍ എന്റെ പൊന്നു മോളുടെ ചെവിയില്‍ ഞാന്‍ പറയട്ടെ…
> അവന്റെ സാന്നിധ്യത്തില്‍ നീ
സംതൃപ്തയായിരിക്കുക .
അവന്‍ പറയുന്നത് വ്യക്തമായി
കേള്‍ക്കുകയും ന്യായമായവ
അതനുസരിക്കുകയും വേണം.
അതില്‍ നീ തൃപ്തി കണ്ടെത്തുക.
പരസ്പരം തൃപ്തിപ്പെടുത്തുമ്പോള്‍
ദെെവവും നിങ്ങളില്‍ തൃപ്തനാകും.
> വൃത്തിയായി അണിഞ്ഞൊരുങ്ങി സുന്ദരിയായി അവനു മുന്‍പില്‍ പ്രത്യക്ഷപ്പെടുക.
നല്ല ഗന്ധവും നല്ല വസ്ത്രവും കാണാന്‍ ഭംഗിയും ഉള്ളപ്പോള്‍ അവന്‍ നിന്നില്‍ കൂടുതല്‍ അനുരക്തനാവും.
ഇഷ്ടപ്പെടാത്തതോന്നും നിന്നില്‍ ഉണ്ടാവാന്‍ പാടില്ല.
മാന്യനായ ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചുപറ്റാന്‍ നിനക്ക് ഇത് വഴി കഴിയും.
> നീ അവന് യഥാസമയം ഭക്ഷണം നല്‍കുകയും അവനെ സ്വസ്തതയോട് കൂടി ഉറങ്ങാന്‍ അനുവദിക്കുകയും വേണം.
വിശപ്പെന്ന് പറയുന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ്.
അതിനെ വേഗം അണക്കണം.
അതുപോലെ ഉറക്കത്തില്‍ അവനെ ശല്യപ്പെടുത്തിയാല്‍ ഒരു പക്ഷെ അവന് ദേഷ്യം വന്നേക്കാം.
ഭക്ഷണവും ഉറക്കവും ഏറെ കഷ്ടപ്പെട്ട് നമുക്ക് വേണ്ടി അധ്വാനിക്കുന്ന പുരുഷന്റെ അവകാശമാണ്.
അതില്‍ അവനു അസ്വസ്ഥതകള്‍ ഉണ്ടാക്കിക്കൂട.
> അവന്റെ മക്കളെയും അവന്റെ സ്വത്തിനെയും നീ സംരക്ഷിക്കണം.
അവന്റെ സ്വത്ത്‌ സംരക്ഷിക്കുന്നതിലൂടെ നീ അവനെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.
നീയും അവന്റെ സ്വത്ത് തന്നെ, നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളും.
കുട്ടികളെ ശ്രദ്ധിക്കുക വഴി നീ അവിടെ പ്രകടിപ്പിക്കുന്നത് എല്ലാം കൈകാര്യം ചെയ്യാനുള്ള നിന്റെ കഴിവിനെയാണ്.
> അവന്റെ രഹസ്യങ്ങള്‍ നീ വെളിപ്പെടുത്തരുത്.
അവന്റെ ന്യായമായ കല്പനകള്‍ നീ അനുസരിക്കതിരിക്കുകയുമരുത്.
അങ്ങനെ നീ ചെയ്‌താല്‍ അവനു നിന്നോടുള്ള വിശ്വാസത്തിന്‍ മങ്ങല്‍ വരും.
അവന്റെ രഹസ്യങ്ങള്‍ പുറത്തു പറയുകയും അവനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌താല്‍ അവന്റെ അടുക്കല്‍ നിന്നും അതെ നിലപാട് തന്നെ നിനക്ക് മേലും ഉണ്ടായേക്കാം.
അവന്റെ ഹൃദയത്തില്‍ നിന്നെക്കുറിച് വെറുപ്പ് വരും..
> അവന്‍ ടെന്‍ഷനിലായിരിക്കുമ്പോള്‍ അവന്റെ മുന്‍പില്‍ അമിത സന്തോഷത്തോടെ നടക്കരുത്.
അവന്‍ സന്തോഷത്തിലായിരിക്കുമ്പോള്‍ നീ അവന്റെ മുന്നില്‍ മുഖം വീര്‍പ്പിക്കുകയും അരുത്.
അവന്റെ മനസ്സറിഞ്ഞു പ്രവൃത്തിക്കുക..
വീടും വീട്ടുകാരെയും വിട്ടു ദെെവം ഇണയാക്കി നല്‍കിയ പ്രിയപ്പെട്ടവനൊപ്പം ജീവിതം ആരംഭിക്കുവാന്‍ പുറപ്പെടുന്ന ഓരോ സഹോദരിമാരും അറിഞ്ഞിരിക്കേണ്ട ചിലതാണ് മുകളില്‍ പറഞ്ഞത്.
മുന്നിലുള്ള നീണ്ടു കിടക്കുന്ന ജീവിതത്തെ, അതില്‍ ഉണ്ടാകുന്ന നിര്‍ണ്ണായക ഘട്ടങ്ങളെ എങ്ങനെ നേരിടണം കൈകാര്യം ചെയ്യണം എന്ന ആശങ്കകളും പേറിയാണ് ഓരോ പെണ്‍കുട്ടിയും ജീവിതം ആരംഭിക്കുന്നത്.
ഭര്‍ത്താവിന്റെ സന്തോഷത്തില്‍ മാത്രമാണ് തന്റെയും സന്തോഷം എന്ന് തിരിച്ചറിയുന്നിടത്താണ് അവളുടെ ജീവിത വിജയം.
അതുകൊണ്ട് തന്നെ ഭര്‍ത്താവിനോടും അവന്റെ കുടുംബത്തോടും അവന്‍ നല്‍കുന്ന കുട്ടികളോടും സൌമ്യതയോടെ തൃപ്തിയോടെ മാത്രമേ പെരുമാറാന്‍ പാടുള്ളൂ.
എന്ന് വച്ചു പീഡനങ്ങള്‍ സഹിക്കാനല്ല,
സ്വന്തം ഭര്‍ത്താവിന്റെ നന്മയെ അറിയുകയും അതിനെ പരിപോഷിപ്പിക്കുകയും അവനെ സന്തോഷിപ്പിക്കുകയും അവന്റെ സ്നേഹത്തില്‍ നിന്നും സന്തോഷം നേടുകയും ചെയ്യുക..

