Saturday, 26 August 2017
Friday, 25 August 2017
Monday, 21 August 2017
SBI BANK
എസ്ബിഐ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ മാത്രം മൂന്ന് മാസം കൊണ്ട് പിരിച്ചടുത്ത പിഴത്തുക 235 കോടി
കൊച്ചി: ഇന്ത്യയിലെ ഏറ്റിവും വലിയ ബാങ്കായ എസ്ബിഐ പിഴ ഇനത്തില്‍ പിരിച്ചെടുത്തതുമാത്രം 235.06 കോടി. 388.74 ലക്ഷം അക്കൗണ്ടുകളില്‍നിന്നാണ് ഈ തുക എസ്ബിഐ പിരിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദ കണക്കുമാത്രമാണിത് എന്നുമനസിലാകുമ്പോഴാണ് എസ്ബിഐയുടെ പിരിവ് വ...
AIRPORT BUS TIME
നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്നുള്ള A/C ലോ ഫ്ലോർ ബസ്സുകളുടെ സമയവിവരം.
കൊച്ചിൻ (നെടുമ്പാശ്ശേരി) എയർ പോർട്ടിൽ നിന്നുള്ള A/C ലോ ഫ്ലോർ ബസ്സുകളുടെ സമയവിവരം
3.45. തൃശൂർ, ഷൊർണൂർ, പെരിന്തൽമണ്ണ വഴി മലപ്പുറം
4.00. തൃശൂർ, കോട്ടക്കൽ വഴി
കോഴിക്കോട്
5.00. തൃശൂർ, ഗുരുവായൂർ, തിരൂർ വഴി കോഴിക്കോട്
5.30. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്
6.30. തൃശൂർ ‘കോട്ടക്കൽ, കോഴിക്കോട് വഴി കൽപ്പറ്റ
8.00. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്
9.15. തൃശൂർ, ഷൊർണൂർ, പെരിന്തൽമണ്ണ വഴി മലപ്പുറം.
10.30. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്.
11.00. തൃശൂർ, കോട്ടക്കൽ, കോഴിക്കോട് വഴി സുൽത്താൻ ബത്തേരി .
12.40. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്
13.30. തൃശൂർ, ഗുരുവായൂർ, തിരൂർ വഴി കോഴിക്കോട്,
14.30. തൃശൂർ, കോട്ടക്കൽ വഴി മലപ്പുറം.
17.30. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്:
20.00. തൃശൂർ, ഷൊർണൂർ വഴി മലപ്പുറം.
23.00. തൃശൂർ, കോട്ടക്കൽ വഴി കോഴിക്കോട്:

കോഴിക്കോട് നിന്നു നെടുമ്പാശ്ശേരിയിലേക്
5.45 വഴി തിരൂർ, ഗുരുവായൂർ തൃശൂർ
9.00. വഴി കോട്ടക്കൽ .തൃശൂർ
11.00. വഴി കോട്ടക്കൽ, തൃശൂർ
12.00 വഴി കോട്ടക്കൽ, തൃശൂർ
15.10. വഴി കോട്ടക്കൽ, തൃശൂർ
17.10. വഴി കോട്ടക്കൽ, തൃശൂർ
19.00. വഴി തിരൂർ, ഗുരുവായൂർ തൃശൂർ
20.15. വഴി കോട്ടക്കൽ, തൃശൂർ
22.45. വഴി കോട്ടക്കൽ തൃശൂർ
5.45 വഴി തിരൂർ, ഗുരുവായൂർ തൃശൂർ
9.00. വഴി കോട്ടക്കൽ .തൃശൂർ
11.00. വഴി കോട്ടക്കൽ, തൃശൂർ
12.00 വഴി കോട്ടക്കൽ, തൃശൂർ
15.10. വഴി കോട്ടക്കൽ, തൃശൂർ
17.10. വഴി കോട്ടക്കൽ, തൃശൂർ
19.00. വഴി തിരൂർ, ഗുരുവായൂർ തൃശൂർ
20.15. വഴി കോട്ടക്കൽ, തൃശൂർ
22.45. വഴി കോട്ടക്കൽ തൃശൂർ
മലപ്പുറത്ത് നിന്ന് നെടുമ്പാശ്ശേരി
4.15. വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
4.45. വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
7.30. വഴി കോട്ടകൽ, തൃശൂർ
9.45. വഴി കോട്ടക്കൽ, തൃശൂർ
15.00. വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
19.75, വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
4.15. വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
4.45. വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
7.30. വഴി കോട്ടകൽ, തൃശൂർ
9.45. വഴി കോട്ടക്കൽ, തൃശൂർ
15.00. വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
19.75, വഴി പെരിന്തൽമണ്ണ, ഷൊർണൂർ, തൃശൂർ
7.30 മലപ്പുറം നെടുമ്പാശ്ശേരി
12.40 നെടുമ്പാശ്ശേരി കോഴിക്കോട്
12.40 നെടുമ്പാശ്ശേരി കോഴിക്കോട്
ഈ ബസ്സുകൾക്ക് റിസർവേഷൻ ഇല്ലാത്തതിനാൽ ഓൺലൈനിൽ കാണുന്നതല്ല. ബസ്സ് പുറപ്പെടുന്നതിന്നു മുമ്പ് എത്തിയാൽ സീറ്റ് ഉറപ്പായും ലഭിക്കും.
Wednesday, 16 August 2017
BLUE VAIL IN COCHIN
കൊച്ചി: നമ്മുടെ യുവത്വത്തെയു അവര്‍ കീഴാടക്കാന്‍ തുടങ്ങി .എന്താണ് ബ്ലൂവെയില്‍? ആര്, എന്ത് പോസ്റ്റ് ചെയ്യുന്നു? ആലെകൊല്ലുന്ന ബ്ലൂവെയിലിനെ കുറിച്ച് അറിയേണ്ടതെല്ലാം.
മോണിറ്റര്‍ ചെയ്യാന്‍ സാധിക്കാത്ത വെബ്സൈറ്റില്‍ ഒരു ‘മാനസിക രോഗി’ ആരംഭിച്ച വൃത്തികെട്ട ‘കളി’യാണ് പിന്നീട് ലോകമെമ്പാടും അഞ്ഞൂറിലേറെ കൗമാരക്കാരുടെ ജീവനെടുത്തത്.
ജീവിതത്തില്‍ ആകെ നിരാശപ്പെട്ട് ഇനി മരണം മാത്രമേ മുന്നിലുള്ളൂ എന്ന മട്ടില്‍ പലപ്പോഴും പോസ്റ്റിടുന്നവരുടെ അക്കൗണ്ടിലേക്കാണ് ആദ്യമായി ഈ ഗ്രൂപ്പിലേക്കുള്ള ക്ഷണം എത്തുന്നത്. അത്തരക്കാരെ, പ്രത്യേകിച്ചും കൗമാരക്കാരെ, ലക്ഷ്യം വച്ചായിരുന്നു ഇന്‍വിറ്റേഷനുകളില്‍ ഏറെയും.
കേരളത്തിലും ബ്ലൂവെയില്‍ ആത്മഹത്യയെ കുറിച്ച് വാർത്തകൾ പ്രചരിക്കുമ്പോൾ പുതിയ ഞെട്ടിക്കുന്ന ചില വിവരങ്ങളും പുറത്തു വരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ല. പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. മൊബൈലിലോ ടാബ്ലറ്റിലോ ഡൗണ്‍ലോഡ് ചെയ്യാനുമാകില്ല. മറിച്ച് സോഷ്യല്‍ മീഡിയയാണ് ഇതിന്റെ പ്രധാന
കേന്ദ്രം.
കേന്ദ്രം.
