Friday, 22 September 2017
Wednesday, 20 September 2017
Tuesday, 19 September 2017
MOTHER TRUE LOVE
അമ്മയോടുള്ള സ്നേഹം അതൊരു ജന്മം നല്ല മകനായാൽ പോലും തിരിച്ചു കൊടുക്കാൻ നമുക്ക് ആകില്ല
വൃദ്ധ സദനത്തില് നിന്നും ഒരു അമ്മ മകനയച്ച കത്ത് വീട്ടില് നിന്നും പോന്നപ്പോള് മോന്റെ ഒരു പഴയ ഷര്ട്ട് അമ്മ എടുത്തോണ്ടു പോന്നാര്ന്നു. നല്ല തണുപ്പുള്ളപ്പോള് അമ്മ അതിട്ടോണ്ടാ കിടക്കാറ്.ഇവിടെ പുതപ്പില്ലാഞ്ഞിട്ടല്ല എന്റെ മോന്റെ ഷര്ട്ട്,. അതിടുമ്പോള് അമ്മയ്ക്ക് ഒരു ധൈര്യം പോലാ.മോന്റെ ഒന്നാം പിറന്നാളിന് അച്ഛന് വാങ്ങിച്ചു തന്ന പുടവ അത് മാത്രമേ അമ്മ ഉടുത്തിട്ടുള്ളൂ . അത് അതുപോലെ തെക്കേ മുറിയിലെ അലമാരയില് ഇരിക്കുവാ. അച്ഛന്റെ ഓര്മ്മയുടെ ബാക്കി കഷ്ണമാ അത്. അതുടുപ്പിച്ചു വേണം മോന് അമ്മയെ ചിതയില് വെയ്ക്കാന്. അതുടുത്ത് കാണാന് അച്ഛന് വല്യ ഇഷ്ട്ടായിരുന്നു .
അച്ഛന് കെട്ടിയ താലി മോന് വീട് വച്ചപ്പോള് പണയം വച്ചതാ. അത് ന്റെമോന് മറന്നു കാണും. അത് തിരിച്ചെടുക്കണേ . അച്ഛന്റെ ഫോട്ടോ ഇരിക്കുന്ന മുറിയില് അച്ഛന്റെ വെറ്റില പെട്ടിയില് ഇട്ടു സൂക്ഷിച്ചു വെക്കണം. നന്ദു മോള്ടെ കല്യാണത്തിനു അമ്മൂമയുടെ വകയായി അത് കൊടുക്കണം . അമ്മേടെ ഒരാഗ്രഹമാ. അമ്മയ്ക്ക് തരാന് വെരോന്നുമില്ലല് ലോ … ഈ വൃദ്ധസദനത്തില് അമ്മയെ കക്കൂസില് കൊണ്ട് പോവേം കൊണ്ട് വരേം ചെയ്യുന്ന ഒരു ദേവൂ ഉണ്ട് . ദേവൂന്റെ കയ്യില് അമ്മേടെ ഒരു പഴേ ഫോട്ടോ അമ്മ കൊടുത്തിട്ടുണ്ട് . അത് വലുതാക്കി അച്ഛന്റെ അടുത്തു തന്നെ വെക്കണം. മോന്റെ കയ്യില് അമ്മേടെ വേറെ ഫോട്ടോ കാണില്ലന്നറിയാം …
ടി വി ക്കാര് ഒരിക്കല് ഇവിടെവന്നു എല്ലാരുടേം സംസാരമൊക്കെ പിടിച്ചു. അമ്മ സമ്മതിച്ചില്ല . ന്റെ മോന് അത് നാണക്കേടാവൂലെ.. . ഒരു വിഷമമേ അമ്മയ്ക്കുള്ളൂ. ഇതൊക്കെ അച്ഛന്റെ ആത്മാവ് കാണുന്നുണ്ടാവ്വോ…?വിഷമങ്ങ ളൊന്നും സഹിക്കാന് മനസ്സിന് കട്ടിയുള്ള ആളല്ല. മോനറിയ്വോ ഇവിടെ എന്നെപ്പോലെ 28 അമ്മമാരുണ്ട് . ഓരോരുത്തര്ക്കും ഓരോരോ നമ്പര് ഉണ്ട്. അമ്മേടെ നമ്പര് 12 ആണ്. അമ്മേ ദഹിപ്പിചിട്ട് മോനിവിടെ വരണം. ദേവു മോന് ഒരു താക്കോല് തരും . അത് 12 ആം നമ്പര് പെട്ടിയുടെതാ . അതില് മോന്ന്റെന്നു എടുത്തോണ്ട് വന്ന ഷര്ട്ടുണ്ട്. കഴുകി വെച്ചിരിക്കുവാ . മോനിടത്തില്ലെങ് കിലും മോന് അമ്മ അത് തിരിച്ചു തരുവാ . അമ്മേടതല്ലാത്ത ഒന്നും അമ്മക്ക് വേണ്ട .ആ പെട്ടീല് അച്ഛന്റെ പഴേ മരുന്നിന്റെ തുണ്ടൊക്കെ ഇപ്പോഴും അമ്മ വെച്ചിട്ടുണ്ട്. എന്തിനാന്നറിയില്ല കളയാന് മനസ്സ് വന്നില്ല .
