Monday, 22 July 2019

chandrayan 2

ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യംഘട്ടം വിജയകരം. പേടകം  181.616 കിലോമീറ്റർ അകലെയുള്ള ആദ്യ ഭ്രമണപഥത്തിൽ എത...

Read more at: https://www.manoramaonline.com/news/latest-news/2019/07/22/chandrayaan-2-launch-live-news-updates-isro-moon-mission-lunar-south-pole-live-streaming-date-and-time-countdown-sriharikota.html

Chandrayaan 2 launch Live

Saturday, 13 July 2019

Pavam pravasi


ONE STORY

തുണയാകാത്ത ബന്ധങ്ങൾ .

വിശ്വാസ് എന്ന  മനുഷ്യൻ വളരെ ഭാഗ്യശാലി ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു. കാരണം അയാളുടെ രണ്ടു ആണ്മക്കളും ഐ ഐ ടി യിൽ പഠിച്ചതിനു ശേഷം അമേരിക്കയിൽ പോയി ഏകദേശം 1 കോടി രൂപ ശമ്പളം വാങ്ങുന്ന ജോലിക്കാരായിരുന്നു.
വിശ്വാസ് റിട്ടയർ ആയതിനുശേഷം അദ്ദേഹത്തിന്റെ  ആഗ്രഹം ഒരു പുത്രൻ ഇന്ത്യയിൽ തിരിച്ചു വന്നു അദ്ദേഹത്തിന് തുണയായി കൂടെ താമസിക്കണമെന്നായിരുന്നു.  എന്നാൽ അമേരിക്കയിൽ പോയതിനു ശേഷം രണ്ടു മക്കളും ഇന്ത്യയിൽ മടങ്ങി വരാൻ തയ്യാറായില്ല.
മറിച്ചു വിശ്വാസിനെ മക്കൾ അമേരിക്കയിലേക്കു വരാൻ നിർദേശിച്ചു. വിശ്വാസ് ഭാര്യ ഭാവനെയെയും കൂട്ടി അമേരിക്കക്കു പോയി. എന്നാൽ അയാളുടെ മനസിൽ  അവിടെ നിൽക്കുന്നതിൽ ഒട്ടും സംതൃപ്തി ഉണ്ടായിരുന്നില്ല. അതുകൊണ്ടു അവർ  ഇന്ത്യയിലേക്ക് തിരികെ പോന്നു.