ഗ്രൂപ്പിലെത്തുന്നവര്‍ക്കു മുന്നിലേക്ക് ഗെയിമിന്റെ സൂചനകളും, എങ്ങനെയാണ് ‘കളിക്കേണ്ടത്’ എന്നും ചാറ്റ് വഴി നിര്‍ദേശങ്ങള്‍ ലഭിക്കും. മൊത്തം 50 ടാസ്കുകളുണ്ട്, ഓരോ വെല്ലുവിളികള്‍. അന്‍പതാമത്തേത് ആത്മഹത്യ ചെയ്യുക എന്നതാണ്.ആദ്യം അഡ്മിന്‍ അയച്ചു കൊടുക്കുന്ന പ്രത്യേകതരം പാട്ടുകളും ശബ്ദങ്ങളും തുടര്‍ച്ചയായി കേള്‍ക്കുക, പുലര്‍ച്ചെ എഴുന്നേറ്റ് പ്രേതസിനിമ കാണുക, ദിവസം മുഴുവന്‍ പ്രേതസിനിമ കാണുക തുടങ്ങിയ ടാസ്കുകളായിരിക്കും. പിന്നാലെയാണ് ചുണ്ടില്‍ മുറിവുണ്ടാക്കുക, വീടിന്റെ ടെറസില്‍ കയറുക, സൂചിമുന വിരലില്‍ കുത്തിയിറക്കുക, ശരീരത്തില്‍ മുറിവുകളുണ്ടാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ വരിക.
ഒരു നീലത്തിമിംഗലത്തിന്റെ ചിത്രം വരച്ച് ഗെയിമിന്റെ ‘ഇര’ ആകാന്‍ താത്പര്യമുണ്ടെങ്കില്‍ ‘യെസ്’ എന്ന് കടലാസിലോ കൈത്തണ്ടയിലോ എഴുതാന്‍ ആവശ്യപ്പെടും. തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയിലേക്കു വന്ന് ചാകുന്നതിനു സമാനമായി മരണത്തിലേക്കു പോകാന്‍ പൂര്‍ണസമ്മതത്തോടെ മുന്നോട്ടു വരുന്നതു കൊണ്ട് ഈ ഗെയിമിന്റെ ഇരകള്‍ക്കെല്ലാം ‘വെയ്ല്‍’ അഥവാ തിമിംഗലം എന്നു തന്നെയാണു വിശേഷണം.ടാസ്കുകള്‍ പൂര്‍ത്തിയാക്കിയതിനു തെളിവായി ചിത്രങ്ങളും വിഡിയോകളും കൃത്യമായി അഡ്മിന് എത്തിച്ചു കൊടുക്കണം. എന്നാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ.
സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കാനുള്ള ‘പിടി’ വേട്ടക്കാര്‍ മുറുക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലൂടെയാണ്. ചാറ്റിങ്ങിനിടെ അഡ്മിന്‍ ആവശ്യപ്പെടുന്നത് നഗ്നചിത്രങ്ങളും വിഡിയോകളുമായിരിക്കും. കൂടാതെ രഹസ്യഭാഗങ്ങളില്‍ ചില പ്രത്യേക വാക്കുകള്‍ കോറി വരയ്ക്കാനും ആവശ്യപ്പെടും.
ഗെയിമിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഒരു റഷ്യന്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത് തന്റെ മാറിടത്തില്‍ ബ്ലേഡ് കൊണ്ട് F666 എന്ന് കീറി വരച്ച് ചോരയിറ്റു വീഴുന്ന ആ ചിത്രം അയച്ചു തരാനാണ് അഡ്മിന്‍ ആവശ്യപ്പെട്ടതെന്നാണ്. ഇത്തരം ചിത്രങ്ങളാണ് പിന്നീട് ഗെയിമില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുമ്പോള്‍ ഇരകള്‍ക്കു നേരെ അഡ്മിന്‍ പ്രയോഗിക്കുന്നത്.
ഇരകളുടെ സ്വകാര്യവിവരങ്ങളും അഡ്മിന്‍ ശേഖരിച്ചിട്ടുണ്ടാകും. ഇതുപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങും ഉണ്ട്. തങ്ങള്‍ പറഞ്ഞത് ചെയ്തില്ലെങ്കില്‍ മാതാപിതാക്കളെയും വേണ്ടപ്പെട്ടവരെയും കൊന്നൊടുക്കുമെന്നാണ് പ്രധാന ഭീഷണി. സ്വതവേ മാനസികമായി ദുര്‍ബലരായവരെ കൃത്യമായി തളര്‍ത്തുന്നതായിരിക്കും അത്തരം നീക്കങ്ങള്‍. ഇരകളുടെ ഫോണ്‍ ഹാക്ക് ചെയ്ത് അതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ചാറ്റിനിടെ ‘എനിക്കറിയാം ഇപ്പോള്‍ നിന്റെ അച്ഛന്‍ എവിടെയാണെന്ന്.’ എന്ന പോലുള്ള ഭീഷണികളും ഇടയ്ക്കുണ്ടാകും.അതെല്ലാം തങ്ങള്‍ ഒരു ‘അസാധാരണ’ ശക്തിയുള്ള ആളുടെ നിയന്ത്രണത്തിലാണെന്ന തോന്നല്‍ ഇരകളിലുണ്ടാക്കുന്നു.
ഈ ചാലഞ്ചിന്റെ ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫിലിപ് ബുഡെയ്കിന്‍ എന്ന ചെറുപ്പക്കാരന്‍ പിടിയിലായപ്പോൾ പോലീസിനോട് പറഞ്ഞത് 17 പേരുടെ മരണത്തിന് താന്‍ നേരിട്ട് ഉത്തരവാദിയായിട്ടുണ്ടെന്നാണ്.വെറുതെ കരഞ്ഞും സങ്കടപ്പെട്ടും നടന്ന് ലോകത്തിന് ഭാരമാകുന്ന ‘ബയോളജിക്കല്‍ വേസ്റ്റുകളെ’ കൊന്നൊടുക്കാനാണ് താനിതു ചെയ്തതെന്നും ഇയാൾ പറഞ്ഞു.ഇന്ത്യയിലെ ആത്മഹത്യ നടക്കുമ്പോള്‍ ബുഡെയ്കിന്‍ ജയിലിലാണ്. പിന്നെ ആരാണ് ഈ ഗെയിമിനു പിന്നില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന ചിന്തയാണ് പൊലീസിനുള്ളത്.
Monday, 14 August 2017
FACEBOOK & WHATAPP
ഫേസ്ബുക്കും വാട്സ്ആപ്പും എല്ലാമുള്ള ഇന്റര്‍നെറ്റ് ലോകത്തെ മറ്റൊരു പ്രതിഭാസമാണ് ഡേറ്റിങ് വെബ്സൈറ്റുകൾ. അടുത്തിടെ ഫേസ്ബുക്കിലും മറ്റും ഇത്തരം ഡേറ്റിങ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്താണ് ഇത്തരം ഡേറ്റിങ് ഗ്രൂപ്പുകളിലും സൈറ്റുകളിലും നടക്കുന്നത്. അത് എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത്. ദുബായിൽ നിന്നും മലയാളി വീട്ടമ്മ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നു..
ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം, ആലിന്ന് ചേർന്നൊരു കുളവും വേണം. എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷെ ഇന്ന് ആലും, ആൽത്തറയും, കുളവും എല്ലാം സിനിമയിൽ മാത്രം. പണ്ടത്തെ കാരണവർ ഒക്കെ സൊറ പറയാനും പരദൂഷണം പറയാനുമൊക്കെ ഒത്തു ചേർന്നിരുന്നു സ്ഥലങ്ങൾ ആയിരുന്നു, ആൽത്തറയും, ചയക്കടയും, വായനശാലയും ഒക്കെ, പെണ്ണുങ്ങൾ ആണെങ്കിൽ കുളക്കടവും. അക്കാലത്തുള്ളവർക്കു അധികം വിഷാദ രോഗം അല്ലെങ്കിൽ ഡിപ്രഷൻ ഉള്ളതായി കേട്ടിട്ടില്ല. ഈ മനസ്സു തുറന്നുള്ള സംസാരം തന്നെയാകാം കാരണം.