പിന്നെ ഒരു കാണിക്കവഞ്ചിയില് കുറച്ചു പൈസ കാണും. അമ്മ ഇട്ടു കൂട്ടിയതാ. അച്ഛന് മരിച്ചിട്ടിപ്പോ ള് പത്തു വര്ഷം തികയുകയല്ലേ . വിഷ്ണൂന്റെ അമ്പലത്തില് നേര്ച്ച കൊടുക്കാന് കൂട്ടി വെച്ചതാ. 200 രൂപ തെകയാന് ഇനി 18 രൂപ കൂടി മതിയാര്ന്നു . തികഞ്ഞില്ല. ഞാന് ദേവൂന്റെടുത്തു പറഞ്ഞിട്ടുണ്ട് . അവള് 18 രൂപ മോന് തരും. അച്ഛന്റെ പേരില് അത് അമ്പലത്തില് കൊടുത്തേരെ . മോന് സുഖം തന്നെ …? അമ്മയ്ക്കൊന്നു കാണാന് കൊതിയാകുവാ . എനിക്കറിയാം, മോന് തിരക്കാണ്, വരാന് പറ്റില്ലാന്ന്.അമ്മയ്ക്ക് കാലു തീരെ വയ്യ .ആകുമായിരുന്നേല് അമ്മ വന്നു ഒന്ന് മോനെ കണ്ടേനെ. അച്ഛന് ഉണ്ടായിരുന്നേ.. … എന്ന് ഓര്ത്ത് പോകുവാ …. വേറെന്താ…ഒന്നുമില്ല മോനെ… സുഖം. മോനുവേണ്ടി പ്രാര്ഥിച്ചു കൊണ്ട് അമ്മ ഉറങ്ങാന് കിടക്കുവാ ….ഒരിക്കലും ഉണരാതിരുന്നെങ്കില് …
വൃദ്ധസദനത്തിൽ നിന്നും ‘അമ്മ മകന് അയച്ച കത്ത് .’അമ്മ എന്ന പദത്തിന് ഒരുപാട് അർഥങ്ങൾ ആണുള്ളത് .നിരുപാധികമായ നിരുപാധികമായ സ്നേഹത്തിന്റെ പര്യായമാണ് ‘അമ്മ.ഒരു സ്ത്രീ ഗർഭിണി ആകുന്ന നിമിഷം തൊട്ടു അവൾ ഒരു ‘അമ്മ ആകുന്നു.അവളെ സംബന്ധിച്ച് ഇനി അവൾക്കായി ഒരു ജീവിതമില്ല.തന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിന് വേണ്ടി ഉള്ള ഒരു ജീവിതം മാത്രം.ഗർഭ കാലത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ സ്ത്രീകൾ കടന്നു പോകുന്നു.എന്നാൽ അതിനെ ഒന്നും വക വെയ്ക്കാതെ തന്റെ ഉള്ളിലെ ജീവനെ സ്നേഹിച്ചു കൊണ്ട് അവൾ മുന്നോട്ടു പോകുന്നു .ശരീരത്തിന് ഒരുപാട് അസ്വസ്ഥതകളും ക്ഷീണവും എല്ലാം സംഭവിക്കുന്നു .