നിർഭാഗ്യവശാൽ വിശ്വാസിന്റെ ഭാര്യക്ക് തളർവാതം പിടിപെട്ടു.
 പത്നിയുടെ  നിത്യകര്മങ്ങൾ, ആഹാരം, മരുന്നുകൾ ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും സഹായിക്കുന്നത്  വിശ്വാസിന്റെ ചുമതല ആയി മാറി. പത്നിയുടെ രോഗം മൂലം അവരുടെ സംസാരശേഷി   നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം പൂർണ മനസ്സോടെയും നിഷ്ഠയോടെയും അവരെ ശുശ്രൂഷിച്ചു പോന്നു.
ഒരു രാത്രി വിശ്വാസ് പത്നിക്ക് മരുന്ന് കൊടുത്തു ഉറക്കിയ  ശേഷം  അടുത്ത ബെഡിൽ കിടന്നുറങ്ങി.  രാത്രി ഏകദേശം രണ്ടുമണി ആയപ്പോൾ ഹാർട്ട് അറ്റാക്ക് മൂലം വിശ്വാസ് മരിച്ചു.
പത്നി രാവിലെ ആറുമണിക്ക് ഉണർന്നു നിത്യകര്മങ്ങള്ക്കു കൊണ്ടുപോകാൻ ഭർത്താവ് വരുന്നതും പ്രതീക്ഷിച്ചു കിടന്നു. പ്രതീക്ഷയുടെ സമയം നീണ്ടപ്പോൾ എന്തോ ആപത്തുണ്ടായി കാണും എന്ന തോന്നൽ അവർക്കുണ്ടായി. തനിയെ എഴുന്നേൽക്കാൻ നിവർത്തി ഇല്ലാതിരുന്നതുകൊണ്ടു അവർ തനിയെ കിടക്കയിൽ നിന്നും ഉരുണ്ടു നിലത്തു വീണു. നിരങ്ങി ഭർത്താവിന്റെ കിടക്കക്കരികിലേക്കു നീങ്ങി. അദ്ദേഹത്തെ കുലുക്കി വിളിച്ചിട്ടു പ്രതികരണം ഒന്നും കണ്ടില്ല. വിശ്വാസിന്റെ ആത്മാവ് ഈ ലോകത്തോട് വിടപറഞ്ഞു എന്ന് അവർക്കു മനസ്സിലായി. സംസാര ശേഷി നഷ്ടപ്പെട്ടതിനാൽ ആരെ എങ്കിലും വിളിച്ചു വിവരം അറിയിക്കുന്നതിന് അവർക്കു സാധിക്കുമായിരുന്നില്ല.  ഫോൺ മറ്റൊരു മുറിയിലായിരുന്നു. അവർ അയൽക്കാരെ വിവരമറിയിക്കാൻ ഫോണിനടുത്തേക്കു നിരങ്ങി നീങ്ങി. നാല് മണിക്കൂർ നീണ്ട പ്രയത്നത്തിന്  ശേഷം അവർ ഫോണിനടുത്തെത്തി.  ഫോണിന്റെ വയർ പിടിച്ചു വലിച്ചു താഴെയിട്ടു. എങ്ങിനെയോ അയൽവാസിയുടെ  നമ്പർ ഡയൽ ചെയ്തു വിളിച്ചു. അയൽവാസി നല്ല ഒരു മനുഷ്യൻ ആയിരുന്നു.  ഫോണിൽ നിന്നും ശബ്ദം ഒന്നും കേൾക്കാതായപ്പോൾ സംഗതി ഗൗരവമുള്ളതാണെന്നു അയാൾക്ക് മനസ്സിലായി.  അയാൾ മറ്റു അയൽക്കാരെ വിവരം അറിയിച്ചു വിളിച്ചു കൂട്ടി. വാതിൽ പൊളിച്ചു എല്ലാവരും അകത്തുകടന്നു.  വിശ്വാസ് കട്ടിലിൽ മരിച്ചു കിടക്കുന്നതും പത്നി ഭാവന ടെലിഫോണിനടുത്തു  മരിച്ചു കിടക്കുന്നതാണവർ കണ്ടത്.  ആദ്യം വിശ്വാസിന്റെയും പിന്നീട് ഭാവനയുടെയും മരണം സംഭവിച്ചു.   ഇരുവരുടെയും മൃതദേഹങ്ങൾ ഒന്നിച്ചു  സംസ്കരിക്കുന്നതിനു  ഗ്രാമത്തിലുള്ള എല്ലാവരും തോളോട് തോൾ ചേർന്ന് ആ മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് പോയി.   എന്നാൽ മൃതദേഹങ്ങൾ ചുമലിലേറ്റുന്നതിനു രണ്ടു പേർ അവിടെ ഉണ്ടായിരുന്നില്ല.  എപ്പോഴും കൂടെ കാണും എന്ന് മാതാപിതാക്കൾ പ്രതീക്ഷിച്ചിരുന്ന രണ്ടു പേർ.ഒരു പക്ഷെ കോടികളുടെ പ്രഭാവത്തിൽ മുൻപേ തന്നെ അവരുടെ ബന്ധം മുറിഞ്ഞു പോയിരിക്കാം. മരങ്ങൾ നടുന്നത് ഫലം കിട്ടാനാണ്. കുട്ടികളെ  വളർത്തുന്നത് വാർധക്യത്തിൽ ഒരു സഹായമാകും എന്ന് കരുതിയാണ്.  ചില കുട്ടികൾ മാതാപിതാക്കളോട്  അവരുടെ കടമ നിറവേറ്റുന്നു.
ആരോ പറഞ്ഞ അതിസുന്ദരമായ ഒരു ചൊല്ലുണ്ട്. സൂര്യനെയും ചന്ദ്രനെയും തൊടാനുള്ള വിദ്യ മക്കളെ പഠിപ്പിക്കരുത്. അവർ ആർക്കും പ്രയോജനമില്ലാത്തവരായി തീരും. പഠിപ്പിക്കുകയാണെങ്കിൽ മാതാപിതാക്കളുടെ കാൽ തൊട്ടു വന്ദിക്കാൻ അവരെ  പഠിപ്പിക്കുക. അവർ ഭൂമിയിൽ അവരുടെ ബന്ധങ്ങൾ നിലനിർത്തുകയും  അവരുടെ കടമ നിറവേറ്റുകയും ചെയ്യും.

 ദയവായി കുട്ടികളെ ഈ കഥ കേൾപ്പിക്കുക. നല്ലതാണെന്നു തോന്നിയാൽ സ്നേഹിതരുമായി പങ്കിടുക.