ശാസ്ത്രം പുരോഗമിച്ചു തുടങ്ങിയപ്പോൾ ഒരു പാട് നേട്ടങ്ങൾ ഉണ്ടായി, അതിന്റെ കൂടെ തന്നെ ഒരു പാട് കോട്ടങ്ങളും. ലോകം തന്നെ ഒരു വിരൽ തുമ്പിൽ വന്നു നിൽക്കുമ്പോൾ, നഷ്ടങ്ങളുടെ കണക്കെടുത്തു ആരും തന്നെ എടുക്കുന്നും ഇല്ല, അറിയുന്നും ഇല്ല. എന്റെ ഒക്കെ ചെറുപ്പ കാലത്തു ഞങ്ങൾ ഏറ്റവും ആഘോഷിച്ചിരുന്ന സമയം ‘പവർ കട്ട്’ ആയിരുന്നു. ഒന്നു ആ നേരം പഠിക്കാൻ ‘അമ്മ പറയില്ല. രണ്ടാമത്, ഈ അര മണിക്കൂർ നേരം എല്ലാവരും ഒരുമിച്ചു ഒരു വിളക്കിന്റെ അടുത്തു ഇരിക്കും, അച്ഛൻ ഒരു പാട് കാര്യങ്ങളും, കഥകളും പറഞ്ഞു തന്നിരുന്ന സമയം ആയിരുന്നു അത്.
പക്ഷെ ഇന്നത്തെ തലമുറയിൽ എത്ര പേർക്ക് ഈ ഭാഗ്യം ലഭിക്കുന്നു? അച്ഛനും, അമ്മയും മക്കളും ഒരുമിച്ചു ഇരുന്നു സംസാരിക്കുന്നതും, അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതും ആയി എത്ര നേരം ഉണ്ട്? മിക്കപ്പോഴും എല്ലാവരും ടിവി യുടെ മുമ്പിൽ അല്ലെങ്കിൽ ലാപ്‌ടോപ്പിൽ, അതും അല്ലെങ്കിൽ ഫോണിൽ. ഈ പറഞ്ഞതൊക്കെ നല്ലതാണെങ്കിലും, നമുക്ക് നഷ്ടപ്പെടുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട്. അറിയേണ്ട എല്ലാത്തിനും ഉത്തരം ഗൂഗിൾ പറഞ്ഞു തന്നു തുടങ്ങിയപ്പോൾ, മാതാപിതാക്കളോടും, ടീച്ചർ മാരോടും ഉള്ള ചോദ്യങ്ങൾ കുറഞ്ഞു. സൗഹൃദങ്ങൾ ഫേസ്ബുക്കിലും വാട്‌സ്ആപ്പിൽ ആയി.
ഈ സൗഹൃദങ്ങൾക്ക് എത്ര ആയുസ്സുണ്ട് എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. ഈ ഫേസ്ബുക്കും വാട്സാപ്പും ഒക്കെ സൗഹൃദങ്ങൾ ‘നിലനിർത്താൻ’ നല്ലത് തന്നെയാണ്. എന്നാലും നേരിട്ടു വിളിച്ചു ” എന്ത് വിശേഷം അളിയാ? ” എന്നു ചോദിക്കുന്ന സുഖമുണ്ടല്ലോ, അതു ഈ ഫോണും കുത്തി പിടിച്ചിരുന്നാൽ കിട്ടുമോ? പണ്ട് കാരണവർ പോയി കണ്ടു , നാട്ടുകാരോട് ഒക്കെ അന്വേഷിച്ചു ഇഷ്ടപ്പെട്ടു കല്യാണം നടത്തിയിരുന്ന സമ്പ്രദായം ഒക്കെ മാട്രിമോണിയൽ വെബ്സൈറ്റ്സ് വന്നപ്പോൾ മാറി. പല വിവാഹങ്ങളും shaadi. Com ഇലും India matrimony ഇലും ഉറപ്പിച്ചു. പിന്നെയും വന്നു കുറെ പരിഷ്കാരങ്ങൾ. നല്ലതു തന്നെ, പക്ഷെ ഇത് നമ്മളെ അതിരു വിട്ടു നിയന്ത്രിക്കാൻ തുടങ്ങിയോ?
ഈ പട്ടികയിൽ പുതിതായി ഒരു പാട് ‘Dating websites ‘ വന്നിട്ടുണ്ട്. ‘Tinder’ ഒരു പ്രധാനി തന്നെ. എല്ലാ രാജ്യങ്ങളെയും പോലെ ദുബായിയും ഇതിൽ നിന്നു വ്യത്യസ്തമല്ല. ആർക്കും ആരോടും സംസാരിക്കാം സമയമില്ലാത്ത അവസ്ഥയിൽ ഈ സൗഹൃദവും സ്നേഹവും ഓണ്ലൈനിൽ കിട്ടും പോലും. ആദ്യം ഇതിൽ ഒരു അക്കൗണ്ട് തുടങ്ങുക, പിന്നെ നമ്മുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചുള്ള പങ്കാളിയെ കണ്ടു പിടിക്കുക, പിന്നെ അങ്ങു സംസാരിക്കലായി, ഇഷ്ടങ്ങൾ പങ്കു വെക്കലായി. പലരും ഇതു വളരെ സീരിയസ് ആയി കാണുന്നു, പക്ഷെ ചിലർ ഇതു വെറും ഒരു സമയം കളയാനുള്ള ഉപാധി ആയി എടുക്കുന്നു.
പ്രവാസികളുടെ സ്വപ്ന ഭൂമിയായ ദുബായ് നഗരം പുറമെ നിന്നു കാണുമ്പോൾ ഒരു മായാ നഗരി ആണ്. പക്ഷെ ഈ നഗരത്തിൽ ഒരു നല്ല ശതമാനം ആളുകളും തങ്ങളുടെ കുടുംബങ്ങളിൽ നിന്നു അകന്നു ഏകാന്ത ജീവിതം അനുഭവിക്കുന്നവർ ആണ്. പ്രവാസം അത്ര സുഖമുള്ള ഒരു ഏർപ്പാട് അല്ലന്നെ.. അങ്ങനെ ഒറ്റക്ക് ജീവിക്കുന്നവർ ഒരു പാട് പേര് ഇതു പോലുള്ള ഓണ്ലൈൻ സൗഹൃദങ്ങളിൽ പെടാറുണ്ട്. ഇതിനു നല്ല വശവും, മോശമായ വശവും ഉണ്ട്. ഒറ്റക്കുള്ള ജീവിതം മടുത്തു തുടങ്ങുന്നവർ നല്ലൊരു സൗഹൃദത്തിനായി തന്റെ ഇഷ്ടങ്ങളോട് പൊരുത്തപ്പെട്ടുപോകുന്ന ഒരു സുഹൃത്തിനെ അല്ലെങ്കിൽ ഒരു പങ്കാളിയെ കണ്ടു പിടിക്കുന്നു. പക്ഷെ ചിലരെങ്കിലും ഇതിനെ വെറും ഒരു തമാശയായി കണ്ടു പലരുടെയും ഈ അവസ്ഥ മുതലെടുത്തു, തെറ്റായ വിവരങ്ങൾ ഒക്കെ കൊടുത്തു അവരുമായി സൗഹൃദം സ്ഥാപിക്കും, എന്നിട്ട് പിന്നെ ഒരു ദിവസം അങ്ങു എല്ലാം അവസാനിപ്പിച്ചു ഒറ്റ പോക്ക്. ഇതു പോലെ എത്രയോ കഥകൾ നമ്മൾ കേട്ടിരിക്കുന്നു.
ഈ ചതിക്കുഴികളിൽ പെടുന്ന പലർക്കും പിന്നെ ഒരു നല്ല ബന്ധത്തിൽ ഏർപ്പെടാൻ ഒരു പേടി ഉണ്ടായിരിക്കും. താൻ കബളിപ്പിക്കപെടുകയായിരുന്നു എന്നു അറിയുമ്പോൾ ഉണ്ടാകുന്ന നിരാശ, അതു ഒരു തീരാ വേദന തന്നെ. പലപ്പോഴും ഇങ്ങനെ ചതിക്കപ്പെടുന്നത് ടീനേജ് കുട്ടികൾ ആണ്. നേരത്തേ പറഞ്ഞ പോലെ എല്ലാത്തിനും നല്ല വശവും, കേട്ട വശവും ഉണ്ടല്ലോ. ആതു മനസ്സിലാക്കി, വിശ്വസ്തരാണെന്നു ഉറപ്പു വരുത്തി ശേഷം മാത്രം അതിൽ സീരിയസ് ആകുക. അതു പോലെ ജീവിത പങ്കാളിയെ തിരഞ്ഞു എടുക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നമ്മൾ അറിഞ്ഞതും, കണ്ടതും എല്ലാം സത്യം ആകണം എന്നില്ലല്ലോ.