എന്നാൽ ഒരു പുഞ്ചിരിയോട് കൂടി ഇവയെ നേരിടാൻ ഒരു സ്ത്രീക്ക് സാധിക്കുന്നു.ഈ ത്യാഗങ്ങൾ എല്ലാം ഒരു സ്ത്രീ ചെയ്യുന്നത് അവളുടെ കുഞ്ഞിന് വേണ്ടിയാണ് .മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥ ആണ് പ്രസവം.ജീവത്യാഗം വരെ ചെയ്യാൻ അവർ തയ്യാർ ആവുന്നത് തന്റെ പൊന്നോമനയെ ഭൂമിയിലേക്ക് കൊണ്ട് വരാൻ വേണ്ടി മാത്രം.ഒരു അമ്മയുടെ ത്യാഗങ്ങൾ അവിടെയും അവസാനിക്കുന്നില്ല.ഉറക്കം ഒഴിഞ്ഞു പാലൂട്ടുകയും അസുഖങ്ങൾ വരുമ്പോൾ ശുശ്രൂഷിക്കുകയും എല്ലാം ചെയ്യുന്നത് അമ്മമാർ തന്നെ.നമുക്ക് ഒരു ജീവിതം നൽകിയ ഈ അമ്മമാർ എന്ന മുതൽ ആണ് നമുക്ക് ഒരു ബാധ്യത ആകുന്നത്?ഒരു ജീവിത പങ്കാളി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നാൽ രണ്ടാം സ്ഥാനക്കാരി ആകേണ്ട ആൾ ആണോ ‘അമ്മ .
നിഷ്പക്ഷമായി നമ്മളെ സ്നേഹിക്കാൻ നമ്മുടെ ‘അമ്മ കഴിഞ്ഞേ മറ്റാർക്കും തന്നെ ആവുള്ളു . നമുക്ക് എല്ലാം ചെയ്തു തന്നിരുന്ന സമയത്തു നമുക്ക് അമ്മയെ വേണമായിരുന്നു.എന്നാൽ അമ്മയ്ക്ക് വയസായപ്പോൾ നാം അമ്മയെ അവസ്ഥ വന്നപ്പോൾ ‘അമ്മ നമുക്ക് ഒരു ബാധ്യത ആയി.അല്ലെ?ഇത്തരം ചിന്താഗതി ഉള്ള മക്കൾ ഉള്ളത് കൊണ്ടാണ് നമ്മുടെ നാട്ടിൽ വൃദ്ധ സദനങ്ങൾ കൂടി വരുന്നത് .മാതാ പി താക്കളെ നോക്കാൻ വയ്യാതെ വൃദ്ധ സദനങ്ങളിൽ തള്ളുന്ന മക്കൾ ഓർക്കുക.നിങ്ങൾക്കും പ്രായം കൂടി .വരികയാണ് .നിങ്ങളും വൃദ്ധരാവുന്നതു അത്ര വിദൂരമല്ല.ഇന്ന് നാം ചെയുന്ന പ്രവർത്തികൾ കണ്ടാണ് നമ്മുടെ മക്കൾ വളരുന്നത്.ഭാവിയിൽ അവർ അതാകും നിങ്ങളോടു ചെയ്യുക.അത് ഓർത്താൽ നന്ന്.
Tuesday, 12 September 2017
Saturday, 9 September 2017
Tuesday, 5 September 2017
Sunday, 3 September 2017
Subscribe to:
Posts (Atom)
-
ചന്ദ്രയാന് 2 വിക്ഷേപണം ആദ്യംഘട്ടം വിജയകരം. പേടകം 181.616 കിലോമീറ്റർ അകലെയുള്ള ആദ്യ ഭ്രമണപഥത്തിൽ എത... Read more at: https://www.manoramao...