Kavya

കാവ്യയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ചൊവ്വാഴ്ച ആറ് മണിക്കൂർ ചോദ്യം ചെയ്ത കാവ്യയെ ഇന്ന് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ ഇന്ന് തന്നെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ദിലീപിന്‍റെ ആലുവയിലെ തറവാട്ടുവീട്ടിലാണ് ചൊവ്വാഴ്ച ആദ്യഘട്ടമെന്ന നിലയിൽ കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ച പല ചോദ്യങ്ങളിൽ നിന്നും കാവ്യ ഒഴിഞ്ഞുമാറുകയായിരുന്നു. കാവ്യയുമായുള്ള ബന്ധം മുൻഭാര്യ മഞ്ജു വാര്യരെ ആക്രമിക്കപ്പെട്ട നടി അറിയിച്ചതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായതെന്ന ദിലീപിന്‍റെ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്ന മറുപടിയാണ് അവർ നൽകിയത്. സുനിൽകുമാർ എന്ന പൾസർ സുനിയെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും കേസിൽ ദിലീപിനെ നിങ്ങൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും കാവ്യ പോലീസിനോട് ചോദിച്ചു.

ലക്ഷ്യയിൽ സുനിൽകുമാർ വന്നതായി തനിക്ക് യാതൊരു അറിവുമില്ല. തന്‍റെയടുത്ത് വന്നിട്ടില്ല. മറ്റാരുടെയെങ്കിലും അടുത്ത് എത്തിയതായി തനിക്ക് വിവരമില്ലെന്നും കാവ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പല ചോദ്യങ്ങൾക്കും അറിയില്ല എന്ന മറുപടിയാണ് കാവ്യ നൽകിയത്.

ഈ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ദൃശ്യങ്ങൾ പകർത്തിയ പെൻഡ്രൈവ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ ഏൽപ്പിച്ചുവെന്നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അന്വേഷണ സംഘത്തോട് സമ്മതിച്ചത്. ഈ പെൻഡ്രൈവ് വാങ്ങിയത് ദിലീപിന്‍റെ ഒരു ബന്ധുവാണെന്നാണ് പോലീസ് പുറത്തുപറയുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് കാവ്യയ്ക്ക് വ്യക്തമായ അറിവുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനാൽ കാവ്യയെ പോലീസ് കേന്ദ്രത്തിൽ ചോദ്യം ചെയ്തെങ്കിലേ കൂടുതൽ വ്യക്തത വരൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
 

Tuesday, 25 July 2017

Rimi Tomy Singer

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവം വന്‍ ട്വിസ്റ്റിലേക്ക് നീങ്ങുന്നു. ഗായികയും ടിവി അവതാരകയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവരെ ചോദ്യം ചെയ്താല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇരുവരും തമ്മില്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലെന്ന് കൈരളി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യംചെയ്യാന്‍ തീരുമാനിച്ചതോടെ റിമി ടോമിയോട് വിദേശത്തേക്ക് പോകരുതെന്നും ഷോകള്‍ റദ്ദാക്കണമെന്നും അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിരുന്നു.
ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യര്‍ അറിഞ്ഞത് നടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വിശ്വസിച്ച റിമി, നടിയുമായി അകലുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയിലും റിമിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നത്.