ജീവിതത്തിനു ഒരു പാട് വേഗത കൂടിയ ഈ അറബി നാട്ടിൽ, നമ്മൾ പലപ്പോളും കാണുന്ന കാഴ്ച്ച ആണ്, എല്ലാവരുടെയും കണ്ണുകൾ ഫോണിൽ, അടുത്തു ഇരിക്കുന്നത് ആരാണെന്നോ, അടുത്തു സംഭവിക്കുന്നത് എന്താണെന്നോ പലരും അറിയുന്നില്ല. എല്ലാവരും അവരുടെ ജീവിത തിരക്കിലാണ്. അച്ഛനും അമ്മയും ജോലിക്കു പോകുന്ന കുടുംബങ്ങളിലെ അവസ്‌ഥ ഇതു തന്നെ, മക്കൾ സ്കൂളിൽ നിന്ന് വന്നാൽ പിന്നെ ഫോണായി, ടിവി യായി, ടാബ് ആയി. അവരെ ശാസിക്കണോ, പറഞ്ഞു മനസ്സിലാക്കാനോ മുതിർന്നവരോ, മറ്റു ബന്ധുക്കളോ ഇല്ല. ഇതു ദുബായിയിലെയോ ഇന്ത്യയിലെയോ മാത്രം അവസ്ഥ അല്ല, മറ്റു രാജ്യങ്ങളിലും അവസ്ഥ ഇതു തന്നെ.
ശാസ്ത്ര പുരോഗതി നല്ലതു തന്നെ, ഒരു പാട് നന്മകളും ഉണ്ട്. പക്ഷെ അതിൽ നമ്മൾ മാനുഷിക മൂല്യങ്ങളെ മറന്നു തുടങ്ങി, ‘ ഓൺലൈൻ ജീവിതത്തിൽ’ മാത്രം പെട്ടു പോകുന്നത് പരിതാപകരമാണ്. വരും തലമുറ നമ്മളുടെ ജീവിതവും, ഒക്കെ യായി ഒരുപാട് അങ്ങു അകന്നു പോകാതിരിക്കട്ടെ എന്നു ആഗ്രഹിക്കാം. – എന്ന് പറഞ്ഞുകൊണ്ടാണ് രേണു ഷേണായി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Thursday, 10 August 2017
PAK DRIVER
3 വയസുള്ള മകളുമൊത്ത് പാകിസ്ഥാനി ഡ്രൈവറിന്റെ ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിയുടെ അനുഭവം
പ്രെഗ്നന്റായിരിക്കുമ്പോൾ 3 വയസുള്ള മകളുമൊത്ത് പാകിസ്ഥാനി ഡ്രൈവറിന്റെ ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിയുടെ അനുഭവം..
ഒരിക്കൽ ഞാൻ ഇവിടെ (ദുബായ്) ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്നു. ഇവിടെ ടാക്സി ഓടിക്കുന്നതിൽ മിക്കവാറും പാകിസ്താനികൾ ആണ്. വളരെ ചുരുക്കം ഇന്ത്യക്കാരെ ഉളളൂ..
ഒരിക്കൽ ഞാൻ ഇവിടെ (ദുബായ്) ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്നു. ഇവിടെ ടാക്സി ഓടിക്കുന്നതിൽ മിക്കവാറും പാകിസ്താനികൾ ആണ്. വളരെ ചുരുക്കം ഇന്ത്യക്കാരെ ഉളളൂ..
അങ്ങനെ ഒരിക്കൽ ടാക്സിയിൽ യാത്ര ചെയ്യുക ആയിരുന്നു, ഞാൻ അന്ന് pregnant ആണ്. കൂടെ 3 വയസ്സുള്ള മോളും ഉണ്ട്. ഞാൻ പൊതുവെ ടാക്സിയിൽ കയറിയാൽ ഡ്രൈവറോട് എന്തെങ്കിലും ഒന്നു സംസാരിക്കും, അന്നും ഓടിച്ചിരുന്ന ആളോട് ഞാൻ ചോദിച്ചു,
“ഈ കഴിഞ്ഞ ആഴ്ച പാകിസ്ഥാനിൽ ഭൂകമ്പം ഉണ്ടായല്ലോ, തങ്ങളുടെ കുടുംബം സുരക്ഷിതമല്ലേ… ”
“അതേ, ഈശ്വര കൃപ കൊണ്ടു അവരെല്ലാം സുരക്ഷിതരാണ്.”
അപ്പോഴാണ് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്, ഒരു 55-60 വയസ്സ് ഉണ്ടാകും. അദ്ദേഹം സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യവീട്ടുകാർ ഇവിടെ ദുബായിൽ തന്നെ ഉണ്ടെന്നും, അവരുമായി പിണക്കത്തിലാണെന്നും പറഞ്ഞു. എന്നെ പോലെ ഒരു മോളുണ്ടെന്നും അവളെ കാണാൻ പോലും അവർ അനുവദിക്കുന്നില്ലെന്നും പറഞ്ഞു. പാവം, കുറെ സംസാരിച്ചു, എന്തോ, വളരെ നാളത്തെ പരിചയം ഉള്ള പോലെ ആണ് സംസാരിക്കുന്നതു. ഞാൻ കേട്ടിരുന്നു.
ഞാൻ കേരളത്തിൽ നിന്നും ആണെന്ന് കേട്ടപ്പോൾ സന്തോഷത്തോടെ പറഞ്ഞു “ദൈവത്തിന്റെ സ്വന്തം നാടല്ലേ, എനിക്ക് കുറെ മലയാളി സുഹൃതുക്കൾ ഉണ്ട്, ഒരിക്കലെങ്കിലും എനിക്ക് നിങ്ങളുടെ നാട്ടിൽ വരണമെന്ന് ഉണ്ട്, നല്ല സ്നേഹമുള്ളവർ ആണ് മലയാളികൾ, ആർക്കു എന്ത് ആവശ്യമുണ്ടെങ്കിലും ഓടി എത്തുന്നവർ” എനിക്ക് കേട്ടപ്പോൾ സന്തോഷം തോന്നി.
പിന്നെ പറഞ്ഞു, “പക്ഷെ എനിക്ക് വിസ കിട്ടാൻ ബുദ്ധിമുട്ടാണ് മോളെ, ഞാൻ പാകിസ്താനി അല്ലെ.. ”
പിന്നെയും ഞങ്ങൾ കുറെ സംസാരിച്ചു, ഇറങ്ങാൻ നേരം പറഞ്ഞു..
“എന്തായാലും മോളോട് സംസാരിച്ചപ്പോൾ സന്തോഷം തോന്നി, എന്റെ മോളോട് സംസാരിച്ച പോലെ തോന്നി.. മോൾക്ക് ഈശ്വരൻ നല്ലൊരു കുഞ്ഞിനെ തരട്ടെ, ആണോ പെണ്ണോ എന്നല്ല കാര്യം, നല്ല മക്കളെ കിട്ടാൻ പുണ്യം ചെയ്യണം”
പിന്നെ ഒന്ന് കൂടി പറഞ്ഞു ” നിങ്ങളുടെ നാട്ടിൽ വരണം എന്നുണ്ട്, insha allah.. എപ്പോഴെങ്കിലും വരണം.. अल्लाह ने बस जगह।बनाई थी, लकीरें हमने बनाई हैं “ഈശ്വരൻ ഈ ഭൂമി മാത്രമേ ഉണ്ടാക്കിയുള്ളു, അതിൽ അതിർത്തി തീർത്തതു മനുഷ്യരല്ലേ. ”
ഞാൻ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ എന്റെ.മനസ്സിൽ ഇതു തന്നെയായിരുന്നു, ശെരിയല്ലേ അദ്ദേഹം പറഞ്ഞത്, ഈ ഭൂമിയേയും മനുഷ്യരെയും സൃഷ്ടിച്ചതു ഈശ്വരൻ, യേശു, പടച്ചോൻ, തമ്പുരാൻ പല പേരിൽ അറിയപ്പെടുന്ന ആ അദൃശ്യ ശക്തി. അതിനെ അതിർത്തി കൊണ്ടു ആകത്തിയതും, ജാതി, മതം, ഭാഷകൾ, രാഷ്ട്രീയം ഇതൊക്കെ ഉണ്ടാക്കിയത് നമ്മളല്ലേ.. ഇന്ന് എന്തിന്റെ പേരിലും മതവും രാഷ്ട്രീയവും കലർത്തുമ്പോൾ വളരെ വിഷമം തോന്നുന്നു.
നമ്മളുടെ അച്ഛനോ, അമ്മയോ,കൂടപിറപ്പോ, മക്കളോ, അത്യാസന്ന നിലയിൽ കിടക്കുമ്പോൾ നോക്കുമോ ഈ ജാതി രാഷ്ട്രീയ ചേരിതിരിവ്. അന്ന് ദാനമായി കിട്ടുന്ന ചോരയ്ക്കോ, ഹൃദയത്തിനോ, കരളിനോ ജാതിയോ മതമോ, രാഷ്ട്രീയ പാർട്ടിയോ കാണില്ല. മനുഷ്യനെ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയതിന്റെയോ അടിസ്ഥാനത്തിലല്ലാതെ മനുഷ്യനായി കാണൂ.
രേണു ഷേണായി
രേണു ഷേണായി
THE REAL STORY
‘അവള്‍ അയച്ച ഫോട്ടോ തെളിഞ്ഞു അരയ്ക്കുമുകളിലോട്ടു നഗ്‌നയായ’ നഗ്ന സെല്‍ഫി ചോദിച്ച കാമുകന് പെണ്‍കുട്ടി കൊടുത്ത പണി, എല്ലാ പെണ്‍കുട്ടികളും വായിക്കണം ഇത്
നഗ്ന സെല്‍ഫി ആവശ്യപ്പെട്ട കാമുകനെ പെണ്‍കുട്ടികൊടുത്ത പണിയുടെ പോസ്റ്റാണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ പുതിയ തരംഗം. ‘മനൂ എന്ന തന്റെ കാമുകന്‍ സെല്‍ഫി ആവശ്യപ്പെട്ടപ്പോളുള്ള രാഖി എന്ന പെണ്‍കുട്ടിയുടെ പ്രതികരണമാണ് ഈ പോസ്റ്റ്. ഇതില്‍ അപ്പുറം എന്നെകൊണ്ട് പറ്റില്ല നീ എന്റെയൊരു ഫോട്ടോ ചോദിച്ചു…മര്യാദയ്ക്കുള്ള ഒരു ഫോട്ടോ ഞാന്‍ തന്നു..’എന്ന് രാഖി പറയുമ്പോള്‍ ‘എനിക്കെന്തിനാ ഇങ്ങനത്തെ ഫോട്ടോ ഈ വേഷത്തില്‍ ഞാന്‍ നിന്നെ എന്നും കാണാറുള്ളതല്ലേ..? കാര്‍മേഘം മറയ്ക്കാത്ത വെണ്ണിലാവുപോലുള്ള രൂപത്തിലുള്ള നിന്റെ ഫോട്ടോ മതിയെനിക്ക്’ എന്ന് മറുപടി പറയുന്ന കാമുകന്‍ ന്യൂ ജനറേഷിലെ മിക്ക കാമുകന്‍മാരുടെയും പ്രതിരൂപമാണ്. ആരോ എഴുതി പോസ്റ്റ് ചെയ്ത കുറിപ്പാണെങ്കിലും നമ്മുടെ പെണ്‍കുട്ടികള്‍ നിശ്ചമായിം വായിച്ചിരിക്കേണ്ട ഒന്നു തന്നെയാണിത്.
ആ കുറിപ്പിലേക്ക് :
‘മനൂ… ഇതില്‍ അപ്പുറം എന്നെകൊണ്ട് പറ്റില്ല… നീ എന്റെയൊരു ഫോട്ടോ ചോദിച്ചു… മര്യാദയ്ക്കുള്ള ഒരു ഫോട്ടോ ഞാന്‍ തന്നു..’
ഫോണിലൂടെയുള്ള രാഖിയുടെ സ്വരം ഉറച്ചതായിരുന്നു..പക്ഷെ അതിലൊന്നും മനു പിന്മാറിയില്ല
‘എനിക്കെന്തിനാ ഇങ്ങനത്തെ ഫോട്ടോ ഈ വേഷത്തില്‍ ഞാന്‍ നിന്നെ എന്നും കാണാറുള്ളതല്ലേ..? കാര്‍മേഘം മറയ്ക്കാത്ത വെണ്ണിലാവുപോലുള്ള രൂപത്തിലുള്ള നിന്റെ ഫോട്ടോ മതിയെനിക്ക്…’
അവന്റെ സ്വരത്തില്‍ നിരാശ നിഴലയിച്ചിരുന്നു..
‘മനൂ പ്ലീസ്….എന്നെ നിര്‍ബന്ധിക്കരുത്..അങ്ങനെയൊക്കെ നമ്മുടെ കല്യാണ ശേഷം കണ്ടമതി…’
‘രാഖീ..നമ്മുടെ കാര്യമൊക്കെ ഞാന്‍ വീട്ടില്‍ സൂചിപ്പിച്ചു..അവര്‍ക്കൊന്നും യാതൊരു എതിര്‍പ്പുമില്ല…’ അവള്‍ പറഞ്ഞുതീരുന്നതിനുമുമ്പ് അവന്‍ ഇടയ്ക്കുകയറി പറഞ്ഞു
‘അതൊക്കെ ശരിയായിരിക്കും.. പക്ഷെ എന്നാലും…’
അവള്‍ ഒട്ടും താല്പര്യമില്ലാത്ത …. അവന്റെ നിര്‍ബന്ധത്തില്‍ മറുപടിപറയാനാവാതെ പറഞ്ഞത് പൂര്‍ത്തിയാക്കാതെ നിറുത്തി…
‘ഒരു എന്നാലും ഇല്ല… ഒറ്റപ്രാവശ്യം… കണ്ടയുടനെ ഞാന്‍ ഡിലീറ്റ് ചെയ്തു കളയും….നിനക്കെന്നെ വിശ്വാസമില്ലേ…?
അവന്‍ അവസാനത്തെ അടവ് പ്രയോഗിച്ചു…
‘എന്തിനാ മനു ന് എന്നെ അങ്ങനെ കണ്ടിട്ട്….?’ അവള്‍ എടുത്തടിച്ചപോലെ ചോദിച്ചു
‘ഒന്നിനുമല്ല… ചുമ്മാ ഒരു ആഗ്രഹം അത്രമാത്രം… നിനക്കെന്നെ വിശ്വാസമുണ്ടെങ്കില്‍ മാത്രം മതി…’ അവന്‍ കപട ദേഷ്യം അഭിനയിച്ചു പറഞ്ഞു…
‘ഉം….’
ഒരു മൂളലോടുകൂടി അവള്‍ കാള്‍ കട്ട് ചെയ്തു…
അവളുടെ ആ മൂളലില്‍ അവന്റെ ചിന്തകളില്‍ അവളുടെ നഗ്‌നമേനിയഴക് നിറഞ്ഞു.. ചിന്തകള്‍ അവന്റെ സിരകളെ ചൂടുപിടിപ്പിച്ചു… നെഞ്ചിടിപ്പ് പതിവിലും കൂടി… എന്തോ ഒരു വീര്‍പ്പുമുട്ടല്‍ മൊബൈല്‍ പിടിച്ചിരുന്ന അവന്റെ കൈകള്‍ ചെറുതായി വിറച്ചു… ചുണ്ടുകള്‍ വരണ്ടു… നിമിഷങ്ങള്‍ മണിക്കൂറുകളായി അവന് തോന്നി…
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അവന്റെ മൊബൈല്‍ ഒരു മെസ്സേജ് വന്നു… ചങ്കിടിപ്പോടെ അവന്‍ മൊബൈല്‍ അണ്‍ലോക്ക് ചെയ്തപ്പോള്‍ തന്നെ വാട്ട്‌സപ്പ് നോട്ടിഫിക്കേഷന്‍ തെളിഞ്ഞു…
‘രാഖി സെന്റ് എ ഫോട്ടോ ‘
അതുകണ്ട് അവന്റെ കണ്ണുകള്‍ വിടര്‍ന്നു.. ദൃതിയില്‍ വാട്ട്‌സപ്പ് ഓപ്പണ്‍ ചെയ്തു അവളുടെ പേരിനൊപ്പം ഒന്ന് എന്നെഴുതിയ പച്ചവട്ടത്തിനു അന്ന് കൂടുതല്‍ തെളിച്ചമുള്ളപോലെ അവനുതോന്നി… വിറയാര്‍ന്ന വിരലുകളാല്‍ അവളുടെ പേരില്‍ അമര്‍ന്നു… അവള്‍ അയച്ച ഫോട്ടോ തെളിഞ്ഞു…
അരയ്ക്കുമുകളിലോട്ടു നഗ്‌നയായ ഏതോ ഒരു പെണ്‍കുട്ടിയുടെ സെല്‍ഫി..
അതുകണ്ട് അവന്റെ നെറ്റിചുളിഞ്ഞു.. പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള നിരാശ ദേഷ്യമായി അവന്റെ മുഖത്തേയ്ക്കു ഇരച്ചുകയറി… പെട്ടന്നാണ് അവന്റെ ഫോണ്‍ റിംഗ് ചെയ്തത് ഡിസ്‌പ്ലേയില്‍ അവളുടെ മുഖവും പേരും തെളിഞ്ഞു… ദേഷ്യം കടിച്ചമര്‍ത്തികൊണ്ടു കാള്‍ അറ്റന്റ് ചെയ്തു ചെവിയിലേയ്ക്കുവച്ചു.. ഹലോ പറയും മുന്‍പേ അവള്‍ പറഞ്ഞുതുടങ്ങി
‘ഇപ്പോള്‍ ഞാന്‍ അയച്ചുതന്ന ഫോട്ടോ ഏത് പെണ്‍കുട്ടിയുടേതാണെന്നു എനിക്കറിയില്ല… മറ്റാരും കാണില്ല അറിയില്ല എന്ന വിശ്വാസത്തോടെ ഒരു പെണ്‍കുട്ടി ആര്‍ക്കോ അയച്ചുകൊടുത്ത ഫോട്ടോ… പക്ഷെ ഇന്ന് അവളുടെ നഗ്‌നത ലോകം മുഴുവന്‍ കാണുന്നു… ഒന്നുങ്കില്‍ അവള്‍ ആര്‍ക്കയച്ചുകൊടുത്തോ അവന്‍ ചതിച്ചു അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ലോകത്തിന്റെ നമ്മളറിയാതെ മുഖത്തിലൂടെ അത് ലോകം കണ്ടു … അതുപോലെയുള്ള നൂറുകണക്കിന് ഫോട്ടോ ഇന്ന് ഇന്റര്‍നെറ്റില്‍ കാണാം.. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും… അതുപോലെ ഞാന്‍ എടുത്തു അയച്ചുതരുന്ന എന്റെ ഫോട്ടോയും ഇന്നല്ലെങ്കില്‍ നാളെ ഈ ലോകം മുഴുവന്‍ കാണുന്ന ഒന്നാകില്ല എന്ന് മനു ന് ഉറപ്പുതരാന്‍ പറ്റുമൊ…?
അവള്‍ കിതപ്പോടെ ഒന്ന് പറഞ്ഞു നിറുത്തി
‘അത്….പിന്നെ…അത്…ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചില്ല രാഖീ…’ അവന്‍ മറുപടി പറയാനാവാതെ വാക്കുകള്‍ക്ക് വേണ്ടി പരതി
ഉറച്ച ശബ്ദത്തോടെതന്നെ അവള്‍ മറുപടി തുടര്‍ന്നു
‘ചിന്തിക്കണം മനു…പ്രായപൂര്‍ത്തിയായ സ്വന്തം മകളുടെ ആ നഗ്‌ന ഫോട്ടോ എന്റെ മാതാപിതാക്കള്‍ ഒരിക്കല്‍ കാണാനിടയായാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ… ചങ്ക് പൊട്ടിപ്പോകില്ലേ ആ പാവങ്ങളുടെ… മനുവിന് ഇപ്പോള്‍ തോന്നിയ ആഗ്രഹം ആ വികാരം തണുത്തുകഴിയുമ്പോള്‍ തീരും… അതിനപ്പുറത്തേക്ക് ഒന്നുമില്ല….’ പറഞ്ഞു നിറുത്തുമ്പോഴേയ്ക്കും അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു… അവളുടെ തേങ്ങല്‍ അവന്റെ ചെവികളില്‍ തുളഞ്ഞുകയറി
‘സോറി രാഖീ…കരയല്ലേ എന്റെ ഒരു അറിവില്ലായ്മകൊണ്ടു ചോദിച്ചുപോയതല്ലേ.. ഞാനിത്രയ്‌ക്കൊന്നും ചിന്തിച്ചില്ല…’
അവന്റെ സ്വരത്തില്‍ കുറ്റബോധം നിറഞ്ഞു
‘മനൂ… എനിക്കുമുണ്ട് വികാരങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും… നിന്റെ അതിരുകടന്ന മെസ്സേജ് കളും മറ്റും ഞാന്‍ എതിര്‍ക്കുന്നത്… എപ്പോഴെങ്കിലും എന്റെ നിയന്ത്രണം നഷ്ടമായാലോ എന്നുപേടിച്ചാ…. നീ എന്റെ കഴുത്തില്‍ താലിചാര്‍ത്തി സ്വന്തമാക്കുമ്പോള്‍ നിനക്കു തരാനുള്ള എന്റെ ഏറ്റവും വലിയ സമ്മാനമാ എന്റെ പരിശുദ്ധമായ ശരീരവും മനസും….’ പറഞ്ഞു പൂര്‍ത്തിയാക്കാനാവാതെ അവള്‍ പൊട്ടിക്കരഞ്ഞുപോയി… ആ കരച്ചില്‍ അവന്റെ മിഴികളെയും ഈറനണിച്ചു… അല്‍പ്പനേരം അവരുടെ ഇടയില്‍ മൗനം കളിയാടി.. ചില ഏങ്ങലടികള്‍ മാത്രം… ഒടുവില്‍ ആ മൗനം അവസാനിപ്പിച്ചുകൊണ്ട് ഉറച്ച സ്വരത്തില്‍ അവന്‍ പറഞ്ഞു….
‘ഇത്രയും വലിയൊരു നിധിപോലെ നീയെന്ന പുണ്യത്തെ ദൈവം കാണിച്ചു തന്നിട്ടും അത് സ്വന്തമാക്കാന്‍ ഇനി വൈകിയാല്‍ ആ നിമിഷങ്ങള്‍യിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം….. നിന്റെ മാതാപിതാക്കള്‍ വീടിലുണ്ടോ…??’
‘ഉണ്ട്…എന്താ മനൂ..?’ അവള്‍ കണ്ണുതുടച്ചുകൊണ്ടു ചോദിച്ചു
‘ഞാന്‍ എന്റെ മാതാപിതാക്കളെക്കൂട്ടി അങ്ങോട്ട് വരുവാ നിന്നെ പെണ്ണ് ചോദിയ്ക്കാന്‍’
അതുകേട്ട് അവളുടെ മുഖത്തു നാണം പൂത്തുലഞ്ഞു………

(കടപ്പാട്: സോഷ്യല്‍ മീഡിയ)
Wednesday, 9 August 2017
Please help
കഴിയുമെങ്കിൽ ഇത് ഷെയർ
ചെയ്യുക.. ഒരു ഷെയർ നമുക്ക്
ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള
കാര്യമോ യാതൊരു
നഷ്ടമോ വരുത്തുന്നില്ല.......ലോക
മാതൃ ദിനം കൊട്ടിഘോഷിച്ചു ...
ഇനി ഒരു
അമ്മയെ പരിചയപ്പെടുത്താം പേര്
നിഷ ... മടത്തറയിൽ നിന്ന് എട്ടു
കിലോമീറ്റർ കാട്ട് വഴി പിന്നിട്ടാൽ
നിഷയുടെ വീട്ടിൽ എത്താം ...
ആനക്കൂട്ടം ഇറങ്ങുന്ന വഴിയരികിൽ
പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ
ചെറ്റക്കുടിൽ ... പറക്കമുറ്റാത്ത
മകളെയും കൊണ്ട് വന്യ
മൃഗങ്ങള്ക്ക് നടുവിൽ ജീവിതം ...
സുരക്ഷിതമായി കിടന്നുറങ്ങാൻ
അടച്ചുറപ്പുള്ള ഒരു വീടിനു
വേണ്ടി കയറിയിറങ്ങാൻ ഓഫിസുകൾ
ബാക്കിയില്ല .. മുഖ്യമന്ത്രിയുട
െ സുതാര്യ
കേരളവും ജനസംബർക്കവും ഈ
അമ്മക്ക് മുന്നില് വാഗ്ദാന
ലംഘനത്തിന്റെ നേർ
സാക്ഷ്യങ്ങളാണ് ...
..അത്യാവശ്യത്തിനു ഓടിയെത്താൻ
അയൽക്കാർ പോലും ഇല്ലാത്ത ഈ
പാവങ്ങളെ സഹായിക്കാൻ
നമ്മുടെ സർക്കാർ
സംവിധാനങ്ങൾക്ക് ബാധ്യത
ഇല്ലെ ? ..കാടിറങ്ങുന്ന
ആനക്കൂട്ടത്തെ തുരത്താൻ ഇവർ
കത്തിച്ചു വയ്ക്കുന്ന മണ്ണെണ്ണ
വിളക്കിനു എത്ര നാൾ
കഴിയും...? ..നന്നായി പഠിക്കുന്ന
പ്രജിഷക്കുട്ടിക്കു
പേടിയില്ലാതെ സ്കൂളിൽ
പോയിവരാൻ
എന്നെങ്കിലും കഴിയുമോ ...? ..സ്വന്തമായി ഒരുപിടി മണ്ണും അടച്ചുറപ്പുള്ള
വീടും സ്വപ്നം കാണാൻ ഈ
അമ്മയ്ക്കും മകൾക്കും അവകാശമില്ലേ ...?
പെരുമഴക്കാലത്ത് അമ്മയുടെ ചൂട്
പറ്റി സുഖമായി ഉറങ്ങി ശീലിച്ച
നമ്മൾ
തിരിച്ചറിയുമോ പേടിച്ചരണ്ട
മനസുമായി മകളെ ചേർത്ത് പിടിച്ചു
രാവും പകലും ഉണർന്നിരിക്കുന്ന
അമ്മമനസ്
Share plz......
Tuesday, 8 August 2017
Monday, 7 August 2017
INDIAN RS USING
ഇന്ത്യന്‍ രൂപ ഉപയോഗിച്ച് രാജാവിനെ പോലെ സഞ്ചരിക്കാവുന്ന എട്ട് രാജ്യങ്ങള്‍!
യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശയാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പല സഞ്ചാരികളേയും പിന്നോട്ടടിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് ചില രാജ്യങ്ങളുണ്ട്. ഈ വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് അടിച്ചു പൊളിക്കാം. അത്തരം ചില ദേശങ്ങളെ പരിചയപ്പെടാം.
1. ഇന്ത്യോനേഷ്യ
ദ്വീപുകളുടെ സ്വന്തം രാജ്യമാണ് ഇന്തോനേഷ്യ. കണ്ണാടി പോലെ തെളിഞ്ഞ നീലക്കടലും ആകര്‍ഷകമായ കാലാവസ്ഥയും. ചെറുദ്വീപുകളും മ്യൂസിയങ്ങളും ലേക്ക ടോബ എന്ന അഗ്നിപര്‍വത തടാകവും ബ്രോമോ മലനിരകളുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷകങ്ങളാണ്. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 200 ഇന്ത്യനോഷ്യന്‍ റുപിയ.

2. ഭൂട്ടാന്‍
ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറു രാജ്യം. ബുദ്ധ സംസ്‍കാരത്തിന്റെ ഈറ്റില്ലം. ആകര്‍ഷകങ്ങളായ മലനിരകളും മൊണാസ്ട്രികളും. രാജപ്രതാപത്തിന്‍റെ ഭൂമിക. ദേശീയ മ്യൂസിയവും ലൈബ്രറിയുമൊക്കെയുള്ള ഭൂട്ടാന്‍ ചരിത്രാന്വേഷികളുടെ പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് . ഇന്ത്യക്കാര്‍ക്ക് ഇവിടം സന്ദര്‍ശിക്കുന്നതിന് പാസ്‍പോര്‍ട്ട് നിര്‍ബന്ധമല്ല. ഇലക്ഷന്‍ ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ മതി. ഇന്ത്യന്‍ രൂപക്ക് ഏകദേശം അതേ മൂല്യം തന്നെയാണ് ഭൂട്ടാന്‍ കറന്‍സിക്കും.

3. കോസ്റ്റാറിക്ക
തിളങ്ങുന്ന കടല്‍ത്തീരങ്ങളും മഴക്കാടുകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാപ്പിത്തോട്ടങ്ങളും തിളച്ചുമറിയുന്ന അഗ്നിപര്‍വതങ്ങളുമൊക്കെയുള്ള നാട്. സാഹസികയാത്ര ഇഷ്ടപെടുന്നവക്കും പാര്‍ട്ടിയും ഡാന്‍സുമൊക്കെയായി അടിച്ചുപൊളിക്കാന്‍ തയാറെടുക്കുന്ന സഞ്ചാരികള്‍ക്കും ധൈര്യമായി കോസ്റ്റാറിക്ക തിരഞ്ഞെടുക്കാം. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് കോസ്റ്ററിക്കയുടെ 8.39 റിക്കാന്‍ കോളന്‍.

4. സിംബാവേ
സഞ്ചാീരികളേ, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മറ്റൊന്നും നോക്കണ്ട. നേരെ സിംബാവേക്ക് പോകാം. വിക്ടോറിയ വെള്ളച്ചാട്ടം, ആഫ്രിക്കന്‍ സിഹം, ആനകള്‍ തുടങ്ങി ഒരുപാട് ദൃശ്യങ്ങള്‍ ഇവിടെ വിരുന്നൊരുക്കും. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 5.52 സിംബാവിയന്‍ ഡോളര്‍.

5. ശ്രീലങ്ക
സഞ്ചാരികളുടെ പ്രിയപ്പെട്ട മരതകദ്വീപ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ലങ്കയുടെ നിഗൂഡതകളിലേക്ക് സഞ്ചരിക്കാം. റാഫ്റ്റിങ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിങ്, മലകയറ്റം എന്നിങ്ങനെ ലക്ഷ്യസ്ഥാനങ്ങള്‍ ഏറെ. വനങ്ങള്‍ അടുത്തറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇവിടേക്ക് പോകാം. മനോഹരമായ കടല്‍ തീരങ്ങള്‍, ബുദ്ധ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ തുടങ്ങി മറ്റ് നിരവധി കാഴ്ചകളുമുണ്ട്. മെയ് ജൂണ്‍ മാസങ്ങളില്‍ ഇങ്ങോട്ടുള്ള ടിക്കറ്റുകള്‍ ചുരുങ്ങിയ ചിലവില്‍ ലഭിക്കും. ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 2.32 ശ്രീലങ്കന്‍ റുപ്പി

6. നേപ്പാള്‍
നമ്മുടെ തൊട്ടടുത്ത അയല്‍ രാജ്യം. വിസ ആവശ്യമില്ല. വനത്തിലേക്കൊരു ട്രക്കിങിന് താല്‍പര്യമുള്ള സഞ്ചാരികള്‍ നേരെ നേപ്പാളിനു പോകുക. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയാണ് നേപ്പാളില്‍. ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളീ റുപ്പിയാണ് ലഭിക്കുക. നേപ്പാളികള്‍ നിങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കും.

7. വിയറ്റ്നാം
ഇവിടെ ബലോങ് ബേയെന്ന സ്ഥലത്ത് ഒരദ്ഭുതം നിങ്ങളെ കാത്തിരിപ്പുണ്ട്. ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രം അവതാറിലെ മലനിരകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു സ്ഥലം. ഇവിടെ നിന്നും നോക്കിയാല്‍ അനന്തമായ ജലപരവതാനിക്കിടയില്‍ തലയുയര്‍ത്തി പച്ചപ്പോടെ നില്‍ക്കുന്ന അനേകം മലനിരകളെ കാണാം. ലോകത്ത് ഏറ്റവും രുചിയുള്ള കാപ്പിയും ഏറ്റവും വലിയ കാപ്പി ഉത്പാദക രാജ്യമായ ഇവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്. ഒരു ഇന്ത്യന്‍ രൂപക്ക് 353 വിയറ്റ്നാം കറന്‍സിയാണ് വിനിമയമൂല്യം.

8. കംബോഡിയ
ക്ഷേത്രങ്ങളുടെ നാട്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം 'അങ്കോര്‍ വാറ്റ് ഇവിടെയാണ്. നഗരത്തിരക്ക് ശ്വാസംമുട്ടിക്കുന്നവര്‍ ഇങ്ങോട്ടു പോകുക. ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് കംബോഡിയ. ഒരു ഇന്ത്യന്‍ രൂപക്ക് 63.70 കംബോഡിയന്‍ കറന്‍സിയാണ് മൂല്യം

Sunday, 6 August 2017
Wednesday, 2 August 2017
For your health
ജീവിതത്തില്‍ മാരകരോഗങ്ങള്‍ വരാതിരിക്കാന്‍ ഇന്നുതന്നെ ചെയ്യേണ്ട
8 കാര്യങ്ങള്‍
ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍, കരള്‍രോഗം ഇതുപോലെയുള്ള ഏതെങ്കിലും മാരകരോഗങ്ങള്‍ വന്നാല്‍ ജീവിതത്തില്‍ തകര്‍ച്ച നേരിടാനുള്ള സാധ്യത ഏറെയാണ്. ചികില്‍സയ്ക്കുള്ള ഭീമമായ ചെലവും മാനസികസമ്മര്‍ദ്ദവും കാരണം ജീവിതത്തിന്റെ ശോഭ തന്നെ കെടുത്തികളയുന്നവയാണ് മാരകരോഗങ്ങള്‍... മേല്‍പ്പറഞ്ഞ മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ തീര്‍ച്ചയായും ജീവിതശൈലിയിലും ഭക്ഷണശീലത്തിലും ചില മാറ്റങ്ങള്‍ വരുത്തിയേ മതിയാകൂ... അത്തരത്തില്‍ ഇന്നുതന്നെ ജീവിതത്തില്‍ ചെയ്തുതുടങ്ങേണ്ട 8 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് നോക്കാം...
1, ദിവസവും മൂന്നുനേരം ഭക്ഷണം കഴിക്കുക. രാവിലത്തെ ഭക്ഷണം വയറ് നിറച്ച് കഴിക്കുക. രാവിലെ ആവിയില്‍ പുഴുങ്ങിയ പുട്ട്, ഇഡലി, ഇടിയപ്പം പോലെയുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക. ഉച്ചഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികളും മല്‍സ്യവും ഉള്‍പ്പെടുത്തുക. രാത്രിയില്‍ വളരെ കുറച്ച് ഭക്ഷണം മാത്രം കഴിക്കുക. ഒരുനേരം ഗോതമ്പ് ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കണം. രാത്രിഭക്ഷണം ഉറപ്പായും കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് കഴിച്ചിരിക്കുക.
2, ദിവസവും ആറു മണിക്കൂര്‍ കുറഞ്ഞത് ഉറങ്ങണം. പകല്‍ ഉറക്കം പരമാവധി ഒഴിവാക്കുക.
3, ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ നടത്തം അല്ലെങ്കില്‍ ഓട്ടം ശീലമാക്കുക. അതിനുശേഷം അരമണിക്കൂര്‍ വ്യായാമവും നിര്‍ബന്ധമാക്കുക. കൈകാലുകള്‍ക്കും നെഞ്ചിനും വയറിനും ബലം ലഭിക്കുന്ന വ്യായാമമുറകാണ് പ്രധാനമായും ചെയ്യേണ്ടത്.
4, ഭക്ഷണത്തില്‍ ഉപ്പും മധുരവും എണ്ണയും പരമാവധി കുറയ്ക്കുക. ഭക്ഷണം പാകം ചെയ്യുന്നതിനായി ഒലിവ് എണ്ണ ഉപയോഗിക്കാമെങ്കില്‍ അതായാരിക്കും ഏറ്റവും നല്ലത്. പപ്പടം, അച്ചാര്‍, അമിതമധുരമുള്ള ബേക്കറി പലഹാരങ്ങള്‍ എന്നിവ പൂര്‍ണമായും വേണ്ടെന്ന് വെയ്ക്കുക.
5, കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അത് പൂര്‍ണമായും നിയന്ത്രണവിധേയമാക്കുക. മൂന്നു മാസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തുക. ഭക്ഷണശീലം, മരുന്ന് എന്നിവയിലൂടെ വേണം ഇവ നിയന്ത്രിക്കാന്‍. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഒരുകാരണവശാലും കൂടാന്‍ അനുവദിക്കരുത്.
6, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ബീഫ് പോലെയുള്ള ചുവന്ന മാംസം കഴിക്കാന്‍ പാടില്ല. തൊലികളഞ്ഞ ചിക്കന്‍ കറിവെച്ച് കഴിക്കുന്നതാണ് ഉത്തമം.
7, രക്തബന്ധമുള്ളവര്‍ക്ക് ഹൃദ്രോഗമോ, ക്യാന്‍സറോ വന്നിട്ടുണ്ടെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ അതുമായി ബന്ധപ്പെട്ട പരിശോധകള്‍ ചെയ്യുക. ചെറുപ്പക്കാരും ഇത്തരം പരിശോധനകള്‍ക്ക് വിധേയമാകുക. പണ്ടൊക്കെ പ്രായമായവര്‍ക്ക് മാത്രമെ ഹൃദ്രോഗം വരു എന്നൊരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്ത് ഇരുപതുകളിലും മുപ്പതുകളിലും ഹൃദ്രോഗം വരുന്ന പ്രവണത വളരെ കൂടുതലാണ്.
8, ശരീരം നല്‍കുന്ന സൂചനകളെ അവഗണിക്കാതിരിക്കുക. ശാരീരികബുദ്ധിമുട്ടുകള്‍, വേദന, അസ്വസ്ഥതകള്‍ എന്നിവ ഉണ്ടെങ്കില്‍ മതിയായ പരിശോധനകള്‍ ചെയ്യാന്‍ മടിക്കരുത്.
9, മാനസിക പിരിമുറുക്കം, വിഷാദം, ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കൌണ്‍സിലിങിലൂടെയോ, യോഗ, ധ്യാനം എന്നിവ വഴിയോ അത് പരിഹരിക്കാം. അതിനുശേഷവും ഈ പ്രശ്‌നങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ സൈക്യാട്രിസ്റ്റിന് കണ്ട് ആവശ്യമായ ചികില്‍സ തേടണം.
Tuesday, 1 August 2017
Subscribe to:
Posts (Atom)